Thursday, April 3, 2025

ദിലീപ് നായകനായി എത്തുന്ന ചിത്രം ‘ഭ ഭ ബ’ യുടെ പോസ്റ്റർ പുറത്ത്

ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന ചിത്രം ‘ഭ ഭ ബ’ യുടെ (ഭയം ഭക്തി ബഹുമാനം) പോസ്റ്റർ റിലീസായി. ദിലീപ് ആണ് ചിത്രത്തിൽ പ്രധാനകഥാപാത്രമായി എത്തുന്നത്. നവാഗതനായ ധനഞ്ജയ് ശങ്കർ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. നടി നൂറിൻ ഷെരീഫും ഭരതാവും നടനുമായ ഫാഹിം സഫറും ചേർന്നാണ് തിരക്കഥ എഴുതിയിരിക്കുന്നത്.

വിനീത് ശ്രീനിവാസനും ധ്യാൻ ശ്രീനിവാസനും ചിത്രത്തിൽ മറ്റ് പ്രധാനകഥാപാത്രമായി എത്തുന്നുണ്ട്. നൃത്ത സംവിധായകനും നടനുമായ സാൻഡി മാസ്റ്റർ, തമിഴ് ഹാസ്യതാരം റെഡിൻ കിങ്സ്ലി, ബൈജു സന്തോഷ്, ബാലു വർഗീസ്, സിദ്ധാർഥ് ഭരതൻ, ശരണ്യ പൊൻവർണ്ണൻ എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നു.  ഗാനരചന; കൈതപ്രം, വിനായക് ശശികുമാർ, മനു മഞ്ജിത്ത്, സംഗീതം ഷാൻ റഹ്മാൻ, ഛായാഗ്രഹണം അരുൺ മോഹൻ, എഡിറ്റിങ് രഞ്ജൻ എബ്രഹാം.

spot_img

Hot Topics

Related Articles

Also Read

‘ആൺഗർഭം’ ചിത്രീകരണം ആരംഭിച്ചു

0
അജൻ എന്ന ട്രാൻസ് ജെൻഡറിന്റെ കഥയുമായി പി കെ ബിജു വരുന്നു. പുരുഷനായി ജനിക്കുകയും സ്ത്രീയായി ജീവിക്കുവാൻ ആഗ്രഹിക്കുകയും ചെയ്യുന്ന വ്യക്തിയുടെ കഥയാണ് ആൺഗർഭം. പി കെ ബിജുവിന്റേതാണ് കഥയും തിരക്കഥയും കലാസംവിധാനവും സംവിധാനവും.

‘മറിമായം’ ടീം ഒന്നിക്കുന്ന പുതിയ സിനിമ ‘പഞ്ചായത്ത് ജെട്ടി’യുടെ ഷൂട്ടിംഗ് ആരംഭിച്ചു

0
സംവിധായകൻ സത്യൻ അന്തിക്കാട് ഭദ്രദീപം കൊളുത്തുകയും തുടർന്ന് സ്വിച്ചോൺ കർമ്മവും നാദിർഷ ഫസ്റ്റ് ക്ലാപ്പും നല്കി. ലാൽ ജോസ്, ലിബർട്ടി ബഷീർ, സലീം കുമാർ, ഷാഫി, എ കെ സാജൻ, തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായി.

വിവാദങ്ങൾക്കൊടുവിൽ ഫസ്റ്റ് ലുക്ക് പോസ്റ്ററുമായി ‘ജയ് ഗണേഷ്’

0
വീൽചെയറിൽ ഇരിക്കുന്ന ഉണ്ണി മുകുന്ദന്റെ ചിത്രമാണ് പോസ്റ്ററിൽ ഉള്ളത്. ഫോർ ഇയേഴ്സ് എന്ന ചിത്രത്തിന് ശേഷം രഞ്ജിത് ശങ്കർ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ജയ് ഗണേഷ്. ചിത്രത്തിൽ മഹിമ നമ്പ്യാർ നായികയായി എത്തുന്നു.

‘കുഞ്ചമൻ പോറ്റി’ ഇനി ‘കൊടുമൺ പോറ്റി’; പുതിയ മാറ്റവുമായി ‘ഭ്രമയുഗം’

0
കുഞ്ചമൺ പോറ്റി എന്ന പേര് കുടുംബത്തിന്റെ സൽപ്പേരിന് കളങ്കം വരുത്തുമെന്ന വ്യക്തമാക്കിക്കൊണ്ട് കുഞ്ചമൺ കുടുംബം ഹൈക്കോടതിയെ സമീപിച്ചതിന് പിന്നാലെയാണ് പേര് മാറ്റുമെന്ന തീരുമാനം അണിയറ പ്രവർത്തകരുടെ ഭഗത്ത് നിന്നും ഉണ്ടായത്.

‘PDC അത്ര ചെറിയ ഡിഗ്രിയല്ല’ ചിത്രീകരണം ആരംഭിച്ചു

0
റാഫി മതിര കഥയും തിരക്കഥയും സംഭാഷണവും എഴുതി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ‘PDC അത്ര ചെറിയ ഡിഗ്രിയല്ല’ എന്ന സിനിമയുടെ ചിത്രീകരണം ആരംഭിച്ചു. ഇഫയര് ഇന്റർനാഷണലിന്റെ ബാനറിൽ റാഫി മതിര തന്നെയാണ്...