ബോക്സോഫീല്‍ തരംഗം സൃഷ്ടിച്ച നെല്‍സണ്‍- രജനികാന്ത് ചിത്രം ഇനി ഒടിടിയിലേക്ക്. സെപ്തംബര്‍ 7 മുതല്‍ ചിത്രം ഇനി ആമസോണില്‍ ലഭ്യമാകും. മലയാളം ഉള്‍പ്പെടെ അഞ്ച് ഭാഷകളിലായാണ് ചിത്രം ഒടിടിയില്‍ എത്തുന്നത്. ബോക്സോഫീസില്‍ റെക്കോറോഡുകള്‍ വാരിക്കൂട്ടിയ ജയിലര്‍ പ്രേക്ഷകര്‍ക്ക് ദൃശ്യവിരുന്നൊരുക്കുവാന്‍ തയ്യാറായിക്കഴിഞ്ഞിരിക്കുകയാണ്. സണ്‍ പിക്ചേഴ്സ് ബാനറില്‍ കലാനിധിമാരന്‍ നിര്‍മ്മിച്ച ജയിലര്‍ ആഗസ്ത് 10 നാണ് തിയ്യേറ്ററുകളിലേക്ക് എത്തിയത്.
മോഹന്‍ലാല്‍- രജനികാന്ത് കൂട്ടുകെട്ടിലെ ആദ്യ ചിത്രമാണ് ജയിലര്‍. രാജനീകാന്തിന്‍റെ 169 മത്തെ ചിത്രം കൂടിയാണിത്. വിജയ് നായകനായ ബീസ്റ്റ് എന്ന ചിത്രത്തിന് ശേഷം നെല്‍സണ്‍ സംവിധാനം ചെയ്ത ചിത്രമാണ് ജയിലര്‍. ചിത്രത്തില്‍ തമന്ന ഭാട്ടിയയും വിനായകനും പ്രധാന റോളുകളില്‍ അഭിനയിച്ചിരുന്നു. ശ്രീഗോകുലം മൂവീസിന്‍റെ ബാനറില്‍ ഗോകുലം ഗോപാലനാണ് കേരളത്തില്‍ ജയിലറുടെ വിതരണാവകാശം സ്വന്തമാക്കിയത്. ‘അണ്ണാത്തൈ’ എന്ന ചിത്രത്തിന് ശേഷം രജനികാന്ത് അഭിനയിച്ച ചിത്രമാണ് ജയിലര്‍.
ചിത്രത്തിലെ ഗാനങ്ങളായ ‘കാവാലാ’ യും ‘ഹുക്കും’ സോഷ്യല്‍ മീഡിയയില്‍ വന്‍ തരംഗമായി മാറിയിരുന്നു. ചിത്രത്തില്‍ മാത്യു എന്ന കഥാപാത്രമായി മോഹന്‍ലാല്‍ അതിഥി വേഷത്തിലും വിനായകന്‍ പ്രതിനായകനുമായി എത്തിയതാണ് മറ്റൊരു സവിശേഷത. തമന്ന ഭാട്ടിയ ആണ് നായിക. സംഗീതം അനിരുദ്ധും ആക്ഷന്‍ സ്റ്റണ്ട് ശിവയും ഛായാഗ്രഹണം വിജയ് കാര്‍ത്തിക് കണ്ണനും നിര്‍വഹിച്ചു. രമ്യ കൃഷ്ണന്‍, ശിവ് രാജ് കുമാര്‍, ജാക്കി ഷിറോഫ്, വിനായകന്‍, സുനില്‍ തുടങ്ങിയ താരനിരകളും ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്.