Thursday, April 3, 2025

‘നടന്ന സംഭവ’ത്തിൽ ഒന്നിച്ച് സുരാജും ബിജു മേനോനും

ചിരിയുടെ പൂരവുമായി സുരാജും ബിജു മേനോനും ഒന്നിക്കുന്ന ഫൺ ഫാമിലി ഡ്രാമ മൂവി ‘നടന്ന സംഭവ’ത്തിന്റെ ടീസർ പുറത്ത് വിട്ടു. മാർച്ച് 22 ന് ചിത്രം തിയ്യേറ്ററിൽ എത്തും. മറഡോണ എണ്ണക ചിത്രത്തിന് ശേഷം വിഷ്ണു നാരായണൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് നടന്ന സംഭവം. സ്റ്റോറീസിന്റെ ബാനറിൽ അനൂപ് കണ്ണനാണ് നിർമ്മാണം. ഉണ്ണി എന്ന കഥാപാത്രമായി ബിജു മേനോനും അജിത്ത് എന്ന കഥാപാത്രമായി സുരാജും എത്തുന്നു. നഗരത്തിലെ ഒരു വില്ല കമ്മ്യൂണിറ്റിക്ക് അകത്ത് നടക്കുന്ന കഥയാണ് പ്രമേയം.

രാജേഷ് ഗോപിനാഥിന്റെതാണ് തിരക്കഥ. ചിത്രത്തില് സുധി കോപ്പ, ശ്രുതി രാമചന്ദ്രൻ, ലിജോ മോൾ, ലാലു അലക്സ്, നൌഷാദ് അലി, എയ്തൾ അവ്ന ഷെറിൻ, ആതിര ഹരികുമാർ, ജോണി ആൻറണി, അനഘ അശോക്, ശ്രീജിത്ത് നായർ, ജെസ് സുജൻ, തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്. ഛായാഗ്രഹണം മനീഷ് മാധവൻ, സംഗീതം അങ്കിത് മേനോൻ, ഗാനരചന സുഹൈൽ കോയ, എഡിറ്റിങ് സൈജു ശ്രീധരൻ.

spot_img

Hot Topics

Related Articles

Also Read

മേജർ രവി ചിത്രം എത്തുന്നു; ‘ഓപ്പറേഷൻ റാഹത്ത്’

0
എഴുവർഷത്തെ നീണ്ട ഇടവേളയ്ക്ക് ശേഷം മേജർ രവി സംവിധായകനായി സിനിമയിലേക്ക് തിരിച്ചെത്തുന്നു. ഓപ്പറേഷൻ രാഹത്ത് എന്നു പേരിട്ടിരിക്കുന്ന  ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത് കൃഷ്ണകുമാർ കെ ആണ്

‘മലയാളി ഫ്രം ഇന്ത്യ’ നിവിൻ പോളി നായകനാകുന്ന ചിത്രത്തിന്റെ പ്രൊമോ വീഡിയോ പുറത്ത്

0
ഗരുഡൻ എന്ന ചിത്രത്തിന് ശേഷം മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ച് ഡിജോ ജോസ് സംവിധാനം ചെയ്യുന്ന ചിത്രം ‘മലയാളി ഫ്രം ഇന്ത്യ’യുടെ പ്രൊമോ വീഡിയോ പുറത്തിറങ്ങി. നിവിൻ പോളി നായകനായി എത്തുന്ന ബിഗ് ബജറ്റ് ചിത്രം കൂടിയാണിത്.

പ്രശസ്ത തമിഴ് പിന്നണി ഗായിക ഉമ രമണൻ അന്തരിച്ചു

0
പ്രശസ്ത തമിഴ് ചലച്ചിത്ര പിന്നണി ഗായിക ഉമ രമണൻ അന്തരിച്ചു. 72- വയസ്സായിരുന്നു. ചെന്നൈയിലെ വീട്ടിൽ വെച്ച് മെയ് ഒന്നിന് ആയിരുന്നു അന്ത്യം. മരണകാരണം വ്യക്തമായിട്ടില്ല.

‘സ്വർഗ്ഗത്തിലെ കട്ടുറുമ്പി’ൽ ഒന്നിച്ച് ധ്യാൻ ശ്രീനിവാസനും ഗായത്രി അശോകും

0
ശിവൻകുട്ടന്റെ കഥയിൽ ജെസ്പാൽ ഷൺമുഖൻ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ‘സ്വർഗ്ഗത്തിലെ കട്ടുറുമ്പ്’ പോസ്റ്റർ പുറത്തിറങ്ങി. ചിത്രം മെയ് മാസം തിയ്യേറ്ററുകളിൽ പ്രദർശനത്തിന് എത്തും.

കന്നഡ നടി ലീലാവതി അന്തരിച്ചു

0
നിരവധി ഹിറ്റ് സിനിമകളിലൂടെ ശ്രദ്ധേയയായ കന്നഡ നടി ലീലാവതി അന്തരിച്ചു. 85- വയസ്സായിരുന്നു. നേലമംഗലയിലെ സ്വകാര്യ ആശുപത്രിയിൽ വെള്ളിയാഴ്ച വൈകീട്ട് ആയിരുന്നു അന്ത്യം.