Thursday, April 3, 2025

നസ്ലെൻ- ഗിരീഷ് എ ഡി ഒന്നിക്കുന്ന ‘ഐ ആം കാതലിൻ’ ചിത്രത്തിന്റെ ട്രെയിലർ പുറത്ത്

തണ്ണീർ മത്തൻ ദിനങ്ങൾ, സൂപ്പർ ശരണ്യ, പ്രേമലു എന്നീ ചിത്രങ്ങൾക്ക് ശേഷം നസ്ലെൻ- ഗിരീഷ് എ ഡി ഒന്നിക്കുന്ന ‘ഐ ആം കാതലിൻ’ ചിത്രത്തിന്റെ ട്രയിലർ പുറത്ത്. അനിഷ്മ ആണ് ചിത്രത്തിൽ നായികയായി എത്തുന്നത്. ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലനും ഡോ: പോൾസ് എന്റർടൈമെന്റ്സിന്റെ ബാനറിൽ ഡോ: പോൾസ് വർഗീസ്, കൃഷ്ണമൂർത്തി എന്നിവരാണ് ചിത്രം നിർമ്മിച്ചത്.

നവംബർ 7- ന് ചിത്രം തിയ്യേറ്ററുകളിൽ എത്തും. അഭിനേതാവായ സജിൻ ചെറുകയിൽ ആണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചത്. ലിജോ മോൾ, ദിലീഷ് പോത്തൻ, ടി ജി രവി, സജിൻ, വിനീത് വാസുദേവൻ, വിനീത് വിശ്വം, തുടങ്ങിയവരും പ്രധാനവേഷത്തിൽ എത്തുന്നു. ഛായാഗ്രഹണം ശരൺ വേലായുധൻ, സംഗീതം സിദ്ധാർഥ് പ്രദീപ്, എഡിറ്റിങ് ആകാശ് ജോസഫ് വർഗീസ്, വരികൾ സുഹൈൽ കോയ.

spot_img

Hot Topics

Related Articles

Also Read

ഫിലിം എഡിറ്റർ നിഷാദ് യൂസഫ് മരിച്ച നിലയിൽ

0
ഫിലിം എഡിറ്റർ നിഷാദ് യൂസഫിനെ ബുധനാഴ്ച പുലർച്ചെ രണ്ടരയോടെ മരിച്ച നിലയിൽപനമ്പള്ളി ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. 43- വയസ്സായിരുന്നു. തല്ലുമാല, ഉണ്ട, ഓപ്പറേഷൻ ജാവ, സൌദി വെള്ളക്ക,  സിനിമകളിലൂടെ ആയിരുന്നു ഇദ്ദേഹം...

‘ഒരു ജാതി ജാതകം’ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

0
വർണ്ണ ചിത്രയുടെ ബാനറിൽ മഹാ സുബൈർ നിർമ്മിച്ച് എം. മോഹനൻ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ‘ഒരു ജാതി ജാതക’ത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി.

അനീഷ് അൻവർ ചിത്രം ‘രാസ്ത’ ബാംഗ്ലൂർ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ

0
അനീഷ് അൻവർ സംവിധാനം ചെയ്ത രാസ്ത ബാംഗ്ലൂർ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിലെ ചിത്രഭാരതി (ഇന്ത്യൻ) വിഭാഗത്തിൽ ഒഫീഷ്യൽ സെലെകഷൻ നേടി. ഒമാനിൽ ചിത്രീകരിച്ച ഈ സിനിമയ്ക്ക് മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചിരുന്നത്.

നേമം പുഷ്പരാജ് ചിത്രം ‘രണ്ടാം യാമം’  അണിയറയിൽ ഒരുങ്ങുന്നു

0
യദു, യതി എന്നീ ഇരട്ടസഹോദരന്മാരിലൂടെ ആണ് കത വികസിക്കുന്നത്. ഒരാൾ യാഥാസ്ഥിതികപാതയിലൂടെയും മറ്റൊരാൾ യാഥാർഥ്യത്തിലേക്കുമിറങ്ങി സഞ്ചരിക്കുന്നു. ഇത് മൂലം കുടുംബത്തിലുണ്ടാകുന്ന അസ്വാരസ്യങ്ങൾ വലിയ വെല്ലുവിളിയായി നിലനിൽക്കുന്നു.

റൊമാന്റിക് ഡ്രാമയിൽ വീണ്ടും ഉണ്ണിലാൽ; ചിത്രീകരണം പുരോഗമിക്കുന്നു

0
സിദ്ധാർഥ് ഭരതൻ, വിജയരാഘവൻ, സജിൻ ചെറുകയിൽ, വിജയരാഘവൻ തുടങ്ങിയവർ ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നു. മധു അമ്പാട്ടാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. ജെ എം ഇൻഫോടെയ്ൻമെന്റ് നിർമ്മിക്കുന്ന ചിത്രത്തിന് തിരക്കഥ വിഷ്ണുവിന്റേതാണ്.