Thursday, April 3, 2025

നര്‍മ്മ മുഹൂര്‍ത്തങ്ങളുമായി മധുര മനോഹര മോഹം

പ്രതിസന്ധികള്‍ക്കും ജീവിതത്തിനിടയിലെ ഓട്ടപ്പാച്ചിലിനിടയിലും കുടുകുടാ ചിരിപ്പിക്കാന്‍ ഒരുങ്ങിയിരിക്കുകയാണ് മധുര മനോഹര മോഹം എന്ന സിനിമ. സിനിമയിലെ കഥാപാത്രങ്ങള്‍ക്കുമുണ്ട് ടെന്‍ഷന്‍. ഒരു മിഡില്‍ക്ലാസ് കുടുംബത്തിന്‍റെ മറ്റുള്ളവരുടെ ഒപ്പത്തിനൊപ്പം ജീവിക്കുവാനുള്ള തത്രപ്പാട്, അതിനിടയില്‍ വിവാഹപ്രായമെത്തിയ മകളുടെ ഭാവിയെക്കുറിച്ചുള്ള ആധി, അതോര്‍ത്തുള്ള പെണ്‍കുട്ടിയുടെ അമ്മയുടെയും സഹോദരന്‍റെയും ഉറക്കമില്ലാത്ത രാത്രികള്‍…ഇതൊക്കെ ഉണ്ടെങ്കിലും അതിനിടയില്‍ നര്‍മ്മമുഹൂര്‍ത്തങ്ങള്‍ സൃഷ്ടിച്ചെടുക്കുന്നുണ്ട് സംവിധായകന്‍. പ്രശ്നങ്ങള്‍ക്കിടയിലും തമാശയുള്ള കുടുംബം, കുടുംബ പ്രേക്ഷകര്‍ക്കിടയിലും മധുര മനോഹര മോഹം സ്വീകരിക്കപ്പെട്ടു.

കോസ്റ്റ്യൂം ഡിസൈനറായി ജോലി ചെയ്തിരുന്ന സ്റ്റെഫി സേവ്യര്‍ സംവിധാനരഗത്തേക്ക് ചുവടു വയ്ക്കുന്ന ചിത്രം കൂടിയാണ് മധുര മനോഹര മോഹം. സിനിമയുടെ തുടക്കം മുതല്‍ ചിരിക്കാനുള്ള വക സ്റ്റെഫി സേവ്യര്‍ ഒരുക്കിയിട്ടുണ്ട്. പേര് കേട്ട ഒരു നായര്‍ തറവാടും അമ്മയും രണ്ട് പെണ്‍മക്കളും ഒരാണ്‍കുട്ടിയും അടങ്ങുന്ന വീടാണ് കഥാപാശ്ചാത്തലം. അച്ഛന്‍റെ മരണത്തോടെ മകള്‍ക്ക് ആ വകയില്‍ കിട്ടിയ ജോലിയും സഹോദരനായ മനു മോഹന്‍റെ  അലസതയും മടിയും ചിത്രത്തില്‍ വളരെ ഭംഗിയായി അവതരിപ്പിക്കുന്നു. മനു മോഹന്‍റെ സഹോദരിയായ മീരയുടെ വരുമാനത്തിലൂടെയാണ് ആ കുടുംബം കഴിയുന്നത്. ജോലിയോടൊപ്പം പഠനവും മുന്നോട്ട് കൊണ്ട് പോകുന്ന മീര എല്ലാവര്‍ക്കും പ്രിയങ്കരിയുമാണ്. മീരയുടെ വിവാഹം ഉറപ്പിക്കുന്നതിലൂടെയാണ് ചിത്രത്തില്‍ കഥ ആരംഭിക്കുന്നത്.

ആദ്യ ചിത്രത്തോടെ ഒരു സംവിധായകന്‍ എന്ന നിലയില്‍ സ്റ്റെഫി സേവ്യര്‍ വിജയിച്ചു കഴിഞ്ഞു. പ്രേക്ഷകരെ കയ്യിലെടുക്കുവാന്‍ ചിത്രത്തിന് സാധിച്ചിട്ടുണ്ട്. നിരവധി സംഘര്‍ഷങ്ങളുള്ള കുടുംബങ്ങളെയും ജീവിതങ്ങളെയും പ്രതിസന്ധികളില്‍ നിന്ന് തരണം ചെയ്യുവാനും മാനസിക ഉല്ലാസത്തിനും മന:ക്ലേശങ്ങള്‍ക്ക് അയവുവരുത്താനും തമാശകള്‍ക്ക് സാധിക്കുമെന്ന് മധുര മനോഹര മോഹം എന്ന ചിത്രം തെളിയിച്ചു. വിഷമവൃത്തത്തെ ലഘൂകരിക്കുന്ന നര്‍മം സുന്ദരമായ അനുഭൂതിയാണെന്ന് തെളിയിക്കുകയാണ് മധുര മനോഹര മോഹം എന്ന ചിത്രത്തിലൂടെ. മഹേഷ് ഗോപാല്‍, ജയ് വിഷ്ണു എന്നിവര്‍ ചേര്‍ന്നെഴുതിയ തിരക്കഥയില്‍ ഭദ്രമാണ് ഓരോ കഥാപാത്രങ്ങളും.

ഹഷാം അബ്ദുല്‍ വഹാമിന്‍റെ ആലാപന മാധുര്യവും സംഗീതവും ചിത്രത്തെ മനോഹരമാക്കി. കൃത്യമായ എഡിറ്റിങ്ങും ഛായാഗ്രഹണവും കൊണ്ട് സിനിമ കൂടുതല്‍ മെച്ചപ്പെട്ടു. രജിഷ വിജയന്‍റെ മിടുക്കിയായ മീര എന്ന കഥാപാത്രവും ഷറഫുദ്ദീന്‍റെ മടിയനും അലസനുമായ മനു മോഹന്‍ എന്ന കഥാപാത്രവും ബിന്ദു പണിക്കരുടെ അമ്മ വേഷവുംസൈജു കുറുപ്പിന്‍റെ ജീവന്‍ രാജ് എന്ന കഥാപാത്രവും  പ്രേക്ഷകരെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്നു. ഇവരുടെയെല്ലാം കൈകളില്‍ അവരുടെ കഥാപാത്രങ്ങള്‍ ഭദ്രമായിരുന്നു. വിജയരാഘവന്‍, നീരഞ്ജ് മണിയന്‍ പിള്ള രാജു, സുനില്‍ സുഖദ, ബിജു സോപാനം, നീന കുറുപ്പ്, തുടങ്ങിഒയാ താരങ്ങളും ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്. ചിരിപ്പിക്കാന്‍ കഴിവുള്ള അഭിനേതാക്കളുടെ ഒരു നിര തന്നെയാണ് മധുര മനോഹര മോഹത്തില്‍.

spot_img

Hot Topics

Related Articles

Also Read

ചലച്ചിത്ര നടൻ ടി പി മാധവൻ അന്തരിച്ചു

0
ചലച്ചിത്ര നടൻ ടി പി മാധവൻ അന്തരിച്ചു. 88- വയസ്സായിരുന്നു. കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ആണ് അന്ത്യം. ആരോഗ്യനില മോശമായതിനെ തുടർന്ന് കഴിഞ്ഞ ദിവസം ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊല്ലം ജില്ലയിലെ പത്തനാപുരം...

ജയസൂര്യ നായകനാകുന്ന ‘കത്തനാരി’ൽ ഇനി പ്രഭുദേവയും

0
ജയസൂര്യയെ നായകനാക്കി റോജിൻ തോമസ് സംവിധാനം ചെയ്യുന്ന ചിത്രം ‘കത്തനാരി’ൽ ഇനി പ്രധാന കഥാപാത്രമായി പ്രഭുദേവയും എത്തും. ശ്രീ ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന ചിത്രമാണ് കത്തനാര്.

ടിറ്റോ വിൽസൻ നായകനാകുന്നു; ‘സംഭവം ആരംഭം; ചിത്രത്തിന്റെ ടീസർ റിലീസായി

0
ടീം വട്ടം പ്രൊഡക്ഷൻസിന്റെ ബാനറിൽ നിഷാദ് ഹസ്സനാണ് തിരക്കഥയെഴുതി സംവിധാനം ചെയ്തത്. ഹെവി ഡോസ് എന്ന കഥാപാത്രമായാണ് ടിറ്റോ വിൽസൺ എത്തുന്നത്. സ്വന്തം സുഖത്തിനും സന്തോഷത്തിനും വേണ്ടി മറ്റുള്ളവരുടെ ഏത് വിധേനെയും ഉപയോഗിക്കുന്ന രീതിയാണ് ഈ കഥാപാത്രത്തിന്റെ പ്രത്യേകത.

ഫസ്റ്റ് ലുക്ക് പോസ്റ്ററുമായി ‘സാത്താൻ’; സാത്താൻ സേവകരുടെ കഥ പറയുന്ന ചിത്രം

0
മൂവിയോള എന്റർടൈമെന്റിന്റെ ബാനറിൽ ബാനറിൽ കെ എസ് കാർത്തിക് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം ‘സാത്താന്റെ’ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി.

ബേണിയും ഇഗ്നേഷ്യസും; സംഗീതത്തിലെ രണ്ട് ‘രാഗങ്ങള്‍’

0
“സംഗീതരംഗത്തേക്ക് ഞങ്ങള്‍ക്ക് വരാന്‍ പിതാവിന്‍റെ പാരമ്പര്യമുണ്ട്. പിതാവ് നല്ലൊരു ഗായകനും നാടക അഭിനേതാവുമായിരുന്നു.