ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന ചിത്രം ‘ഭ ഭ ബ’ യിൽ (ഭയം ഭക്തി ബഹുമാനം) മോഹൻലാൽ അതിഥി വേഷത്തിൽ എത്തുന്നു. 14- വർഷങ്ങള്ക്ക് ശേഷമാണ് മോഹൻലാലും ദിലീപും ചിത്രത്തിൽ ഒന്നിക്കുന്നത്. അതിഥി വേഷത്തിലാണ് മോഹൻലാൽ എത്തുക.ദിലീപ് ആണ് ചിത്രത്തിൽ പ്രധാനകഥാപാത്രമായി എത്തുന്നത്. നവാഗതനായ ധനഞ്ജയ് ശങ്കർ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. നടി നൂറിൻ ഷെരീഫും ഭരതാവും നടനുമായ ഫാഹിം സഫറും ചേർന്നാണ് തിരക്കഥ എഴുതിയിരിക്കുന്നത്.
വിനീത് ശ്രീനിവാസനും ധ്യാൻ ശ്രീനിവാസനും ചിത്രത്തിൽ മറ്റ് പ്രധാനകഥാപാത്രമായി എത്തുന്നുണ്ട്. നൃത്ത സംവിധായകനും നടനുമായ സാൻഡി മാസ്റ്റർ, തമിഴ് ഹാസ്യതാരം റെഡിൻ കിങ്സ്ലി, ബൈജു സന്തോഷ്, ബാലു വർഗീസ്, സിദ്ധാർഥ് ഭരതൻ, ശരണ്യ പൊൻവർണ്ണൻ എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നു. ഗാനരചന; കൈതപ്രം, വിനായക് ശശികുമാർ, മനു മഞ്ജിത്ത്, സംഗീതം ഷാൻ റഹ്മാൻ, ഛായാഗ്രഹണം അരുൺ മോഹൻ, എഡിറ്റിങ് രഞ്ജൻ എബ്രഹാം.