നയൻതാരയും നിവിൻ പോളിയും ഒന്നിക്കുന്ന ചിത്രം ‘ഡിയർ സ്റ്റുഡൻറ്സ്’ പോസ്റ്റർ പുറത്ത്. ഇരുവരും ആദ്യമായി ഒന്നിച്ച ചിത്രം 2019- ൽ വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ‘ലവ് ആക്ഷൻ ഡ്രാമ’ ആണ്. ഇരുവരും വീണ്ടും ഒന്നിച്ചഭിനയിക്കുന്ന ചിത്രമാണ് ഡിയർ സ്റ്റുഡൻറ്സ്.

ജോർജ്ജ് ഫിലിപ്പ് റോയ്, സന്ദീപ് കുമാർ എന്നിവർ എഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഡിയർ സ്റ്റുഡന്റ്സ്. മാവെറിക് മൂവീസ് പ്രൈവറ്റ് ലിമിറ്റഡിന്റെയും പോളി ജൂനിയർ പിക്ചേഴ്സിന്റെയും ബാനറിൽ നിവിൻ പോളി നിർമ്മിക്കുന്ന ഈ ചിത്രം 2025 ൽ തിയ്യേറ്ററുകളിൽ എത്തും.