ഹരീഷ് പേരടി പ്രൊഡക്ഷൻസ് ബാനറിൽ ഹരീഷ് പേരടി പ്രധാനകഥാപാത്രമായി നിർമ്മിക്കുന്ന ‘ദാസേട്ടന്റെ സൈക്കിൾ’ എന്ന ചിത്രത്തിന്റെ ട്രയിലർ പുറത്തിറങ്ങി. അഖിൽ കാവുങ്ങൽ ആണ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്. ചിത്രം മാർച്ച് 14- നു തിയ്യേറ്ററുകളിൽ പ്രദർശനത്തിന് എത്തും.
അഞ്ജന അപ്പുക്കുട്ടൻ, കബനി, അനുപമ, വൈദി പേരടി, ഏൽസി സുകുമാരൻ, രത്നാകരൻ എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. ബിന്ദു ഹരീഷ്, സുദീപ് പച്ചാട്ടു എന്നിവരും ചിത്രത്തിന്റെ മറ്റ് നിർമ്മാതാക്കളാണ്. ഛായാഗ്രഹണം രാഹുൽ സി. വിമല, വരികൾ തോമസ് ഹാൻസ്, സംഗീതം എ. സി ഗിരീശൻ.