മലയാളത്തിന്റെ അക്ഷരഖനി എം ടി വാസുദേവൻ നായർ വിടവാങ്ങി. അനേകം തലമുറകൾക്ക് എഴുത്തിന്റെ മാസ്മരികത പകർന്നു നല്കിയ കഥാകാരൻ ഇനിയോർമ്മ. ഏറെ നാളുകളായി വാർദ്ധക്യ സഹജമായ ചികിത്സ തുടർന്ന് വരികയായിരുന്നു. തുടർന്ന് ബുധനാഴ്ച രാത്രി പത്തുമണിയോട് കൂടി കോഴിക്കോടുള്ള സ്വകാര്യ ആശുപത്രിയിൽ വെച്ച് മരണം സ്ഥിരീകരിച്ചു. മലയാളികളെ ഒന്നടങ്കം സാഹിത്യത്തിലൂടെയും സിനിമകളിലൂടെയും വിസ്മയിപ്പിച്ചു, എം ടി. 1933 ജൂലൈ 15- ന് പൊന്നാനി താലൂക്കിലെ കൂടല്ലൂരിൽ ജനനം. ടി നാരായണൻ നായരുടെയും അമ്മാളു അമ്മയുടെയും നാലു മക്കളിൽ ഇളയവൻ. മലമക്കാവ് എലിമെന്ററി സ്കൂൾ, കുമരനെല്ലൂർ ഹൈസ്കൂൾ, എന്നിവിടങ്ങളിൽ പ്രാഥമിക വിദ്യാഭ്യാസം. തുടർന്ന് പാലക്കാട് വിക്ടോറിയ കോളേജിൽ നിന്ന് 1953- ൽ രസതന്ത്രത്തിൽ ബിരുദം. കുറച്ചുകാലം അദ്ധ്യാപകനായി സേവനമനുഷ്ഠിച്ചു. പിന്നീട് മാതൃഭൂമിയിൽ 1956- ൽ സബ് എഡിറ്ററായി ദീർഘകാല സേവനം. മാതൃഭൂമി ആഴ്ചപ്പതിപ്പിൽ പത്രാധിപരായി ജോളി നോക്കിയിരുന്ന എം ടി 1981- ൽ രാജിവെച്ചു. വീണ്ടും എഡിറ്ററായി തിരികെ എത്തിയ എത്തിയ 1999- വിരമിച്ചതിന് ശേഷം കേരളസാഹിത്യ അക്കാദമിയുടെയും തുഞ്ചൻ സ്മാരക സമിതിയുടെയും അദ്ധ്യക്ഷനായി. രാജ്യം 2005- ൽ പത്മഭൂഷണും സാഹിത്യമേഖലയിലെ സമഗ്രസംഭാവനയ്ക്കുള്ള ജ്ഞാനപീഠപുരസ്കാരം 1995-ലും നൽകി ആദരിച്ചു. എം ടി ആദ്യമായി സംവിധാനം ചെയ്ത നിർമ്മാല്യം എന്ന ചിത്രത്തിന് 1973-ൽ ഏറ്റവും നല്ല സിനിമയ്ക്കുള്ള ദേശീയ പുരസ്കാരം നേടി. സംസ്കാരം വ്യാഴായ്ച വൈകീട്ട് 4. 15- ന് കോഴിക്കോട് മാവൂർ റോഡിലെ പൊതുശ്മശാനത്തിൽ.
Also Read
‘പുഞ്ചിരി മുറ്റത്ത് ഇട്ടിക്കോര’യുമായി സിന്റോ ആൻറണി
സിന്റോ ആൻറണി സവിധാനം ചെയ്യുന്ന പുഞ്ചിരി മുറ്റത്ത് ഇട്ടിക്കോര എന്ന ചിത്രത്തിന്റെ പൂജ ചടങ്ങുകൾ കൊച്ചിയിലെ റോയൽ ട്രൈബ്യൂട്ട് സ്യൂട്ടിൽ വെച്ച് നടന്നു. ബിജു ആൻറണിയുടെ ബെൻഹർ ഫിലിംസ് എന്ന പുതിയ ചലച്ചിത്ര...
പതുമുഖങ്ങളെ അണിനിരത്തിയ ‘ക്രൌര്യം’ ഒക്ടോബർ 18- ന് തിയ്യേറ്ററുകളിൽ
ആകാശത്തിനും ഭൂമിക്കുമിടയിൽ, മേരേ പ്യാരെ ദേശവാസിയോo എന്നീ ചിത്രങ്ങൾക്ക് ശേഷം സന്ദീപ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ക്രൌര്യം ഒക്ടോബർ 18- ന് തിയ്യേറ്ററുകളിൽ പ്രദർശനത്തിന് എത്തുന്നു. പുതുമുഖങ്ങളായ സിനോജ് മാക്സ്,...
പ്രേക്ഷകരെ ത്രില്ലടിപ്പിച്ചുകൊണ്ട് എമ്പുരാൻ; വൈറലായി ക്യാരക്ടർ ഇൻട്രോ
ആരാധകരുടെ കാത്തിരുപ്പിന് വിരാമമിട്ട് പൃഥ്വിരാജ് സംവിധാനം ചെയ്ത് മോഹൻലാൽ പ്രധാനകഥാപാത്രമായി എത്തുന്ന ചിത്രം ‘എമ്പുരാന്റെ’ ക്യാരക്ടർ ഇൻട്രോ പുറത്തിറങ്ങി. ഏറെ ആവേശത്തോടെയാണ് സിനിമയുടെ ഇൻട്രോകൾ പ്രേക്ഷകർ ഏറ്റെടുക്കുന്നത്. ലേറ്റസ്റ്റ് ആയി പുറത്ത് വന്നിരിക്കുന്ന...
ഹൈക്കോടതി അഭിഭാഷകനും നടനുമായ ഐ. ദിനേശ് മേനോൻ അന്തരിച്ചു
നടനും ഹൈക്കോടതി അഭിഭാഷകനുമായ ഐ ദിനേശ് മേനോൻ 9520 അന്തരിച്ചു. നിരവധി സിനിമകളിൽ ബാലതാരമായി അഭിനയിച്ചിട്ടുണ്ട്. ഹൃദയാഘാതത്തെ തുടർന്ന് കൊച്ചിയിലെ വീട്ടിൽ വെച്ചായിരുന്നു അന്ത്യം.
നോവലിലെ നജീബും സിനിമയിൽ നജീബായ പൃഥ്വിരാജും; ലോക ചലച്ചിത്ര വിഹായസ്സിലേക്ക് കുതിച്ച് ‘ആടുജീവിതം’
നോവലിന്റെ അന്ത:സത്ത കാത്തുസൂക്ഷിച്ചിട്ടുണ്ട് സിനിമയിൽ. ആത്മാവ് ഒട്ടും തന്നെ ചോർന്നുപോകാതെ പ്രേക്ഷകരിലേക്ക് നോവലും അതിലെ പശ്ചാത്തലങ്ങളും കഥാപാത്രങ്ങളും ആഴത്തിലേക്ക് ഇറങ്ങിച്ചെന്നു.