ജീവിത നൌക എന്ന ചിത്രത്തിലെ ‘ആനത്തലയോളം വെണ്ണതരാം..’ എന്ന പാട്ടു രംഗത്തിലഭിനയിച്ചു ശ്രദ്ധേയയായ നർത്തകിയും നടിയുമായ ബേബി ഗിരിജ എന്ന പി പി ഗിരിജ അന്തരിച്ചു. 83- വയസ്സായിരുന്നു. ശനിയാഴ്ച ചെന്നൈ അണ്ണാനഗറിലെ വീടിൽ വെച്ചായിരുന്നു അന്ത്യം. 1951 – പുറത്തിറങ്ങിയ ജീവിതനൌക എന്ന ചിത്രത്തിൽ നായികയായി എത്തിയ ബി എസ് സരോജയുടെ കുട്ടിക്കാലമായിരുന്നു ബേബി ഗിരിജ അവതരിപ്പിച്ചത്. പിന്നീട് വിശപ്പിന്റെ വിളി, അവൻ വരുന്നു, അച്ഛൻ, പുത്രധർമം, കിടപ്പാടം, പ്രേമലേഖ എന്നീ ചിത്രങ്ങളിൽ കഥാപാത്രമായി എത്തി. കണ്ണൂർ സ്വദേശികളായ അനന്തന്റെയും സുനീതിയുടെയും മകളാണ് ബേബി ഗിരിജ. ചെന്നൈലെ ഇന്ത്യൻ ഓവർസീസ് ബാങ്കിൽ ഓഫീസറായി ജോലി ലഭിച്ചതോടെ അഭിനയരംഗം വിട്ടു. ഭർത്താവ് പരേതനായ ജയചന്ദ്രനും ഇന്ത്യൻ ബാങ്കിൽ ഓഫീസറായിരുന്നു. ഞായറാഴ്ച സംസ്കാരം നടക്കും. മക്കളില്ല.
Also Read
‘മയ്യത്ത് റാപ്പുമായി’ ‘വടക്കൻ’ സിനിമ
ദുരൂഹത നിറഞ്ഞ ‘വടക്കൻ’ എന്ന സൂപ്പർ നാച്ചുറൽ ഹൊറർ ചിത്രത്തിന്റെ ‘മയ്യത്ത് റാപ്പ്’ പുറത്തിറങ്ങി. ഈ പാട്ട് എഴുതി പാടിയിരിക്കുന്നത് എം. സി കൂപ്പറും ഗ്രീഷ്മയുമാണ്. ഗ്രീഷ്മ ആദ്യമായി അഭിനയിക്കുകയും പാടുകയും ചെയ്ത...
പുതിയ ട്രയിലറുമായി ‘അന്വേഷിപ്പിൻ കണ്ടെത്തും’
കേരളത്തിൽ നടന്ന കൊലപാതകത്തിന്റെ ദുരൂഹമായ ചുരുളഴിക്കുന്ന കഥയുമായി ‘അന്വേഷിപ്പിൻ കണ്ടെത്തും’ എന്ന ചിത്രത്തിന്റെ ട്രയിലർ പുറത്തിറങ്ങി. പൊലീസ് കഥാപാത്രമായായാണ് ടൊവിനോ തോമസ് എത്തുന്നത്.
‘ഇടി മഴ കാറ്റ്’ ട്രയിലർ പുറത്ത്
അമ്പിളി എസ് രംഗൻ സംവിധാനം ചെയ്ത് ചെമ്പൻ വിനോദ് ജോസ്, സുധി കോപ്പ, സെന്തിൽ കൃഷ്ണ എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന 'ഇടി മഴ കാറ്റ്' എന്ന ചിത്രത്തിന്റെ ട്രയിലർ പുറത്ത്. ജിഷ്ണു...
ഹൈക്കോടതി അഭിഭാഷകനും നടനുമായ ഐ. ദിനേശ് മേനോൻ അന്തരിച്ചു
നടനും ഹൈക്കോടതി അഭിഭാഷകനുമായ ഐ ദിനേശ് മേനോൻ 9520 അന്തരിച്ചു. നിരവധി സിനിമകളിൽ ബാലതാരമായി അഭിനയിച്ചിട്ടുണ്ട്. ഹൃദയാഘാതത്തെ തുടർന്ന് കൊച്ചിയിലെ വീട്ടിൽ വെച്ചായിരുന്നു അന്ത്യം.
‘എമ്പുരാൻ തങ്ങളുടെ ചോരയും വിയർപ്പും’; ചിത്രത്തിന്റെ ആദ്യ ഷോ കൊച്ചിയിൽ ആരാധകർക്കൊപ്പം കാണുമെന്നും മോഹൻലാൽ
മുംബൈയിൽ എമ്പുരാന്റെ ഐമാക്സ് ട്രയിലർ ലോഞ്ച് ഇവെന്റിൽ ‘ചിത്രത്തിന്റെ ആദ്യ ഷോ കൊച്ചിയിൽ ആരാധകർക്കൊപ്പം കാണുമെന്ന് നടൻ മോഹൻലാൽ പ്രഖ്യാപിച്ചു. എമ്പുരാൻ തങ്ങളുടെ ചോരയും വിയർപ്പുമാണെന്നും അത് കേവലം ഒരു സിനിമമാത്രമല്ലെന്നും ഈ...