മമ്മൂട്ടിയെ നായകനാക്കി രഞ്ജിത് സംവിധാനം ചെയ്ത ഹിറ്റ് സിനിമ ‘പലേരി മാണിക്യം’ പ്രദർശനത്തിനെത്തുന്നു. മമ്മൂട്ടിൽ ത്രിബിൾ റോളിലെത്തി മലയാള സിനിമയുടെ അഭിമാനത്തെ വനോളമുയർത്തിയ സിനിമയാണ് പലേരി മാണിക്യം. ഒരുകാലത്തെ കേരളീയ സാമൂഹിക ചരിത്രത്തെ വെള്ളിത്തിരയിലേക്കെത്തിച്ചു. പുതിയ സാങ്കേതിക മികവോടുകൂടി 4 k പതിപ്പാണ് പ്രദര്ശനത്തിന് എത്തുക. മഹാ സുബൈർ നിർമ്മിക്കുന്ന ഈ ചിത്രം മൂന്നാം തവണയാണ് തിയ്യേറ്ററിൽ എത്തുന്നത്.
2009- ൽ നിരവധി അവർഡുകൾ നേടിയ സിനിമയാണ് പലേരിമാണിക്യം. മമ്മൂട്ടി എന്ന നടന്റെ അഭിനയ വിസ്മയം പുറത്തെടുത്ത മൂന്നു പ്രധാന കഥാപാത്രങ്ങളാണ് സിനിമയിൽ. ഈ ചിത്രത്തിലൂടെ മികച്ച നടനുള്ള സംസ്ഥാന പുരസ്കാരവും മമ്മൂട്ടിക്ക് ലഭിച്ചിട്ടുണ്ട്. മികച്ച നടിയായി ശ്വേത മേനോനെയും തിരഞ്ഞെടുത്തു. ശ്രീനിവാസൻ, മൈഥിലി, സുരവശ കൃഷ്ണ, വിജയൻ വി നായർ, ശശി കലിംഗ, ഗൌരി മുഞ്ജൽ, ടി ദാമോദരൻ, മുഹമ്മദ് മുസ്തഫ, തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങൾ. നിർമ്മാണം മഹാ സുബൈർ, എ വി അനൂപ്, ഛായാഗ്രഹണം മനോജ് പിള്ളൈ, സംഗീതം ശരത്, ബിജിബാൽ, കഥ ടി പി രാജീവൻ.