ക്രിസ്റ്റോ ടോമി രചനയും സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ‘ഉള്ളൊഴുക്കിന്റെ ട്രയിലർ പുറത്തിറങ്ങി. രണ്ട് വർഷത്തെ നീണ്ട ഇടവേളയ്ക് ശേഷം പാർവതി തിരുവോത്ത് സിനിമയിൽ സജീവമാകാൻ ഒരുങ്ങുന്ന ചിത്രം ഉള്ളൊഴുക്ക്. ഉർവശി ആണ് മറ്റൊരു കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. അലൻസിയർ, ജയാ കുറുപ്പ്, അർജുൻ രാധാകൃഷ്ണൻ, തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്. മികച്ച പ്രതികരണമാണ് ടീസർ കണ്ട പ്രേക്ഷകരുടെ ഭാഗത്ത് നിന്നും ലഭിക്കുന്നത്.
ജൂൺ 21 ന് ചിത്രം തിയ്യേറ്ററുകളിൽ പ്രദർശനത്തിന് എത്തും. ബോളിവൂഡ് നിർമാതാവ് ഹണി ട്രേഹാൻ, റോണി സ്ക്രൂവാല, അഭിഷേക് ചൌബേ തുടങ്ങിയവരാണ് സിനിമയുടെ നിർമാതാക്കൾ. സത്യജിത് റേ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് ചലച്ചിത്ര പഠനം പൂർത്തിയാക്കിയ വ്യക്തി കൂടിയാണ് ക്രിസ്റ്റോ ടോമി. അദ്ദേഹം സംവിധാനം ചെയ്ത കന്യക എന്ന ഹൃസ്വചിത്രം ഏറെ ശ്രദ്ധേയമായിരുന്നു. ചിത്രത്തിലെ ഗാനങ്ങൾക്ക് സംഗീതം പകർന്നിരിക്കുന്നത് സുഷിൻ ശ്യാം ആണ്. ഛായാഗ്രഹണം ഷെഹനാദ് ജലാൽ, എഡിറ്റിങ് കിരൺ ദാസ്.