എഴുത്തുകാരൻ ടി പത്മനാഭന്റെ ജീവിതകഥ പറയുന്ന ചിത്രം വരുന്നു. എഴുത്തുജീവിതത്തിൽ പതിറ്റാണ്ടുകൾ കടന്ന മലയാളികളുടെ പ്രിയ എഴുത്തുകാരന്റെ ജീവിതത്തെ സിനിമയാക്കുന്നത് കഥാകൃത്തും നോവലിസ്റ്റുമായ സുസ്മേഷ് ചന്ദ്രോത്ത് ആണ് പത്മനാഭന്റെ ജീവിതത്തെ ദൃശ്യരൂപത്തിൽ വെള്ളിത്തിരയിലേക്ക് എത്തിക്കുന്നത്. മലയാളത്തിലെ പ്രശസ്ത ചിത്രകാരിയായിരുന്ന ടി കെ പത്മിനിയുടെ ജീവിതകഥ പത്മിനി എന്ന പേരിൽ സുസ്മേഷ് ചന്ദ്രോത്ത് സിനിമ പുറത്തിറക്കിയിരുന്നു. അനുമോൾ, കാർത്തിക് മണികണ്ഠൻ, രാമചന്ദ്രൻ, ശ്രീകല മുല്ലശ്ശേരി, തുടങ്ങിയവരും എത്തുന്നു. മൂന്നുവർഷത്തോളം നീണ്ട പ്രയത്നത്തിനൊടുവിലാണ് നളിനകാന്തി വെള്ളിത്തിരയിലേക്ക് ഒരുങ്ങുന്നത്.
നിധിചല സുഖമാ എന്ന കഥയിലെ കഥാപാത്രത്തിന് ശബ്ദം നല്കിയിരിക്കുന്നത് എസ് എം സ്വാമിയാണ്. പ്രശസ്തചിത്രകാരായ ശ്രീജ പള്ളം, കന്നി എം, സചീന്ദ്രൻ കാരറഡ്ൂക്ക തുടങ്ങിയവരുടെ ചിത്രങ്ങളും പെയിന്റിങ്ങും സിനിമയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എറണാകുളം, പള്ളിക്കുന്ന്, ചെറായി എന്നിവിടങ്ങളിൽ ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തിയാക്കി. കൊൽക്കത്ത കൈരളി സമാജത്തിന്റെ ബാനറിൽ പത്മിനിയുടെയും നിർമ്മാതാവായ ടി കെ ഗോപാലനാണ് നളിനകാന്തിയുടെയും നിർമ്മാതാവ്. ഛായാഗ്രഹണം മനേഷ് മാധവ്, ഗാനങ്ങൾ ഷിബു ചക്രവർത്തി, സംഗീത സംവിധാനം സുദീപ് പാലനാട്, എഡിറ്റിങ് റിഞ്ചു ആർ വി.