ദുരൂഹത നിറഞ്ഞ സൂപ്പർ നാച്ചുറൽ ചിത്രം ‘വടക്കൻ’ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. സജീദ് എ. യുടേതാണ് കഥയും സംവിധാനവും. ചിത്രത്തിൽ ശ്രുതി മേനോനും പ്രധാനകഥാപാത്രമായി എത്തുന്നു. മാർച്ച് 7 നു ചിത്രം തിയ്യേറ്ററുകളിൽ പ്രദർശനത്തിന് എത്തും. വിവിധ അന്താരാഷ്ട്ര ചലച്ചിത്ര മേഖലകളിൽ പ്രദർശിപ്പിക്കുകയും ശ്രദ്ധ നേടുകയും ചെയ്ത ചിത്രമാണ് വടക്കൻ. ചിത്രത്തിൽ പ്രധാനകഥാപാത്രമായി എത്തുന്ന കിഷോറിന്റെ രണ്ട് വ്യത്യസ്ത പോസുകളുള്ള പോസ്റ്ററാണ് പുറത്തിറങ്ങിയിരിക്കുന്നത്. ഒരു പാരാനോർമ്മൽ ഇൻവെസ്റ്റിഗേറ്ററായാണ് കിഷോർ എത്തുന്നത്. റസൂൽ പൂക്കുട്ടി, ബിജിപാൽ, കീക്കോ നകഹര, ഉണ്ണി, ആർ എന്നിവരാണ് ചിത്രത്തിന്റെ അണിയറയിൽ പ്രവർത്തിച്ചിരിക്കുന്നത്.

ഫ്രാൻസിലെ റീംസ് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ വടക്കൻ ബെസ്റ്റ് ഫീച്ചർ ഫിലിം വിന്നർ കൂടിയായിരുന്നു. അമേരിക്കയിലെ ഫ്രൈറ്റ് നൈറ്റ് ഫിലിം ഫെസ്റ്റിവലിൽ മികച്ച സൂപ്പർ നാച്ചുറൽ ത്രില്ലർ ചിത്രമായും വടക്കൻ പ്രദർശിപ്പിക്കപ്പെട്ടു. കൂടാതെ മലയാള സിനിമയിൽ ആദ്യ ഓഡിയോ ലോഞ്ചിങ് ട്രയിലർ നടത്തി പരീക്ഷിച്ചതും വടക്കൻ ആണ്. റസൂൽ പൂക്കുട്ടിയാണ് സൌണ്ട് ഡിസൈൻ നിർ വഹിച്ചിരിക്കുന്നത്. മാല പാർവതി, ഗ്രീഷ്മ അലക്സ്, മീനാക്ഷി ഉണ്ണികൃഷ്ണൻ, രവി വെങ്കിട്ടരാമൻ, മെറിൻ ഫിലിപ്, ഗാർഗി ആനന്ദൻ, കലേഷ് ആനന്ദൻ, സിറാജ് നാസർ, ആര്യൻ കത്തൂരിയ, രേവതി, തുടങ്ങി നിരവധി പേര് ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്. ഛായാഗ്രഹണം ജാപ്പനീസ് ഛായാഗ്രഹക കെയ്കോ നകഹാര, തിരക്കഥ, സംഭാഷണം ഉണ്ണി. ആർ, സംഗീതം ബിജിപാൽ, ഗാനരചന ഷെല്ലെ.