ചലച്ചിത്ര രംഗത്തു സമഗ്രസംഭാവനയ്ക്കുള്ള രാജ്യത്തെ പരമോന്നത പുരസ്കാരത്തിന് പ്രശസ്ത ബോളിവുഡ് നടി വഹീദ റഹ്മാന്‍ അര്‍ഹയായി. കേന്ദ്ര വാര്‍ത്താ വിനിമയ പ്രക്ഷേപണ മന്ത്രി അനുരാഗ് ഠാക്കൂര്‍ ആണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ഇന്ത്യന്‍ സിനിമയ്ക്കു നല്കിയ മഹത്തായ സംഭാവനകള്‍ പരിഗണിച്ച് ഈ വര്‍ഷത്തെ ദാദാ സാഹേബ് ഫാല്‍ക്കേ അവാര്‍ഡ് വഹീദ റഹ്മാന് നല്‍കുന്നതില്‍ തനിക്ക് വലിയ സന്തോഷവും ബഹുമാനവുമുണ്ടെന്ന് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. ചൌധവി കാ ചന്ദ്, ഖാമോഷി, കാഗസ് കെ ഫൂല്‍, പ്യാസ, സാഹിബ് ബിര്‍ ഗുലാം ഗൈഡ്, തുട്ങ്ങിയ ചിത്രങ്ങളിലെ കഥാപാത്രങ്ങളിലൂടെ ശ്രദ്ധേയ അഭിനയം കൊണ്ട് വഹീദ റഹ്മാന്‍ നിരൂപക ശ്രദ്ധ നേടിയിട്ടുണ്ട്.
നര്‍ത്തകിയായി തമിഴ് ചിത്രമായ ആലിബാബാവും 40 തിരുടര്‍ഗളും എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച വഹീദയുടെ ആദ്യമായി തിയ്യേറ്ററില്‍ എത്തിയത് 1955- ലെ റോജുലു മാരായി എന്ന തെലുങ്കു പടമാണ്. പിന്നീട് കാഗസ് കെ ഫൂല്‍, പ്യാസാ തുടങ്ങിയ ചിത്രങ്ങളിലെ വേഷം ശ്രദ്ധിക്കപ്പെട്ടു. അതോടെ ബോളിവൂഡില്‍ വഹീദ റഹ്മാന്‍ ചുവടുറപ്പിച്ചു. അഞ്ചു പതിറ്റാണ്ടിനുള്ളില്‍ വഹീദ റഹ്മാന്‍ കരിയറില്‍ നിരവധി ദേശീയ പുരസ്കാരങ്ങള്‍ നേടി. രാജ്യം അവരെ 1972-ല്‍ പദ്മശ്രീയും 2011- ല്‍ പദ്മഭൂഷണും നല്കി ആദരിച്ചു.
കുട്ടികളുടെ വിദ്യാഭ്യാസത്തിന് വേണ്ടി അക്ഷീണം പ്രയത്നിക്കുകയും വാദിക്കുകയും ചെയ്യുന്ന വഹീദ റഹ്മാന്‍ ദാരിദ്ര നിര്‍മാര്‍ജനത്തിന്‍റെ രംഗ് ദേ എന്ന സംഘടനയുടെ അംബാസഡറുമാണ്. രാജ്യത്തെ പ്രഥമ സമ്പൂര്‍ണ്ണ ഫീച്ചര്‍ സിനിമയായ രാജ ഹരിശ്ചന്ദ്രയുടെ സംവിധായകന്‍ ദാദാ സാഹേബ് സാഹേബ് ഫാല്‍ക്കേയുടെ അനുസ്മരണാര്‍ത്ഥം 1969- ല്‍ കേന്ദ്രസര്‍ക്കാര്‍ നല്‍കിവരുന്ന പുരസ്കാരമാണിത്.