Thursday, April 3, 2025

ദി സീക്രട്ട് ഓഫ് വുമൺ; ട്രയിലർ പുറത്ത്

പ്രജേഷ് സെൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ദി സീക്രട്ട് ഓഫ് വുമൺ ട്രയിലർ റിലീസായി. പ്രജേഷ് സെൻ മൂവി ക്ലബ്ബിന്റെ ബാനറിൽ ആദ്യമായി നിർമ്മിക്കുന്ന ചിത്രമാണിത്. ക്യാപ്റ്റൻ, വെള്ളം, മേരി ആവാസ് സുനോ എന്നീ ചിത്രങ്ങളാണ് അദ്ദേഹത്തിന്റെ മറ്റ് സിനിമകൾ.

ഇമോഷണൽ ത്രില്ലർ വിഭാഗത്തിൽ പെടുന്ന ചിത്രമാണ് ദി സീക്രട്ട് ഓഫ് വുമൺ. ചിത്രത്തിൽ അജു വർഗീസ്, നിരഞ്ജന അനൂപ്, സാക്കിർ മണോലി, ശ്രീകാന്ത് മുരളി, പൂജ മഹേഷ്, അധീഷ് ദാമോദർ, സുമ ദേവി, അങ്കിത് ഡിസൂസ, മിഥുൻ വേണുഗോപാൽ, തുടങ്ങിയവർ പ്രാധാന കഥപാത്രങ്ങളായി എത്തുന്നു.  ഛായാഗ്രഹണം ലെബിസൺ ഗോപി, കഥ പ്രദീപ് കുമാർ വി വി, എഡിറ്റിങ് കണ്ണൻ മോഹൻ, വരികൾ നിതീഷ് നടേരി, സംഗീതം അനിൽ കൃഷ്ണ

spot_img

Hot Topics

Related Articles

Also Read

‘രാസ്ത’യുമായി അനീഷ് അൻവർ; ട്രയിലർ പുറത്തിറങ്ങി

0
സക്കറിയയുടെ ഗർഭിണികൾ, കുമ്പസാരം, ഗ്രാൻഡ് ഫാദർ തുടങ്ങിയവയാണ് അനീഷ് അൻവർ സംവിധാനം ചെയ്ത മറ്റ് സിനിമകൾ. ഷാഹുൽ, ഫായീസ് മടക്കര എന്നിവരുടേതാണ് കഥയും തിരക്കഥയും സംഭാഷണവും.

രജനികാന്ത് ചിത്രം ‘ജയിലര്‍’ വേള്‍ഡ് റിലീസിലേക്ക്

0
‘അണ്ണാത്തൈ’ എന്ന ചിത്രത്തിന് ശേഷം മുത്തുവേല്‍ പാണ്ഡ്യന്‍ എന്ന പോലീസുകാരനായി എത്തുന്ന രജനികാന്ത് ചിത്രം കോടികള്‍ വാരിക്കൂട്ടുമെന്നാണ് കണക്ക് കൂട്ടല്‍. മാത്യു എന്ന കഥാപാത്രമായാണ് മോഹന്‍ലാല്‍ ചിത്രത്തില്‍ അതിഥി വേഷത്തില്‍ എത്തുന്നത്.

നടനും സംവിധായകനുമായ വിനീത് കുമാർ കേന്ദ്രകഥാപാത്രം’ ‘ദി സസ്പെക്ട് ലിസ്റ്റ്’ ഐസ്ട്രീം ഒടിടി പ്ലാറ്റ്ഫോമിൽ 19- ന്

0
സംവിധായകനായ വിനീത് കുമാറിനെ കേന്ദ്രകഥാപാത്രമാക്കി ഇർഫാൻ കമാൽ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ദി സസ്പെക്ട് ലിസ്റ്റ് എന്ന ചിത്രം ഫെബ്രുവരി 19 ന് ഐസ്ട്രീം ഒടിടി പ്ലാറ്റ്ഫോമിൽ റിലീസ് ആവുന്നു.

ഫാമിലി എന്റർടൈനർ മൂവി ‘കടകൻ’ ഉടൻ തിയ്യേറ്ററിലേക്ക്

0
പ്രണയ വിലാസം എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ഹക്കീം ഷാജഹാൻ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം കടകൻ മാർച്ച് ഒന്നിന് തിയ്യേറ്ററുകളിലേക്ക് എത്തും. നവാഗതനായ സജിൽ മമ്പാട് കഥയും സംവിധാനവും നിർവഹിച്ച ചിത്രമാണ് കടകൻ.

പുതിയ ടീസറുമായി  ‘മുറ’

0
സിനിമാ മേഖലയിൽ പ്രമുഖ നിർമ്മാണ- വിതരണ കമ്പനിയായ എച്ച് ആർ പിക്ചേഴ്സിന്റെ ബാനറിൽ റിയ ഷിബു നിർമ്മിച്ച് മുഹമ്മദ് മുസ്തഫ സംവിധാനം ചെയ്യുന്ന ചിത്രം മുറയുടെ ടീസർ റിലീസ് ചെയ്തു. തിരുവനന്തപുരം നഗരത്തിൽ...