ദിലീപിനെ നായകനാക്കിക്കൊണ്ട് രതീഷ് രഘുനന്ദൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം തങ്കമണിയുടെ പേര് മാറ്റൽ ചിത്രം കണ്ടതിനു ശേഷം സെൻസർ ബോർഡിന് തീരുമാനിക്കാം എന്ന് ഹൈക്കോടതി അറിയിച്ചു. ചിത്രത്തിന്റെ പേര് മാറ്റണമെന്നാവശ്യപ്പെട്ടുകൊണ്ട് നല്കിയ ഹരജിയിലെ ഹൈക്കോടതിയുടെ അന്തിമ തീരുമാനമാണിത്. സെൻസർ ബോർഡ് ചിത്രം വീണ്ടും കണ്ടതിനു ശേഷം റിലീസ് തീയതി പ്രഖ്യാപിക്കും. നിർമ്മാതാക്കൾക്കു വേണ്ടി ഹൈക്കോടതിയിൽ അഡ്വക്കേറ്റ് മുഹമ്മദ് സിയാസ് ഹാജരായി. ദിലീപിന്റെ 148- മത് ചിത്രമാണ് തങ്കമണി കൊലക്കേസ്.
സൂപ്പർ ഗുഡ് ഫിലിംസിന്റെ ബാനറിൽ ദിലീപ് പ്രധാന കഥാപാത്രമായി എത്തുന്ന ചിത്രത്തിൽ നീത പിള്ളയും പ്രണിത സുഭാഷും നായികമാരായി എത്തുന്നു. എൺപതുകളുടെ പകുതിയിൽ കേരളരാഷ്ട്രീയത്തെ അസ്വസ്ഥമാക്കിയ കേസാണ് ഇടുക്കിയിൽ നടന്ന തങ്കമണി കൊലക്കേസ്. സൂപ്പർ ഗുഡ് ഫിലിംസിന്റെ ബാനറിൽ ആർ ബി ചൌധരി, ഇഫാർ മീഡിയയയുടെ ബാനറിൽ റാഫി മതിര തുടങ്ങിയവരാണ് സിനിമ നിർമ്മിക്കുന്നത്. സുദേവ് നായർ, കോട്ടയം രമേഷ്, സന്തോഷ് കീഴാറ്റൂർ, അസീസ് നെടുമങ്ങാട്, അരുൺ ശങ്കരൻ, മനോജ് കെ ജയൻ, മേജർ രവി, മുക്ത, തൊമ്മൻ മാങ്കുവ, സ്മിനു, ജിബിൻ ജി, രമ്യ പണിക്കർ, മാളവിക മേനോൻ, ശിവകാമി, അംബിക മോഹൻ, സമ്പത്ത് റാം, തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. ഛായാഗ്രഹണം മനോജ് പിള്ള, എഡിറ്റിങ് ശ്യാം ശശിധരൻ, ഗാനരചന ബി ടി അനിൽ, സംഗീതം വില്യം ഫ്രാൻസിസ്.