Thursday, April 3, 2025

‘നദികളില്‍ സുന്ദരി യമുന’ സെപ്റ്റംബര്‍ 15 നു തിയ്യേറ്ററുകളിലേക്ക്

നവാഗതരായ വിജേഷ് പനത്തൂരും, ഉണ്ണി വെള്ളോറയും ചേര്‍ന്ന് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം ‘നദികളില്‍ സുന്ദരി യമുന’ ’സെപ്റ്റംബര്‍ 15 നു തിയ്യേറ്ററുകളിലേക്ക് എത്തുന്നു. ധ്യാന്‍ ശ്രീനിവാസനും അജു വര്‍ഗീസും കേന്ദ്രകഥാപാത്രങ്ങളായി എത്തുന്ന ചിത്രം ഫിലിംസ് എല്‍ എല്‍ പിയുടെ ബാനറില്‍ വിലാസ് കുമാര്‍, സിമി മുരളി കുന്നുംപുറത്ത് തുടങ്ങിയവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

കലാഭവന്‍ ഷാജോണ്‍, രാജേഷ് അഴിക്കോടന്‍, സോഹന്‍ സിനുലാല്‍, കിരണ്‍ രമേഷ്, ആതിര, ആമി, ഉണ്ണിരാജ, പാര്‍വണ, നിര്‍മ്മല്‍ പാലാഴി, സുധീഷ്, ഭാനു പയ്യന്നൂര്‍, വിസ്മയ ശശികുമാര്‍ തുടങ്ങിയവര്‍ ചിത്രത്തില്‍ വേഷമിടുന്നു. ഫൈസല്‍ അലി ഛായാഗ്രഹണവും മനു മഞ്ജിത്തിന്‍റെയും ബി കെ ഹരിനാരായണന്‍റേതുമാണ് വരികള്‍. സംഗീതം- അരുണ്‍ മുരളീധരന്‍.  

spot_img

Hot Topics

Related Articles

Also Read

ഡിസംബർ ഒന്നിന് ‘ആൻറണി’യുമായി വരുന്നു; ജോഷിയും  ജോജു ജോർജ്ജും

0
ജോഷി സംവിധാനം ചെയ്യുന്ന മാമിലി മാസ്സ് ആക്ഷൻ ത്രില്ലർ ചിത്രം ‘ആൻറണി’ ഡിസംബർ ഒന്നിന് തിയ്യേറ്ററുകളിലേക്ക് എത്തുന്നു. 2019- ജോഷി സംവിധാനം ചെയ്ത ‘പൊറിഞ്ചുമറിയം ജോസി’ലെ അതേ താരങ്ങൾ തന്നെയാണ് ആൻറണിയിലും പ്രധാനകഥാപാത്രങ്ങളായി എത്തുന്നത്.

സെക്കന്റ് ലുക്ക് പോസ്റ്ററുമായി ‘റേച്ചൽ’

0
ഹണി റോസ് നായികയായി എത്തുന്ന മൂവി റേച്ചലിന്റെ സെക്കന്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ബാദുഷ പ്രൊഡക്ഷൻസിന്റെ ബാനറിൽ ബാദുഷ എൻ എം ആണ് ചിത്രത്തിന്റെ നിർമ്മാണം നിർവഹിക്കുന്നത്.

രാമചന്ദ്ര ബോസ് & കോ; പ്രസ്സ് മീറ്റില്‍ ശ്രദ്ധേയമായി വിനയ് ഫോര്‍ട്ട്

0
കട്ടിമീശയും മുടിയും ചുവന്ന ടീഷര്‍ട്ടും കൂളിങ് ഗ്ലാസുമിട്ടാണ് വിനയ് ഫോര്‍ട്ട് എത്തിയത്.

സംവിധായകനും ഛായാഗ്രഹകനുമായ സംഗീത് ശിവൻ വിടപറഞ്ഞു; സംസ്കാരം നാളെ വൈകീട്ട് മുംബൈയിൽ

0
പ്രശസ്ത സിനിമ സംവിധായകനും ഛായാഗ്രഹകനുമായ സംഗീത് ശിവൻ അന്തരിച്ചു. 65- വയസ്സായിരുന്നു. മുംബൈയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം.

പുത്തൻ ട്രയിലറുമായി ‘നാരായണീന്റെ മൂന്നാൺമക്കൾ’

0
ശരൺ വേണുഗോപാൽ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ‘നാരായണീന്റെ മൂന്നാണ്മക്ക’ളുടെ ട്രയിലർ പുറത്തിറങ്ങി. മമ്മൂട്ടികമ്പനിയുടെ പേജ് ആണ് ട്രയിലർ റിലീസ് ചെയ്തിരിക്കുന്നത്. 2025 ഫെബ്രുവരി- 7 നു ചിത്രം  തിയ്യേറ്ററുകളിൽ പ്രദർശനത്തിന്...