ടൊവിനോ തോമസ് നായകനായി എത്തുന്ന ചിത്രം നരിവേട്ടയുടെഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. ടോവിനോ തോമസിന്റെ ജന്മദിനം പ്രമാണിച്ച് ആണ് പോസ്റ്റർ പുറത്തിറങ്ങിയിരിക്കുന്നത്. അനുരാജ് മനോഹർ ആണ് സംവിധാനം. തമിഴ് നടൻ ചേരൻ, സുരാജ് വെഞ്ഞാറമ്മൂട് തുടങ്ങിയവരും ചിത്രത്തിൽ മറ്റ് പ്രധാനകഥാപാത്രങ്ങളായി എത്തുന്നുണ്ട്. ഇന്ത്യൻ സിനിമാക്കമ്പനിയുടെ ബാനറിൽ ടിപ്പുഷാൻ, ഷിയാസ് ഹസൻ എന്നിവരാണ് നിർമ്മാണം.

ചിത്രത്തിൽ പ്രിയംവദ കൃഷ്ണ നായികയായി എത്തുന്നു. കുട്ടനാട്, കോട്ടയം, ചങ്ങനാശ്ശേരി എന്നിവിടങ്ങളിൽ മുൻപ് ചിത്രീകരണം നടന്നു. വർഗീസ് എന്ന പൊലീസ് കോൺസ്റ്റബിളിന്റെ ജീവിതമാണ് ചിത്രത്തിൽ. ആര്യ സലീം, പ്രശാന്ത് മാധവൻ, എൻ. എം ബാദുഷ, റീനി ഉദയകുമാർ, സുധി കോഴിക്കോട്, എന്നിവരും പുതുമുഖങ്ങളും ചിത്രത്തിൽ അണിനിരക്കുന്നു. അബിൻ ജോസഫിന്റെതാണ് തിരക്കഥ. സംഗീതം ജെയ്ക്ക് ബി ജോയ്സ്, ഛായാഗ്രഹണം വിജയ്, എഡിഇടങ്ങ ഷമീർ മുഹമ്മദ്.