Friday, April 4, 2025

നായികയായി ചിന്നു ചാന്ദ്നി; ‘വിശേഷ’ത്തിന്റെ ടീസർ പുറത്ത്

ചിന്നു ചാന്ദ്നിയെ നായികയാക്കി സ്റ്റെപ്പ് 2 ഫിലിംസിന്റെ ബാനറിൽ അനിൽ സൂരജ് നിർമ്മിച്ച് സൂരജ് ടോം സംവിധാനം ചെയ്യുന്ന കോമഡി ഡ്രാമ ചിത്രം ‘വിശേഷ’ത്തിന്റെ ടീസർ പുറത്തിറങ്ങി. സംഗീത സംവിധായകൻ ആനന്ദ് മധുസൂദനൻ ആണ് ചിത്രത്തിൽ നായകനായി എത്തുന്നത്. കൌമാരക്കാർക്കിടയിൽ വൈറലായിരുന്ന ‘പൊടിമീശ മുളയ്ക്കണ പ്രായം’, തുടങ്ങി നിരവധി ഹിറ്റ് ഗാനങ്ങൾ ആനന്ദ് സംഗീതം പകർന്നവയാണ്. ‘വിശേഷ’ത്തിന്റെ കഥയും തിരക്കഥയും സംഗീതവും പശ്ചാത്തല സംഗീതവും ഗാനരചനയും നിർവഹിക്കുന്നത് ആനന്ദ് ആണ്.

കാലാകാലങ്ങളായി സിനിമയിൽ നടന്നുപോരുന്ന നായിക- നായക സങ്കൽപ്പത്തെ തിരുത്തിയെഴുതുകയാണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ. അൽത്താഫ് സലീം, വിനീത് തട്ടിൽ, ജോണി ആൻറണി, മാല പാർവതി, ബൈജു ജോൺസൺ, ഭാനുമതി പയ്യന്നൂർ, അജിത മേനോൻ, ആൻ സലീം, ഷൈനി സാറാ രാജൻ, സൂരജ് പോപ്സ്, ജിലൂ ജോസഫ്, അമൃത, തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. ഛായാഗ്രഹണം സാഗർ അയ്യപ്പൻ.

spot_img

Hot Topics

Related Articles

Also Read

തെന്നിന്ത്യൻ താരം മീന കേന്ദ്രകഥാപാത്രമായെത്തുന്ന ‘ആനന്ദപുരം ഡയറീസ്’ ട്രയിലർ റിലീസ്

0
ജീവിതത്തിന്റെ പാതിവഴിയിൽ ഉപേക്ഷിക്കേണ്ടി വന്ന വിദ്യാഭ്യാസം പൂർത്തിയാക്കാനായി വർഷങ്ങൾക്ക് ശേഷം ക്യാംപസ്സിലെക്ക് തെന്നിന്ത്യൻ താരം മീന വിദ്യാർഥിനിയായി എത്തുന്ന  ചിത്രം ‘ആനന്ദപുരം ഡയറീസിലെ ടീസർ പുറത്തിറങ്ങി.

സെക്കന്റ് ലുക്ക് പോസ്റ്ററുമായി ‘റേച്ചൽ’

0
ഹണി റോസ് നായികയായി എത്തുന്ന മൂവി റേച്ചലിന്റെ സെക്കന്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ബാദുഷ പ്രൊഡക്ഷൻസിന്റെ ബാനറിൽ ബാദുഷ എൻ എം ആണ് ചിത്രത്തിന്റെ നിർമ്മാണം നിർവഹിക്കുന്നത്.

‘രണ്ടാം മുഖം’ തിയ്യേറ്ററുകളിലേക്ക്

0
കൃഷ്ണജിത്ത് എസ്. വിജയൻ സംവിധാനം ചെയ്ത് മണികണ്ഠൻ ആചാരി പ്രധാന വേഷത്തിൽ എത്തുന്ന സാമൂഹ്യ പ്രസക്തിയുള്ള ചിത്രം ‘രണ്ടാം മുഖം’ അടുത്ത മാസം തിയ്യേറ്ററുകളിൽ പ്രദർശനത്തിന് എത്തും. യു കമ്പനിയുടെയും കണ്ടാ ഫിലിംസിന്റെയും...

നിവിൻ പോളി ഇനി നിർമ്മാണ രംഗത്തും, സംവിധായകനായി പ്രജോദ് കലാഭവൻ

0
നിവിൻ പോളി നിർമ്മാണം ചെയ്യുന്ന സിനിമ മിമിക്രി ആർട്ടിസ്സും കലാകാരനുമായ പ്രജോദ് കലാഭവൻ ആദ്യമായി സംവിധാനം ചെയ്യുന്നു. ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ റിലീസായി. പ്രേമപ്രാന്ത് എന്നാണ് ചിത്രത്തിന്റെ പേര്. ഭഗത് എബ്രിഡ് ഷൈൻ...

‘അച്ഛന് ഏറ്റവും പ്രിയപ്പെട്ട സംവിധായകന്‍ ‘ മുരളി ഗോപി

0
‘ഇന്ത്യന്‍ സിനിമയ്ക്കു മലയാളം നല്കിയ ഏറ്റവും വലിയ വരങ്ങളില്‍ ഒന്നായിരുന്നു ജോര്‍ജ്ജ് സര്‍. അച്ഛന് ഏറ്റവും പ്രിയപ്പെട്ട സംവിധായകന്‍. തൊട്ട ജനുസ്സുകളെയൊക്കെ പൊന്നാക്കിയ സംവിധായകന്‍...  വിലമതിക്കാനാകാത്ത ഒരുപിടി അഭ്രാനുഭവങ്ങള്‍ നല്കി അദ്ദേഹവും...’