അജൂസ് എബൌ വേൾഡ് എന്റർടൈമെന്റിന്റെ ബാനറിൽ മാനുവൽ ക്രൂസ് ഡാർവിൻ, അംജത്ത് എന്നിവർ ചേർന്ന് നിർമ്മിച്ച് നവാഗതനായ വിനയ് ജോസ് സംവിധാനം ചെയ്യുന്ന ‘ആപ് കൈസേ ഹോ..’ എന്ന ഏറ്റവും പുതിയ ചിത്രം ഫെബ്രുവരി 28- നു തിയ്യേറ്ററുകളിൽ പ്രദർശനത്തിന് എത്തുന്നു. ധ്യാൻശ്രീനിവാസൻ തിരക്കഥ എഴുതിയ ചിത്രം എന്ന പ്രത്യേകതകൂടി ആപ് കൈസേ ഹോ..’ എന്ന സിനിമയ്ക്കുണ്ട്. ധ്യാൻ ശ്രീനിവാസൻ, അജു വർഗീസ്, സുരഭി സന്തോഷ്, തൻവി റാം, സൈജുകുറുപ്പ്, ദിവ്യ ദർശൻ, രമേഷ് പിഷാരടി, ഇടവേള ബാബു, സുധീഷ്, ധർമ്മജൻ ബോൾഗാട്ടി, എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. വരികൾ സ്വാതിദാസ്, സംഗീതം ഡോൺ വിൻസെന്റ്, ഛായാഗ്രഹണം അഖിൽ ജോർജ്ജ്, എഡിറ്റിങ് രതിൻ രാധാകൃഷ്ണൻ.
ധ്യാൻശ്രീനിവാസനും അജു വർഗീസും പ്രധാനകഥാപാത്രങ്ങൾ; ‘ആപ് കൈസേ ഹോ..’ ഫെബ്രുവരി 28- നു തിയ്യേറ്ററുകളിൽ
Also Read
‘വരാഹ’ത്തിൽ നായകനായി സുരേഷ് ഗോപി; പോസ്റ്റർ പുറത്ത്
മാവേറിക് മൂവീസ് പ്രൈവറ്റ് ലിമിറ്റഡ്, സഞ്ജയ് പടിയൂർ എന്റർടൈമെന്റ്സ് ബാനറിൽ വിനീത് ജയ്നും സഞ്ജയ് പടിയൂരും നിർമ്മിക്കുന്ന ഈ ചിത്രം സംവിധാനം ചെയ്യുന്നത് സനൽ വി ദേവനാണ്.
ട്രൈലറില്‍ നര്‍മവുമായി ബേസില്‍ ചിത്രം ഫാമിലി
പ്രേക്ഷകരില്‍ ചിരി നിറയ്ക്കാന്‍ എത്തുന്ന ബേസില്‍ ചിത്രം ഫാമിലിയുടെ പുതിയ ടീസര്‍ പുറത്തിറങ്ങി. നവാഗതനായ നിര്‍മ്മല്‍ സഹദേവാണ് ചിത്രം സംവിധാനം ചെയ്തത്. ബേസിലിന്‍റെ അച്ഛനായി ജഗദീഷാണ് എത്തുന്നത്
മമ്മൂട്ടിയുടെ പുതിയപടം ‘ടർബോ’ ഒരുക്കുക വൈശാഖും മിഥുൻ മാനുവലും
മമ്മൂട്ടി നായകനാകുന്ന ചിത്രം സംവിധാനം വൈശാഖും തിരക്കഥ മിഥുൻ മാനുവൽ തോമസുമാണ്
കലാഭവൻ ഷാജോൺ പ്രധാന വേഷത്തിൽ; സി ഐ ഡി രാമചന്ദ്രൻ റിട്ട. എസ് ഐ മെയ് 17 ന്...
എ ഡി 1877 പിക്ചേഴ്സിന്റെ ബാനറിൽ ഷിജു മിസ് പാ, സനൂപ് സത്യൻ എന്നിവർ ചേർന്ന് നിർമ്മിച്ച് കലാഭവൻ ഷാജോൺ പ്രധാന കഥാപാത്രമായി എത്തുന്ന ചിത്രം സി ഐ ഡി രാമചന്ദ്രൻ റിട്ട. എസ് ഐ മെയ് 17 ന് തിയ്യേറ്ററുകളിൽ പ്രദർശനത്തിന് എത്തും.
ഏറ്റവും പുതിയ സിനിമയുമായി വിനീത് ശ്രീനിവാസനും മെറിലാൻഡ് സിനിമാസും
മെറിലാൻഡ് സിനിമാസിന്റെ ബാനറിൽ മൂന്നാമത്തെ ചിത്രം സംവിധാനം ചെയ്യാൻ ഒരുങ്ങുകയാണ് വിനീത് ശ്രീനിവാസൻ. വിശാഖ് സുബ്രഹ്മണ്യം ആണ് ചിത്രത്തിന്റെ നിർമ്മാണം.