നത്തോലി ഒരു ചെറിയ മീനല്ല, അയ്യപ്പനും കോശിയും, കേരള ക്രൈം ഫയൽസ് തുടങ്ങിയ ചിത്രങ്ങളിൽ ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിച്ച നടൻ വിനോദ് തോമസിനെ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. കാറിനുള്ളിലെ വിഷവാതകം ശ്വസിച്ചാണ് മരണം സംഭവിച്ചതെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു. കാർബൺ മോണോക്സൈഡ് ഉള്ളിൽ ചെന്നാണ് മരണം സംഭവിച്ചിരിക്കുന്നത്. കോട്ടയം പാമ്പാടി ഡ്രീം ലാൻഡ് ബാറിനു സമീപത്തായാണ് കാർ ഉണ്ടായിരുന്നത്. കാറിനുള്ളിൽ കയറിയ വിനോദ് ഏറെ നേരമായിട്ടും പുറത്തിറങ്ങാത്തതിനെ തുടർന്ന് ജീവനക്കാരൻ പരിശോധിച്ചപ്പോഴാണ് വിനോദ് തോമസിനെ മരിച്ച നിലയിൽ കാണുന്നത്. ഉടനെ പോലീസ് സ്ഥലത്തെത്തി ചില്ല് ഗ്ലാസ് തകർത്ത് മൃതദേഹം പുറത്ത് എടുക്കുകയായിരുന്നു. ആസ്വഭാവിക മരണത്തിന് പോലീസ് കേസെടുത്തു.
കാറിൽ എ സി ഓൺ ചെയ്ത് ഉറങ്ങുമ്പോൾ ശ്രദ്ധിക്കുക :
കാറുകൾ പ്രവരത്തിക്കുമ്പോൾ മോണോക്സൈഡ് എന്ന വിഷവാതകം ഉണ്ടാകും. ഇത് എക്സ്ഹോസ്റ്റ് പൈപ്പിൽ ഘടിപ്പിച്ച ‘കാറ്റലിറ്റിക് കൺവെർട്ടർ’ എന്ന സംവിധാനം വെച്ച് കാർബർ ഡൈ ഓക്സൈഡാക്കി മാറ്റിയാണ് പുറത്തേക്ക് വിടുന്നത്.
തുരുമ്പിച്ചോ മറ്റുകാരണങ്ങൾ കൊണ്ട് ദ്രവിച്ചോ പുക പുറത്തേക്ക് വിടുന്ന പൈപ്പിൽ ദ്വാരങ്ങൾ വീണാൽ ‘കാറ്റലിറ്റിക് കൺവേർട്ടറിൽ’എത്തുന്നതിനു മുൻപേ കാർബൺ മോണോക്സൈഡ് പുറത്ത് വരാം. ഇത് കാറിലെ ബോഡിയിലുള്ള ദ്വാരങ്ങൾ വഴി കാബിനുള്ളിലേക്ക് പ്രവേശിക്കും.
ഓടിക്കൊണ്ടിരിക്കുന്ന വാഹനത്തിൽ എ സി പ്രവർത്തിക്കുമ്പോൾ ഇത്തരം തകരാറ് ഉണ്ടെങ്കിലും ഉള്ളിലുള്ളവരെ കാര്യമായി ബാധിക്കില്ല. കാരണം വാഹനത്തിലേക്ക് ശക്തമായ വായുപ്രവാഹം ഉള്ളതിനാൽ കാർബൺ മോണോക്സൈഡിന്റെ ശക്തി കുറയും. (കടപ്പാട്)