Thursday, April 3, 2025

‘നായകന്‍ പ്രിഥ്വി’; ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി 

വൈശാലി പ്രൊഡക്ഷന്സിന്റെ ബാനറില്‍ വി ബി മാത്യു നിർമ്മിച്ച് പ്രസാദ് ജി എഡ്വേർഡ് സംവിധാനം ചെയ്യുന്ന ചിത്രം ‘നായകന്‍ പ്രിഥ്വി ‘ സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസായി. അതിജീവനത്തിന്റെ കഥ പറയുന്ന ഈ ചിത്രത്തില്‍ പുതുമുഖങ്ങളായ ശ്രീകുമാര്‍ ആര്‍ നായര്‍, പ്രിയ ബാലന്‍, അഞ്ജലി പി കുമാര്‍, സുകന്യ ഹരിദാസന്‍, പ്രണവ് മോഹന്‍, രാകേഷ് കൊഞ്ചിറ, ഷൈജു, ബിജു പൊഴിയൂര്‍ തുടങ്ങിയവര്‍ കഥാപാത്രങ്ങളായി ചിത്രത്തില്‍ അണിനിരക്കുന്നു. പേരിന്റെ പ്രത്യേകത കൊണ്ട് തന്നെ ചിത്രം പ്രേക്ഷകരുടെ ശ്രദ്ധയാകർഷിച്ചു കഴിഞ്ഞു. ഛായാഗ്രഹണം അരുണ്‍ ടി ശശിയും ചിത്ര സംയോജനം ആര്യന്‍ ജെയും സംഗീത സംവിധാനം സതീഷ് രാമചന്ദ്രനും വരികള്‍ ബി ടി അനിൽ കുമാറും നിർവഹിക്കുന്നു.

spot_img

Hot Topics

Related Articles

Also Read

‘വെള്ളം ‘ ചിത്രത്തിലെ വാട്ടർമാൻ മുരളി പുതിയ സിനിമ അവതരിപ്പിക്കുന്നു; ‘നദികളില്‍ സുന്ദരി യമുന

0
നവാഗതരായ വിജേഷ് പാണത്തൂര്‍, ഉണ്ണി വെള്ളാറ തുടങ്ങിയവര്‍ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘നദികളില്‍ സുന്ദരി യമുന’ യുടെ മോഷന്‍ പോസ്റ്റര്‍ പുറത്തിറങ്ങി.

പ്രേക്ഷകരുടെ കാത്തിരിപ്പിന് വിരാമം; ‘കാത്ത് കാത്തൊരു കല്യാണം’ തിയ്യേറ്ററിലേക്ക്

0
ജയ്ൻ ക്രിസ്റ്റഫർ സംവിധാനം ചെയ്ത് ടോണി സിജിമോൻ നായകനായി എത്തുന്ന ചിത്രം നാളെ മുതൽ തിയ്യേറ്ററിലേക്ക് എത്തും. കുട്ടികൾ പിറക്കാത്ത ഒരു ഗ്രാമത്തിന്റെ കഥയാണ് ഇതിവൃത്തം. ചെറുകര ഫിലിംസിന്റെ ബാനറിൽ മനോജ് ചെറുകരയാണ് നിർമ്മാണം.

രസകരമായ ടീസറുമായി പൊറാട്ട് നാടകം

0
അന്തരിച്ച സംവിധായകൻ സിദ്ദിഖ് അവതരിപ്പിക്കുന്ന ചിത്രത്തിന്റെ രസകരമായ ടീസർ പുറത്ത്. തികച്ചും രാഷ്ട്രീയ ആക്ഷേപഹാസ്യ ചിത്രമാണ് പൊറാട്ട് നാടകം. തിയ്യേറ്ററുകളിൽ വൻ സ്വീകരണമാണ് ചിത്രത്തിന് ലഭിച്ചു കൊണ്ടിരിക്കുന്നത്. നല്ലൊരു കുടുംബ ചിത്രം കൂടിയാണ്...

സംഗീത സംവിധായകൻ കെ ജെ ജോയ് അന്തരിച്ചു; വിടവാങ്ങിയത് മലയാള ചലച്ചിത്ര ഗാനശാഖയിലെ ആദ്യ ടെക്നൊ മ്യുസീഷ്യൻ

0
കസ്തൂരിമാൻ മിഴി, സ്വർണ്ണമീനിന്റെ ചേലൊത്ത, എൻ സ്വരം പൂവിടും കാലമേ, അക്കരെ ഇക്കരെ നിന്നാലെങ്ങനെ, തുടങ്ങിയ ഗാനങ്ങൾ  ആവേശക്കൊടുമുടിയിൽ അലയൊലികൾ തീർത്തു.

കഥ, തിരക്കഥ, സംവിധാനം- അരവിന്ദന്‍ നെല്ലുവായ്; ‘തല്‍സമയം’ റിലീസിന്

0
നെല്ലുവായ് ഗ്രാമത്തിന്‍റെ കഥപറയുന്ന ചിത്രത്തിന്‍റെ കഥ, തിരക്കഥ, സംവിധാനം അരവിന്ദന്‍ നെല്ലുവായ് നിര്‍വഹിക്കുന്നു. പ്രശസ്ത സംവിധായകന്‍ ലോഹിതദാസിന്‍റെ പ്രൊഡക്ഷന്‍ എക്സിക്യൂട്ടിവ് ആയിരുന്നു അരവിന്ദന്‍ നെല്ലുവായ്.