Friday, November 15, 2024

നായകനായ സിനിമയില്‍ സംഗീതസംവിധായകനും ഗായകനുമായി സൂരജ് എസ് കുറുപ്പ്

സംഗീതത്തിലൂടെയായിരുന്നു സൂരജ് എസ് കുറുപ്പ് എന്ന കലാകാരനെ മലയാളികള്‍ അറിഞ്ഞു തുടങ്ങുന്നത്. ‘വള്ളീo പുള്ളീo തെറ്റി’ എന്ന ചിത്രത്തില്‍ അരങ്ങേറ്റം കുറിച്ച ഇദ്ദേഹം പിന്നീട് സംഗീത സംവിധായകനായി മാത്രമല്ല, ഗാനരചയിതാവായും അഭിനേതാവായും മലയാള സിനിമയില്‍ ഇടം പിടിച്ചു. നിവിന്‍ പോളി നായകനായ സിദ്ധാര്‍ഥ് ശിവ സംവിധാനം ചെയ്ത ‘സഖാവ് ’ എന്ന ചിത്രത്തിലെ ‘സഖാവ് രാജീവ്’ എന്ന കഥാപാത്രത്തിലൂടെ സൂരജ് ശ്രദ്ധേയനായി. മാത്രമല്ല, ചിത്രത്തില്‍ പ്രശാന്ത് പിള്ളയുടെ സംഗീതത്തില്‍ വിപ്ലവകരമായ വരികളെഴുതുകയും ചെയ്തു. മലയാളത്തില്‍ മാത്രമല്ല, തമിഴിലും രജീഷ് ബാല സംവിധാനം ചെയ്യുന്ന ‘വണ്ടി’ എന്ന ചിത്രത്തില്‍ ആദ്യമായി ഇദ്ദേഹം നാല് പാട്ടുകള്‍ക്ക് സംഗീതം ചിട്ടപ്പെടുത്തി. സംഗീതം നല്കിയ അനുഭവത്തെക്കുറിച്ച് സൂരജ് ഒരു അഭിമുഖത്തില്‍ പറയുന്നുണ്ട്, “ഒരു പാട് ആഗ്രഹിച്ചാണ് ആദ്യത്തെ സിനിമ ചെയ്തത്. ‘വള്ളീo പുള്ളീo തെറ്റി’ ചെയ്യുന്നത് വരെ നിലനില്‍പ്പിനായുള്ള ഓട്ടമായിരുന്നു. ജീവിതത്തില്‍ ഉണ്ടായ അനുഭവങ്ങളില്‍ നിന്നാണ് സിനിമ എന്ന ആഗ്രഹത്തിലേക്ക് എത്തുന്നത്. സംഗീതം എന്നും എന്‍റെ കൂടെയുള്ളതാണ്. അത് വിട്ടു കളിയില്ല ഒരിക്കലും.”

ഒരേ ചിത്രത്തില്‍ നായകനാകുകയും സംഗീതസംവിധായകനാകുകയും ചെയ്ത അപൂര്‍വ അനുഭവമായി രുന്നു ‘എന്നിവര്‍’ എന്ന ചിത്രത്തിലൂടെ സൂരജ് എസ് കുറുപ്പിന് ലഭിച്ചത്. ഐ എഫ് എഫ് കെ യില്‍ പ്രദര്‍ശിപ്പിച്ച ഈ ചിത്രത്തിന് മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്. കോളേജ് പഠനകാലത്ത് ചില ഷോര്‍ട്ട് ഫിലിമുകളിലും ഡ്രാമ ഫെസ്റ്റിവലിലും ചെറിയ തോതില്‍ അഭിനയവും പാട്ടുമായി നടന്നിരുന്ന സൂരജിപ്പോള്‍ സിനിമയെ ഗൌരവമായാണ് നോക്കിക്കാണുന്നത്. സിനിമയും പ്രേക്ഷകരും അതേ ഗൌരവത്തോടെ സൂരജിന്‍റെ കഴിവുകളെ വിശ്വസിക്കുകയും ചെയ്യുന്നു. സംഗീതത്തില്‍ കമ്പമുണ്ടായിരുന്നത് കൊണ്ട് തന്നെ സ്റ്റീഫന്‍ ദേവസിയുടെ മ്യൂസിക് ലോഞ്ച് സ്കൂള്‍ ഓഡിയോ ടെക്നോളജിയില്‍ നിന്നും ഓഡിയോ എഞ്ചിനീയറിങ് ആന്‍ഡ് മ്യൂസിക് ടെക്നോളജി പാസായി. അമ്മയായിരുന്നു സംഗീതത്തിലെ ഗുരു. കൂടാതെ മൃദംഗവും അഭ്യസിച്ചു. അത് കൊണ്ട് തന്നെ പാട്ടിലും മൃദംഗം വായനയിലും സ്കൂള്‍ കലോല്‍സവങ്ങള്‍ സൂരജ് നിറ സാന്നിദ്ധ്യമായി.

സംഗീതത്തിലും പാട്ടിലും മാത്രമല്ല, ഓഗസ്റ്റ് ക്ലബ് സിന്‍സ് 1969 എന്ന ചിത്രത്തിലും ഇദ്ദേഹം സഹ സംവിധായകനായി പ്രവര്‍ത്തിച്ചിട്ടുണ്ട്. വള്ളീo പുള്ളീo തെറ്റി എന്ന ചിത്രത്തിലൂടെ ശ്രദ്ധിക്കപ്പെട്ട സൂരജിന്‍റെ പാട്ടിന് ആദ്യ അംഗീകാരം ലഭിക്കുന്നത് ‘സോളോ’ എന്ന ചിത്രത്തിലെ ‘സീതാകല്യാണം …’എന്ന ഗാനത്തിന് മികച്ച സംഗീതസംവിധായകനുള്ള ടൊറന്‍റോ ഇന്‍റര്‍നാഷനല്‍ സൌത്ത് ഏഷ്യന്‍ ഫിലിം അവാര്‍ഡ് ലഭിച്ചപ്പോഴാണ്. പിന്നീട് ‘ആന്‍മരിയ കലിപ്പിലാണ്’ എന്ന ചിത്രത്തിന് പശ്ചാത്തല സംഗീതവും,‘ ‘കിലോമീറ്റേഴ്സ് ആന്‍ഡ് കിലോമീറ്റേഴ്സ് ,’ ‘കൊച്ചവ്വ പൌലോ അയ്യപ്പ കൊയ് ലോ ,’ ‘തുടങ്ങിയ ശ്രദ്ധേയ സിനിമക്‍ളില്‍ സംഗീതം നല്കി. ‘കൊച്ചവ്വ പൌലോ അയ്യപ്പ കൊയ് ലോ യിലെ ‘വാനം മേലെ,’ സോളോ യിലെ സീതാകല്യാണ,’ ലൂക്കയിലെ ‘നീയില്ലാ നേരം,’ ‘ഒരേ കണ്ണാല്‍ ,’ ‘വാനം പെയ്തീടവേ,’ ‘കാറ്റും കാതല്‍ ചേലാടും,’ കിലോമീറ്റേഴ്സ് ആന്‍ഡ് കിലോമീറ്റേഴ്സിലെ ‘പാരാകേ പടരാമെ,’ ‘യു ആന്‍ഡ് മീ,’ ‘ദിനമേ ദിനമേ,’ ‘ തെളിഞ്ഞേ വാനാകെ,’ ‘താനേ മൌനം,’ ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍ ലെ ‘ നീയെ ‘ തുടങ്ങിയ പാട്ടുകള്‍ സൂരജിന്‍റെ സംഗീതം കൊണ്ട് മനോഹരമായിരുന്നു. സംഗീതം ഈഏ മിക്ക ഗാനങ്ങളില്‍ പലതും സൂരജ് ആലപിക്കുകയും വരികള്‍ എഴുത്തുകയും ചെയ്തിട്ടുണ്ട്. സഖാവിലൂടെ ‘സഖാവ് രാജീവ് ‘ എന്ന കഥാ പാത്രമായി എത്തിയ സൂരജ് പിന്നീട് ‘ലൂക്ക’യിലും ‘എന്നിവരി’ലും ദി കുങുഫു മാസ്റ്ററിലും കഥാ പാത്രമായി എത്തി. മികച്ച പാട്ടുകള്‍ക്കും കഥാപാത്രങ്ങള്‍ക്കുമായുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകര്‍.

spot_img

Hot Topics

Related Articles

Also Read

ജയിൻ ക്രിസ്റ്റഫർ മൂവി ‘കാത്ത് കാത്തൊരു കല്യാണം’ തിയേറ്ററുകളിലേക്ക് പ്രദർശനത്തിന് എത്തുന്നു

0
ഭ്രമരം, പളുങ്ക്, ഛോട്ടാമുംബൈ, മായാവി, തുടങ്ങിയ ചിത്രങ്ങളിലൂടെ ബാലതാരമായി അഭിനയിച്ചുകൊണ്ട് ശ്രദ്ധനേടിയ താരമാണ് ടോണി സിജിമോൻ.

ഇന്ദ്രൻസും മുരളിഗോപിയും പ്രധാനകഥാപാത്രങ്ങൾ; ‘കനകരാജ്യ’ത്തിന്റെ ട്രയിലർ പുറത്ത്

0
അജിത്ത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത്ത് നിർമ്മിച്ച് ഇന്ദ്രൻസും മുരളി ഗോപിയും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന മൂവി ‘കനകരാജ്യ’ത്തിന്റെ ട്രയിലർ പുറത്തിറങ്ങി.

രാഷ്ട്രീയ കേരളത്തെ അസ്വസ്ഥമാക്കിയ ‘തങ്കമണി കൊലക്കേസ്’; ടീസർ റിലീസ്

0
എൺപതുകളുടെ പകുതിയിൽ കേരളരാഷ്ട്രീയത്തെ അസ്വസ്ഥമാക്കിയ കേസാണ് ഇടുക്കിയിൽ നടന്ന തങ്കമണി കൊലക്കേസ്. സൂപ്പർ ഗുഡ് ഫിലിംസിന്റെ ബാനറിൽ ആർ ബി ചൌധരി, ഇഫാർ മീഡിയയയുടെ ബാനറിൽ റാഫി മതിര തുടങ്ങിയവരാണ് സിനിമ നിർമ്മിക്കുന്നത്.

ദുരന്തമുഖത്ത് നിന്നും കുവി വെള്ളിത്തിരയിലേക്ക്; ‘നജസ്സി’ല്‍ ശ്രദ്ധേയ കഥാപാത്രം

0
പെട്ടിമുടി ദുരന്തം പിന്നിട്ട മൂന്നു വര്‍ഷങ്ങള്‍ക്ക് ശേഷം കുവിയെ തേടി മറ്റൊരു ഭാഗ്യം എത്തിയിരിക്കുകയാണ്. ശ്രീജിത്ത് പൊയില്‍ക്കാവ് തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന നജസ്സ് എന്ന ചിത്രത്തിലാണ് കുവി ശ്രദ്ധേയ വേഷത്തില്‍ എത്തുന്നത്.

രജനികാന്ത് ചിത്രം ‘ജയിലര്‍’ വേള്‍ഡ് റിലീസിലേക്ക്

0
‘അണ്ണാത്തൈ’ എന്ന ചിത്രത്തിന് ശേഷം മുത്തുവേല്‍ പാണ്ഡ്യന്‍ എന്ന പോലീസുകാരനായി എത്തുന്ന രജനികാന്ത് ചിത്രം കോടികള്‍ വാരിക്കൂട്ടുമെന്നാണ് കണക്ക് കൂട്ടല്‍. മാത്യു എന്ന കഥാപാത്രമായാണ് മോഹന്‍ലാല്‍ ചിത്രത്തില്‍ അതിഥി വേഷത്തില്‍ എത്തുന്നത്.