Thursday, April 3, 2025

നര്‍മത്തില്‍ പൊതിഞ്ഞ ‘മാസ്റ്റര്‍ പീസ്’; വെബ് സീരീസ് ട്രൈലര്‍ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറില്‍

ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിന്‍റെ വെബ് സീരീസ് ‘മാസ്റ്റര്‍ പീസി’ന്‍റെ ട്രൈലര്‍ പുറത്തിറങ്ങി. ഡിസ്നി പ്ലസിന്‍റെ തന്നെ മുന്‍പിറങ്ങിയ മലയാളം വെബ് സീരീസായ ‘കേരള ക്രൈം ഫയല്‍സ്’ ഏറെ ജനപ്രീതി നേടിയിരുന്നു. എന്നാല്‍ കേരള ക്രൈം ഫയല്‍സില്‍ നിന്നും തീര്‍ത്തൂം വ്യത്യസ്തമായ പ്രമേയവുമായാണ് ഡിസ്നി ഹോട്ട്സ്റ്റാര്‍ മാസ്റ്റര്‍ പീസിലൂടെ വരുന്നത്. നിത്യമേനോനും ഷറഫുദ്ദീനുമാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. ചിത്രം റിലീസ് ചെയ്യുന്നതിന് മുന്‍പേ ഇറങ്ങിയ പോസ്റ്ററും ട്രൈളരുമെല്ലാം ഇതിനോടകം തന്നെ ഏറ്റെടുത്തു കഴിഞ്ഞിരുന്നു. ഒരു ഫാമിലി എന്‍റര്‍ടൈമെന്‍റ്   ചിത്രം കൂടിയാണ് മാസ്റ്റര്‍ പീസെന്നു അണിയറ പ്രവര്‍ത്തകര്‍ അവകാശപ്പെടുന്നു. ചിത്രത്തില്‍ രഞ്ജി പണിക്കറും അശോകനും മാല പാര്‍വതിയും ശാന്തി കൃഷ്ണയും വേഷമിടുന്നുണ്ട്.

മലയാളം, തമിഴ്, തെലുങ്കു, ഹിന്ദി, കന്നഡ, ബംഗാളി, മറാത്തി, തുടങ്ങിയ ഭാഷകളിലും ചിത്രം പ്രേക്ഷകരിലേക്ക് എത്തും. എല്ലാവര്ക്കും ഒരുപോലെ ആസ്വദിക്കുവാന്‍ പറ്റുന്ന ചിത്രമായിരിക്കും മാസ്റ്റര്‍ പീസെന്നു അണിയറ പ്രവര്‍ത്തകര്‍ അവകാശപ്പെടുന്നു. സെന്‍ട്രല്‍ അഡ്വര്‍ടൈംസിങിന്‍റെ  ബാനറില്‍ മാത്യൂ ജോര്‍ജ്ജ് നിര്‍മ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് എന്‍ ശ്രീജിത്ത് ആണ്. ബ്രോ ഡാഡി, തെക്കന്‍ തല്ല് കേസ് തുടങ്ങിയ ചിത്രങ്ങള്‍ സംവിധാനം ചെയ്തതും ശ്രീജിത്ത് ആണ്. ഒക്ടോബര്‍ 25 നു ചിത്രം ഹോട്ട്സ്റ്റാറില്‍ എത്തും.

spot_img

Hot Topics

Related Articles

Also Read

വിഷാദാര്‍ദ്രമീ കടല്‍പ്പാട്ടുകള്‍

0
മലയാള സിനിമയിലെ നിത്യഹരിതമായ നൂറുപാട്ടുകളിലൊന്ന് ബാലു കിരിയത്ത് എഴുതിയ ‘സ്വപ്നങ്ങളെ വീണുറങ്ങു’എന്ന ഗാനമായിരിക്കുമെന്നതില്‍ തര്‍ക്കമില്ല.

മാംഗോ മുറിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്ത് വിനീത് ശ്രീനിവാസനും ബേസിലും

0
ജാഫര്‍ ഇടുക്കിയും അര്‍പ്പിത് പി ആറും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രത്തില്‍ പുതുമുഖം സ്വിയ നായികയായി എത്തുന്നു. തികച്ചും സവിശേഷമായ കഥയുമായാണ് സിനിമയും പോസ്റ്ററും ഒരുങ്ങുന്നത്.

മോഹൻലാൽ, മമ്മൂട്ടി, കുഞ്ചാക്കോ, ഫഹദ്; മുഴുനീള കഥാപാത്രങ്ങളായി മഹേഷ് നാരായണന്റെ ചിത്രത്തിൽ  

0
പ്രേക്ഷകരെ ഹരം കൊള്ളിക്കുവാൻ പതിനാറുവർഷത്തെ ഇടവേളയ്ക്ക് ശേഷം മോഹൻലാലും മമ്മൂട്ടിയും ഒരു സിനിമയിൽ ഒന്നിക്കുന്നു. മലയാളത്തിലെ ഏറ്റവും ചിലവേറിയ ചിത്രമാണിതെന്നാണ് സിനിമയുടെ പ്രത്യേകത. സിനിമയുടെ പേര് ഇതുവരെ പുറത്ത് വിട്ടിട്ടില്ല. മോഹൻലാൽ  മമ്മൂട്ടി,...

പുത്തൻ ട്രയിലറുമായി ‘പഞ്ചവത്സര പദ്ധതി’

0
കിച്ചാപ്പൂസ് എന്റർടൈമെന്റ്സിന്റെ ബാനറിൽ സിജു വിത്സനെ നായകനാക്കി പി ജി പ്രേംലാൽ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം പഞ്ച വത്സരപദ്ധതിയുടെ ട്രയിലർ റിലീസായി.

ഫെബ്രുവരി 9 ന് റിലീസിനൊരുങ്ങി അന്വേഷിപ്പിൻ കണ്ടെത്തും; പൊലീസ് വേഷത്തിൽ ടൊവിനോ

0
തിയ്യേറ്റർ ഓഫ് ഡ്രീംസൈറ്റ് ബാനറിൽ ടൊവിനോ തോമസിനെ നായകനാക്കി ഡാർവിൻ കുര്യാക്കൊസ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ‘അന്വേഷിപ്പിൻ കണ്ടെത്തും’ ഫെബ്രുവരി 9 ന് തിയ്യേറ്ററുകളിൽ എത്തും.