Friday, November 15, 2024

‘ദി സ്പോയില്‍സ്’ കഥ, സംവിധാനം മഞ്ചിത്ത് ദിവാകര്‍

മഞ്ചിത്ത്  ദിവാകര്‍ കഥയും സംവിധാനവും ചെയ്യുന്ന ‘ദി സ്പോയില്‍സി’ന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ നിര്‍മാതാവ് ലിസ്റ്റിന്‍ സ്റ്റീഫന്‍ നടന്‍ ബിജു മേനോന് നല്കി പ്രകാശനം ചെയ്തു. അഞ്ജലി അമീര്‍, എം എ റഹീം, വിനീത് മോഹന്‍, പ്രീതി ക്രിസ്റ്റീന പോള്‍ തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. മാര്‍ബെന്‍ സ്റ്റുഡിയോസിന്‍റെ ബാനറില്‍ എം റഹീം നിര്‍മ്മിക്കുന്ന ചിത്രത്തില്‍ ആര്യ ആദി ഇന്‍റര്‍നാഷണലിന്‍റെ ബാനറില്‍ എം എ ജോഷി, മഞ്ചിത്ത് ദിവാകരും സഹനിര്‍മ്മാതാക്കളായി എത്തുന്നു.

അക്ഷയ് ജോഷി, സുനില്‍ ബാബു, ഷൈജു ബി കല്ലറ, റിജുരാം, സജി ഖാന്‍, ആറ്റിങ്ങല്‍ സുരേഷ്, ഷീജു ഇമ്മാനുവല്‍, സന്തോഷ് കുമാര്‍, അഖില്‍ കവലൂര്‍, സജിത്ത് ലാല്‍, സതീശന്‍, ബാബു നീലകണ്ഠന്‍ നായര്‍, റിനു പോള്‍, അനശ്വര രാജന്‍, ദര്‍ശ, ഷിജി സുകൃത, സിനിമോള്‍, മുകരി, ആണ് ശ്രീധര്‍മ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍. ഛായാഗ്രഹണം സതീഷ് കതിരവേല്‍, വരികള്‍ സുനില്‍ ജി ചെറുകടവ്, സംഗീതം സിബു സുകുമാരന്‍, ആലാപനം ശ്രീജിത്ത് ഐപിഎസ്, എഡിറ്റിങ് ബിജിലേഷ്. ചിത്രത്തിന്‍റെ ഷൂട്ടിങ്ങ് തിരുവനന്തപുരത്ത് വെച്ചു പൂര്‍ത്തിയായി.

spot_img

Hot Topics

Related Articles

Also Read

നോവലിലെ നജീബും സിനിമയിൽ നജീബായ പൃഥ്വിരാജും; ലോക ചലച്ചിത്ര വിഹായസ്സിലേക്ക് കുതിച്ച് ‘ആടുജീവിതം’

0
നോവലിന്റെ അന്ത:സത്ത കാത്തുസൂക്ഷിച്ചിട്ടുണ്ട് സിനിമയിൽ. ആത്മാവ് ഒട്ടും തന്നെ ചോർന്നുപോകാതെ പ്രേക്ഷകരിലേക്ക് നോവലും അതിലെ പശ്ചാത്തലങ്ങളും കഥാപാത്രങ്ങളും ആഴത്തിലേക്ക് ഇറങ്ങിച്ചെന്നു.

പൂങ്കാവില്‍ പാടിവരും ‘രാമ’ഗീതം

0
“രാമച്ചവിശറി പനിനീരില്‍ മുക്കി, ആരോമല്‍ വീശും തണുപ്പാണോ, കസ്തൂരിമഞ്ഞള്‍ പുരട്ടും പുലര്‍കാല കന്യകേ, ‘നിന്‍റെ തുടുപ്പാണോ രാധേ’ സിനിമാപ്പാട്ടുകളെയും കവച്ചു വെക്കുന്ന ജനപ്രീതിയാര്‍ജിച്ചു 1980- ല്‍ പുറത്തിറങ്ങിയ ഈ പരസ്യ ഗീതങ്ങൾ .

ഏറെ കൊതിച്ചു കിട്ടിയ നേട്ടം; ആദ്യ അവാര്‍ഡ് തിളക്കത്തില്‍ വിന്‍സി അലോഷ്യസ്

0
ആരെയും നിരുത്സാ ഹപ്പെടുത്തില്ല. കൂടുതല്‍ നല്ല പ്രകടനം കാഴ്ച വെക്കും. പുരസ്കാരം ‘രേഖ’ സിനിമയുടെ എല്ലാ അണിയറ പ്രവര്‍ത്തകര്‍ക്കും സമര്‍പ്പിക്കുന്നെന്ന് കൂട്ടിച്ചേര്‍ത്തു.

പാന്‍ ഇന്ത്യന്‍ ചിത്രം വൃഷഭയുടെ ഫസ്റ്റ് ഷെഡ്യൂള്‍ പൂര്‍ത്തിയായി; വിശേഷങ്ങള്‍ പങ്ക് വെച്ച് മോഹന്‍ലാല്‍

0
മോഹന്‍ലാല്‍ നായകനായി എത്തുന്ന പാന്‍ ഇന്ത്യന്‍ ചിത്രം വൃഷഭയുടെ ഫസ്റ്റ് ഷെഡ്യൂള്‍ പൂര്‍ത്തിയായി. മലയാളത്തിലും തെലുങ്കിലുമായി നിര്‍മ്മിക്കുന്ന ചിത്രത്തിന്‍റെ കന്നഡ, ഹിന്ദി ഭാഷകളിലുള്ള മൊഴിമാറ്റം അടുത്ത വര്‍ഷം പ്രദര്‍ശനത്തിന് എത്തും

മാക്ട ലെജെൻറ് ഓണർ പുരസ്കാരം കവിയും ഗാനരചയിതാവുമായ ശ്രീകുമാരൻ തമ്പിക്ക്

0
ഗാനരചയിതാവും കവിയുമായ ശ്രീകുമാരൻ തമ്പിക്ക് മാക്ട ലെജെൻറ് ഓണർ പുരസ്കാരം ലഭിച്ചു. ചലച്ചിത്ര മേഖലയിലെ മികച്ച കഴിവ് കാഴ്ച വെക്കുന്ന പ്രതിഭകൾക്കായി  മൂന്നു വർഷത്തിലൊരിക്കൽ നല്കുന്ന പുരസ്കാരമാണിത്. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്കാരം.