അന്തരിച്ച പ്രമുഖ ചലച്ചിത്ര നിര്‍മാതാവ് പി വി ഗംഗാധരന് ആദരാഞ്ജലികല്‍ നേര്‍ന്ന് സിനിമാലോകം. കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. നടന് ജയറാം, മധുപാല്‍, നിര്‍മാതാക്കളായ കെ ടി കുഞ്ഞുമോന്, ആന്റോ ജോസഫ്, സംവിധായകന് ജി മാര്‍ത്താണ്ഡന്‍ തുടങ്ങിയ നിരവധി പ്രമുഖരാണ് അദ്ദേഹത്തിനു യാത്രാമൊഴി നല്‍കിയത് ‘നാലുപതിറ്റാണ്ടിലേറെ കാലത്തെ എന്റെ സുഹൃത്തും അഭ്യുദയാംകാംക്ഷിയുമായ ശ്രീ. പി വി ഗംഗാധരന്റെ വേര്‍പാടില്‍ അത്യധികം ദു:ഖിക്കുന്നു. അദ്ദേഹത്തിന്റെ കുടുംബത്തിനോടൊപ്പം ഞാനും പങ്ക് ചേരുന്നു. പരേതാത്മാവിന്റെ നിത്യശാന്തിക്കായി പ്രാര്‍ത്ഥിക്കുന്നു’ എന്നു പ്രശസ്ത തമിഴ് ചലച്ചിത്ര നിര്‍മാതാവ് കെ ടി കുഞ്ഞുമോന് അനുശോചനം രേഖപ്പെടുത്തി. കോഴിക്കോട് കെ പി കേശവമേനോന് ഹാളില്‍ വൈകീട്ട് മൂന്ന് മുതല്‍ പൊതുദര്‍ശനത്തിന് വയ്ക്കും. ശനിയാഴ്ച വൈകീട്ട് ആറ് മണിക്ക് ആഴ്ചവട്ടത്തെ വീട്ടുവളപ്പില്‍ സംസ്കരിക്കും.
Also Read
നടന് കുണ്ടറ ജോണി അന്തരിച്ചു
വില്ലന്‍ വേഷങ്ങളിലൂടെ മലയാള സിനിമയില്‍ സുപരിചിതനായിരുന്ന നടന് കുണ്ടറ ജോണി അന്തരിച്ചു. 71- വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്നു ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാന്‍ കഴിഞ്ഞില്ല.
പ്രേക്ഷക ശ്രദ്ധയാകർഷിച്ച് ‘ജെറി’യുടെ പുത്തൻ ടീസർ പുറത്തിറങ്ങി
അനീഷ് ഉദയൻ സംവിധാനം ചെയ്ത് കോട്ടയം നസീർ, പ്രമോദ് വെളിയനാട്, സണ്ണി ജോസഫ് തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന പുതിയ ചിത്രം ജെറിയുടെ ടീസർ പുറത്തിറങ്ങി.
കിടിലന്‍ ലുക്കില്‍ മോഹന്‍ലാല്‍; പുത്തന്‍ പോസ്റ്ററുമായി ആവേശം കൊള്ളിച്ച് ‘മലൈക്കോട്ടെ വാലിബന് ‘
ചിത്രത്തിന്റെ കഥയെ കുറിച്ചോ മറ്റ് അഭിനേതാക്കളുടെ കഥാപാത്രങ്ങളെക്കുറിച്ചോ വിവരങ്ങള്‍ പുറത്തുവിടാത്തതാണ് ചിത്രത്തിന്റെ പ്രധാന പ്രത്യേകത.
‘വരാഹ’ത്തിൽ നായകനായി സുരേഷ് ഗോപി; പോസ്റ്റർ പുറത്ത്
മാവേറിക് മൂവീസ് പ്രൈവറ്റ് ലിമിറ്റഡ്, സഞ്ജയ് പടിയൂർ എന്റർടൈമെന്റ്സ് ബാനറിൽ വിനീത് ജയ്നും സഞ്ജയ് പടിയൂരും നിർമ്മിക്കുന്ന ഈ ചിത്രം സംവിധാനം ചെയ്യുന്നത് സനൽ വി ദേവനാണ്.
‘സ്വർണ്ണ മീനിന്റെ ചേലൊത്ത’ പാട്ടുകൾ
കഥാകാരൻ എൻ എസ് മാധവൻ ‘ഹിഗ്വിറ്റ‘ യിൽ പറയും പോലെ ഓർക്കസ്ട്രയുടെ കണ്ടക്ട്ടറെപ്പോലെ പ്രേക്ഷകരിൽ അമ്പരപ്പിന്റെയും ആസ്വാദ്യതയുടെയും നിസ്സീമമായ ആനന്ദവും സുഖവും ആവേശവും ദുഃഖവും നൽകി. സംഗീതത്തിലെ ‘ഹിഗ്വിറ്റ’യായിരുന്നു കെ ജെ ജോയ്. സംഗീതോപകരണങ്ങളുടെ അകമ്പടിയോടെ അദ്ദേഹം മലയാള സിനിമയൊന്നാകെ സഞ്ചരിച്ചു.