Thursday, April 3, 2025

ത്രില്ലർ ചിത്രം ‘എൽ’ വെള്ളിയാഴ്ച തിയ്യേറ്ററുകളിലേക്ക്

പോപ് മീഡിയയുടെ ബാനറിൽ നവാഗത സംവിധായകൻ ഷോജി സെബാസ്റ്റ്യൻ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ‘എൽ’ വെള്ളിയാഴ്ച തിയ്യേറ്ററുകളിൽ റിലീസിന് എത്തും. നിരവധി പുതുമുഖങ്ങൾ അണിനിരക്കുന്ന ചിത്രമാണ് എൽ. ഷോജി സെബാസ്റ്റ്യനും ഷെല്ലി ജോയിയും ചേർന്ന് ആണ് കഥയും തിരക്കഥയും സംഭാഷണവും. ‘എന്നാലും എന്റെ അളിയാ’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ അമൃത മേനോൻ ആണ് നായികയായി എത്തുന്നത്. ബ്ലെസ്സൺ തോമസ് ആദ്യമായി സ്വതന്ത്ര്യ സംഗീത സംവിധായകനായി എത്തുന്ന ചിത്രംകൂടിയാണ് എൽ. ഛായാഗ്രഹണം അരുൺ കുമാർ.

spot_img

Hot Topics

Related Articles

Also Read

ബോളിവുഡ് നടന്‍ അഖില്‍ മിശ്ര അന്തരിച്ചു

0
ബോളിവുഡ് നടന്‍ അഖില്‍ മിശ്ര അന്തരിച്ചു. അടുക്കളയില്‍ നിന്നും വഴുതി വീണായിരുന്നു അന്ത്യം. ത്രീ ഇഡിയറ്റ്സ് എന്ന ചിത്രത്തില്‍ ആമീര്‍ഖാനൊപ്പം ലൈബ്രേറിയന്‍ ഡൂബ എന്ന കഥാപാത്രമായി പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു

ചരിത്രം സൃഷ്ടിക്കാൻ ‘ഖുറൈഷി എബ്രഹാം’; ബുക്കിങ് കളക്ഷൻ 58- കോടിയിലേക്ക്

0
58- കോടിയിലേറെ അഡ്വാൻസ് ബുക്കിങ് കളക്ഷൻ നേടി മലയാള സിനിമ ചരിത്രത്തിലേക്ക് കുറിച്ച് എമ്പുരാൻ. ചിത്രത്തിന്റെ നിർമാതാവ് ആൻറണി പെരുമ്പാവൂർ ആണ്  ഈ വിവരം സോഷ്യൽ മീഡിയയിലൂടെ പ്രേക്ഷകർക്കായി പങ്ക് വെച്ചത്. ഓൾ...

ഈസ്റ്റ് കോസ്റ്റ് വിജയൻ ചിത്രം ‘ചിത്തിനി’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

0
ഈസ്റ്റ് കോസ്റ്റിന്റെ നിർമ്മാണത്തിൽ ഈസ്റ്റ് കോസ്റ്റ് വിജയൻ സംവിധാനം ചെയ്യുന്ന ഹൊറർ ചിത്രം ചിത്തിനിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. കള്ളനും ഭഗവതിയും എന്ന കെ വി അനിലിന്റെ കഥയ്ക്ക് തിരക്കഥ ഒരുക്കിയിരിക്കുന്നത് ഈസ്റ്റ് കോസ്റ്റ് വിജയനും കെ വി അനിലും ചേർന്നാണ്.

മികച്ച പ്രതികരണവുമായി മുന്നോട്ട് കുതിച്ച് ‘ഗുരുവായൂരമ്പലനടയിൽ’

0
ചിത്രo റിലീസ് ചെയ്ത് അഞ്ചുനാളുകൾക്കകം അൻപത് കോടി രൂപയാണ് നേടിയിരിക്കുന്നത്. 15. 55 കോടിയാണ് മൂന്നു ദിവസത്തെ ഓവർസീസ് കളക്ഷൻ.

വിടപറഞ്ഞ്  മലയാള സിനിമയുടെ മുത്തശ്ശി; നടിയും സംഗീതജ്ഞയുമായ ആർ. സുബ്ബലക്ഷ്മി അന്തരിച്ചു

0
പാണ്ടിപ്പട, സീത കല്യാണം, തിളക്കം, കല്യാണ രാമൻ, പ്രണയ കഥ, സി ഐ ഡി മൂസ, റാണി പദ്മിനി, വൺ, സൌണ്ട് തോമാ, തുടങ്ങിയ സിനിമകളിൽ വേഷമിട്ടു. മലയാള സിനിമയ്ക്ക് പുറമെ ഇതരഭാഷകളിലും സുബ്ബലക്ഷ്മി പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.