നടൻ പ്രേംകുമാർ ചലച്ചിത്ര അക്കാദമിയുടെ താൽകാലിക ചെയർമാൻ സ്ഥാനത്തേക്ക് നിയമിക്കപ്പെട്ടു. ഹേമ കമ്മീഷൻ റിപ്പോർട്ടിനോടനുബന്ധിച്ച് ബംഗാളി നടി ഉന്നയിച്ച ലൈംഗികപീഡന ആരോപണത്തെ തുടർന്ന് സംവിധായകൻ രഞ്ജിത് ചെയർമാൻ സ്ഥാനം രാജി വെച്ച ഒഴിവിലേക്കാണ് താത്കാലിക നിയമം നടന്നത്. ബീനപോളിന്റെയും സംവിധായകൻ ഷാജി എൻ. കരുണിന്റെയും പേരുകൾ നിർദ്ദേശിക്കപ്പെട്ടെങ്കിലും സർക്കാർ ഒടുവിൽ താത്കാലികമായി പ്രേം കുമാറിനെ നിയമിക്കുകയായിരുന്നു. സംവിധായകൻ അല്ലാത്ത ഒരു വ്യക്തി ആദ്യമായാണ് അക്കാദമിയുടെ ചെയർമാൻ പദവി അലങ്കരിക്കുന്നത്. 2022- ലാണ് പ്രേംകുമാർ ചലച്ചിത്ര അക്കാദമിയുടെ വൈസ് ചെയർമാനായി ചുമതല വഹിക്കുന്നത്. നൂറോളം സിനിമകളിൽ അഭിനയിക്കു കയും പതിനെട്ടോളം സിനിമകളിൽ നായകനായി എത്തുകയും ചെയ്തു. 2024 ൽ പുറത്തിറങ്ങിയ സി ഐ ഡി രാമചന്ദ്രൻ റിട്ട. എസ് ഐ ആണ് ഒടുവിൽ അഭിനയിച്ചതിൽ വെച്ച് പുറത്തിറങ്ങിയ സിനിമ.
Also Read
ഭീതിദമായ ഇരുണ്ട ഭൂതകാലങ്ങളുടെ നിലവറയ്ക്കുള്ളിലൊരു ‘ഭ്രമയുഗം’
ബ്ലാക് ആൻഡ് വൈറ്റ് ചെസ്സ് ബോർഡിനുള്ളിലെ കളിക്കളങ്ങളാണു കൊടുമൺ പോറ്റിയുടെ മന. അതിനുള്ളിൽ കറുപ്പിലും വെളുപ്പിലും മിന്നിമറയുന്ന ഭീതിദമായ പകിടകളി. അതിൽ ഒരേയൊരു രാജാവായി കൊടുമൺ പോറ്റി വാഴുന്നു. അധികാരത്തിന്റെ ഹുങ്കിന്റെ, അഹന്തയുടെ പ്രതിരൂപമായി അയാൾ നിറഞ്ഞു നിന്ന് കളി തുടരുന്നു.
ബേണിയും ഇഗ്നേഷ്യസും; സംഗീതത്തിലെ രണ്ട് ‘രാഗങ്ങള്‍’
“സംഗീതരംഗത്തേക്ക് ഞങ്ങള്‍ക്ക് വരാന്‍ പിതാവിന്റെ പാരമ്പര്യമുണ്ട്. പിതാവ് നല്ലൊരു ഗായകനും നാടക അഭിനേതാവുമായിരുന്നു.
ബിഗ് ബജറ്റ് ചിത്രം ‘മഞ്ഞുമ്മൽ ബോയ്സി’ലെ പ്രൊമോ സോങ് പുറത്ത്
ജാനേമൻ എന്ന ബ്ലോക് ബസ്റ്റർ സിനിമയ്ക്ക് ശേഷം ചിദംബരം സംവിധാനം ചെയ്യുന്ന പുതിയ ചിത്രം മഞ്ഞുമ്മൽ ബോയ്സി’ലെ പ്രൊമോ സോങ് പുറത്തിറങ്ങി.
ചലച്ചിത്രതാരം കനകലത അന്തരിച്ചു
മലയാള സിനിമ- സീരിയൽ അഭിനേത്രി കനകലത അന്തരിച്ചു. പാർക്കിൻസൺ അസുഖവും മറവി രോഗവും മൂലം വർഷങ്ങളായി ചികിത്സയിലായിരുന്നു. തിരുവനന്തപുരത്തെ വീട്ടിൽ വെച്ചായിരുന്നു അന്ത്യം
‘അടിത്തട്ട്’ നാളെ മുതൽ ഒടിടി പ്ലാറ്റ്ഫോമിൽ; ഷൈനും സണ്ണി വെയ് നും പ്രധാന അഭിനേതാക്കൾ
ഷൈൻ ടോം ചാക്കോയും സണ്ണി വെയ് നും പ്രധാനകഥാപാത്രങ്ങളായി എത്തുന്ന ‘അടിത്തട്ട്’ നാളെ മുതൽ ഒടിടി സ്ട്രീമിങ് ആരംഭിക്കുന്നു. ജിജോ ആൻറണി ആണ് സംവിധാനം. ആമസോൺ പ്രൈമിലും മനോരമ മാക്സിലും നാളെമുതൽ പ്രക്ഷേപണം...