Thursday, April 3, 2025

ധ്യാൻ ശ്രീനിവാസൻ ചിത്രം ‘പാർട്ട്നേഴ്സ്’ ജൂൺ 28- ന്

കൊല്ലപ്പള്ളി ഫിലിംസിന്റെ ബാനറിൽ ദിനേശ് കൊല്ലപ്പിള്ളി സംവിധാനം ചെയ്യുന്ന ത്രില്ലർ ചിത്രം  പാർട്ട്നേഴ്സ് ജൂൺ 28 ന് തിയ്യേറ്ററുകളിൽ പ്രദർശനത്തിന് എത്തുന്നു.  ധ്യാൻ ശ്രീനിവാസനും ഷാജോണും ആണ്  പ്രധാനകഥാപാത്രങ്ങളായി എത്തുന്നത്. നവീൻ ജോൺ ആണ് ചിത്രത്തിന്റെ സംവിധാനം. ചിത്രത്തിന്റെ തിരക്കഥ പ്രശാന്ത് കെ വി, ഹരിപ്രസാദ് നവീൻ ജോൺ എന്നിവർ ചേർന്ന് നിർവഹിക്കുന്നു. 1989 ൽ കർണ്ണാടക അതിർത്തി ഗ്രാമത്തിൽ വെച്ച് നടന്ന സംഭവകഥയാണ് പ്രമേയം.

തമിഴ് നടിയായ സാറ്റ്ന ടൈറ്റസ് ആണ് നായിക. സഞ്ജു ശിവറാം, ഹരീഷ് പേരടി, ദേവിക രാജേന്ദ്രൻ, നീരജ ശിവദാസ്, രാജേഷ് ശർമ, ശ്രീകാന്ത് മുരളി, ഡോ; റോണി, വൈഷ്ണവി, തെലുങ്ക് താരം മധുസൂദന റാവു, അനീഷ് ഗോപാൽ തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. ഛായാഗ്രഹണം ഫൈസൽ അലി, എഡിറ്റിങ് സുനിൽ എസ് പിള്ള.

spot_img

Hot Topics

Related Articles

Also Read

അരിസ്റ്റോ സുരേഷ് നായകനായി എത്തുന്നു; സംവിധാനം ജോബി വയലുങ്കൽ

0
വയലുങ്കൽ ഫിലിംസിന്റെ ബാനറിൽ യൂട്യൂബറും നിർമ്മാതാവും സംവിധായകനുമായ ജോബി വയലുങ്കൽ അരിസ്റ്റോ സുരേഷിനെ നായകനാക്കി കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം അണിയറയിൽ ഒരുങ്ങുന്നു.

ഫഹദ് ഫാസിൽ നായകനായി എത്തുന്ന ജിത്തു ജോസഫ് ചിത്രം പ്രഖ്യാപിച്ചു

0
ഇ- ഫോർ എന്റർടൈമെന്റിന്റെ ബാനറിൽ ഫഹദ് ഫാസിലിനെ നായകനാക്കി ജിത്തു ജോസഫ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ഉടൻ. ശാന്തിമായാദേവിയുടേതാണ് തിരക്കഥ.

മുത്തപ്പന്റെ കഥയുമായി ‘ശ്രീ മുത്തപ്പൻ’; ഓഡിയോ ലോഞ്ച് ചൊവ്വാഴ്ച

0
പ്രതിഥി ഹൌസ് ക്രിയേഷൻസിന്റെ ബാനറിൽ അനീഷ് പിള്ള നിർമ്മിച്ച് ചന്ദ്രൻ നരിക്കോട് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ‘ശ്രീ മുത്തപ്പൻ’ എന്ന സിനിമയുടെ ഓഡിയോ  ലോഞ്ചിങ് ചൊവ്വാഴ്ച വൈകീട്ട് മൂന്നു മണിക്ക് കാച്ചി വെണ്ണല ഉദ്യാൻ കൺവെൻഷൻ സെന്ററിൽ വെച്ച് നടക്കും

നടൻ പ്രേംകുമാർ ചലച്ചിത്ര അക്കാദമിയുടെ താൽകാലിക ചെയർമാൻ സ്ഥാനത്തേക്ക്

0
നടൻ പ്രേംകുമാർ ചലച്ചിത്ര അക്കാദമിയുടെ താൽകാലിക ചെയർമാൻ സ്ഥാനത്തേക്ക് നിയമിക്കപ്പെട്ടു. ഹേമ കമ്മീഷൻ റിപ്പോർട്ടിനോടനുബന്ധിച്ച് ബംഗാളി നടി ഉന്നയിച്ച ലൈംഗികപീഡന ആരോപണത്തെ തുടർന്ന് സംവിധായകൻ രഞ്ജിത് ചെയർമാൻ സ്ഥാനം രാജി വെച്ച ഒഴിവിലേക്കാണ്...

സംഗീത പ്രാവീണ്യത്തിന്റെ കിടിലൻ ബാക് ഗ്രൌണ്ട് മ്യൂസിക്കുമായി  ജേക്സ് ബിജോയ്

0
ശ്യാം ഈണമിട്ട സിബിഐ- യിലെ രോമാഞ്ചമുണ്ടാക്കുന്ന ആ മാസ് ബാക് ഗ്രൌണ്ട് മ്യൂസിക്കിന്റെ കോരിത്തരിപ്പ് ഒട്ടും തന്നെ ചോർന്നു പോകാതെ സിബിഐ സിനിമയുടെ അഞ്ചാം ഭാഗത്തിൽ തന്റെ സംഗീതത്തെ ഇണക്കി ചേർക്കുവാൻ ജേക്സ് ബിജോയ്ക്ക് കഴിഞ്ഞു