Thursday, April 3, 2025

നിത്യഹരിതം; അറുപതിലും  സംഗീത നിറവില്‍ ‘ബേബി സുജാത’ 

ഗായിക സുജാതയുടെ ശബ്ദത്തിന് കേട്ടാലും മതിവരാത്ത ഇമ്പമാര്‍ന്ന മണിക്കിലുക്കമാണ്. മ്യൂസിക്കിനിടയിലൂടെ തെന്നിമാറി വരികള്‍ക്കുള്ളിലേക്ക് ഊളിയിട്ടു പോകുന്ന മുത്തുകള്‍ പോലെയുള്ള സ്വരമാധുരി. ശുദ്ധസംഗീതത്തിന്‍റെ അവസാന വാക്കാണ് സുജാതയുടെത്. ഒരു തരി കളങ്കത്തിന്‍റെ അവശേഷിപ്പ് പോലുമില്ലാത്ത നിര്‍മലനാദം. നാലരപതിറ്റാണ്ടിലേറെയായി സംഗീതത്തില്‍ വിരാജിതമാണ് ഈ അനശ്വരയായ ഭാവഗായിക. അതിനാല്‍ തന്നെ ഇന്നും ഹരമാണ് സുജാതപാടിയ ഓരോ ഹിറ്റ് ഗാനങ്ങളും. 

സദാ പുഞ്ചിരിയുമായി എത്തുന്ന സുജാതയെ ആണ് അവര്‍ ആലപിച്ച പാട്ടുകള്‍ കേള്‍ക്കുമ്പോള്‍ ഓര്‍മയില്‍ വരിക. വര്‍ഷങ്ങള്‍ എത്ര പഴകിയിട്ടും ആ സുന്ദര ശബ്ദത്തിന് യാതൊരു തരത്തിലും കോട്ടം സംഭവിച്ചിട്ടില്ല. തന്‍റെ അറുപത്താമത്തെ വയസ്സിലും കണ്ഠത്തില്‍ പതിനാറുകാരിയുടെ കിളിനാദവുമായി സുജാത മോഹന്‍ സംഗീതവേദികളില്‍ ഇന്നും സജീവമാണ്. സുജാതയുടെ തേനൂറും ശബ്ദത്തിന് പകരം വയ്കാന്‍ സുജാത മാത്രം. പ്രണയസ്വരമാണ് സുജാതയുടേത്. അവര്‍ ആലപിച്ച ഓരോ പ്രണയ ഗാനങ്ങളും അത്രമേല്‍ പ്രിയങ്കരവും പ്രശസ്തവുമാണ്. അത് നമ്മള്‍ ഹൃദയം കൊണ്ട് സ്വീകരിക്കുകയാണ് ചെയ്യുന്നത്. 

എട്ടാമത്തെ വയസ്സില്‍ സംഗീതത്തില്‍ അരങ്ങേറ്റം കുറിച്ച സുജാത വളരെക്കാലം സിനിമയില്‍ ‘ബേബി സുജാത’യായി കുട്ടിത്തവുമായി വിലസി. സംഗീത ജീവിതത്തിന്‍റെ ആദ്യകാലങ്ങളില്‍ ക്രിസ്തീയ ഭക്തിഗാനങ്ങള്‍ ആലപിക്കുന്നതില്‍ സജീവമായിരുന്നു സുജാത. നെയ്യാറ്റിന്‍കര വാസുദേവന്‍, കല്യാണ സുന്ദരം ഭാഗവതര്‍ തുടങ്ങിയ മഹനീയ ഗുരുക്കന്‍മാരുടെ സംഗീത ശിക്ഷണം. പിന്നീട് ഓച്ചിറ ബാലകൃഷ്ണന്‍ എന്ന ഗുരുവിന് കീഴില്‍ ശാസ്ത്രീയ സംഗീതത്തില്‍ പ്രാവീണ്യം. എട്ടാം വയസ്സുമുതല്‍ സംഗീതം അഭ്യസിച്ച സുജാത ഒന്‍പതാം വയസ്സു തൊട്ട് സംഗീതവേദികളില്‍ നിറസാന്നിധ്യമായിരുന്നു. അക്കാലത്ത് ‘കൊച്ചു വാനമ്പാടി’ എന്നു ആളുകള്‍ ഹൃദയപൂര്‍വം വിളിച്ചു. 

കുട്ടിക്കാലത്തു യേശുദാസിനൊപ്പം നിരവധി സഗീത സദസ്സുകളില്‍ സുജാത പാടിത്തകര്‍ത്തു. വേദികളില്‍ നിന്നു വേദികളിലേക്ക് പറന്നു കൊണ്ടിരുന്ന സുജാത യേശുദാസിനൊപ്പം മാത്രമായി അക്കാലത്ത് പാടിയിരുന്നത് രണ്ടായിരത്തോളം ഗാനമേളകളിലാണ്. പിന്നണി ചലച്ചിത്ര മേഖലയില്‍ സുജാത സജീവമാകുന്നത് 1975-ല്‍ പുറത്തിറങ്ങിയ ‘ ടൂറിസ്റ്റ് ബംഗ്ലാവ്’ എന്ന ചിത്രത്തിലൂടെയാണ്. ഇതേ വര്‍ഷം തന്നെ ‘കാമം ക്രോധം മോഹം’ എന്ന ചിത്രത്തില്‍ യേശുദാസിനൊപ്പം പാടിയ “സ്വപ്നം കാണും പെണ്ണേ…” എന്ന ഗാനം സുജാതയുടെ സംഗീതജീവിതത്തിലേക്കുള്ള വളര്‍ച്ചയ്ക്ക് നാഴികക്കല്ലായി. തമിഴകത്താണ് സുജാതയുടെ ശബ്ദത്തില്‍ ഏറെയും ഗാനങ്ങള്‍ മലയാളത്തിനെക്കാള്‍ കൂടുതല്‍ ആസ്വദിക്കപ്പെട്ടതും കൊണ്ടാടപ്പെട്ടതും.

“പുതുവെള്ളൈ മഴൈ”…എന്ന റോജയിലെ ഗാനം ഇന്നും ഹരമാണ് എല്ലാ ഭാഷക്കാര്‍ക്കും. ‘കവികുയില്‍’ എന്ന ചിത്രത്തിലെ ഇളയരാജയുടെ സംഗീതത്തിലൂടെയായിരുന്നു സുജാതയുടെ തമിഴിലേക്കുള്ള അരങ്ങേറ്റം. സംഗീത പ്രതിഭയായ എ ആര്‍ റഹ്മാന്‍റെ കൂടെ കാതലന്‍, ബോംബൈ, തുടങ്ങിയ ചിത്രത്തിലെ ഗാനങ്ങള്‍ ഹിറ്റാക്കിയെടുത്തു സുജാത. മലയാളത്തിലെ ‘ദൂരെ കിഴക്കുദിച്ചു’, തുടങ്ങിയ ഗാനങ്ങളും ഒരു ഗായികയായി ‘ബേബി സുജാത’ അറിയപ്പെട്ടു. 

പതിനായിരത്തിലധികം ഗാനങ്ങള്‍ കൊണ്ട് ചലച്ചിത്ര പിന്നണി ഗാനരംഗത്ത് സമ്പന്നയാണ് സുജാത മോഹന്‍. മകള്‍ ശ്വേതമോഹനും  അമ്മയുടെ പാതയില്‍ അതേ കുയിൽ നാദവുമായി സജീവമാണ്. നാല് തവണ മികച്ച പിന്നണി ഗായികയ്ക്കുള്ള കേരള സര്‍ക്കാരിന്‍റെ പുരസ്കാരം സുജാതയെ തേടിയെത്തി. കൂടാതെ തമിഴകത്തും നിരവധി അംഗീകാരങ്ങള്‍ സ്വന്തമാക്കി. 

ഒരിക്കലും ഇഷ്ടം തീരുന്നെയില്ല സുജാതയുടെ ആര്‍ദ്രമായ പ്രണയ നാദത്തോട്. പ്രണയത്തിനിടെയിലെ കൊഞ്ചലും പരിഭവവും ചിരിയും അത്രയും ഭാവാത്മകമായി പാടാന്‍ തന്‍റെ നേര്‍ത്ത ശബ്ദം കൊണ്ട് ജാലവിദ്യ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. യേശുദാസിനൊപ്പം കൈപിടിച്ചു വേദിയിലെത്തി പാടുന്ന കൊച്ചു ഗായിക ഇന്നും സമകാലീന ഗായകരുടെ പട്ടികയില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നു. ‘വരമഞ്ഞളാടിയ രാവിന്‍റെ മാറില്‍’ എന്ന ഗാനത്തിന് ഇപ്പോഴുമുണ്ട് പ്രണയത്തിന്‍റെ ചാലകശക്തി. ‘മധുരനൊമ്പരക്കാറ്റി’ലെ ദ്വാദശിയില്‍ മണിദീപിക തെളിഞ്ഞു മാനസമേ ഇനി പാടൂ” എന്ന പാട്ടില്‍ ഇഴ ചേര്‍ന്ന് പാടുന്നത് നമ്മുടെ കൂടി ഹൃദയമാണ്.

spot_img

Hot Topics

Related Articles

Also Read

‘പൊറാട്ട് നാടകം’ ചിത്രത്തിന്റെ ടീസർ പുറത്ത്

0
അന്തരിച്ച സംവിധായകൻ സിദ്ദിഖ് ഒടുവിൽ സംവിധാനം ചെയ്ത ചിത്രം ‘പൊറാട്ട് നാടക’ത്തിന്റെ ഏറ്റവും പുതിയ ടീസർ പുറത്തിറങ്ങി. ഒരു ആക്ഷേപഹാസ്യ ചിത്രമായിരിക്കും പൊറാട്ട് നാടകം. സൈജു കുറുപ്പാണ് ചിത്രത്തിലെ പ്രധാനകഥാപാത്രമായി എത്തുന്നത്. ഓഗസ്ത്...

സമകാലിക വിഷയങ്ങളുമായി മലയാളത്തിൽ നിന്നും 12 സിനിമകൾ രാജ്യാന്തര ചലച്ചിത്ര മേളയിൽ

0
രഞ്ജൻ പ്രമോദ് സംവിധാനവും രചനയും നിർവ്വഹിച്ച  ആക്ഷൻ ഡ്രാമ ത്രില്ലർ ചിത്രം ഒ. ബേബി, ജിയോ ബേബി സംവിധാനം ചെയ്ത കാതൽ ദി കോർ, ആനന്ദ് ഏകർഷി സംവിധാനം ചെയ്ത ആട്ടം, വി, ശരത് കുമാർ, ശ്രുതി ശരണ്യം, സുനിൽ മാലൂർ, ഗഗൻ ദേവ് തുടങ്ങിയവരുടെ സിനിമകൾ കൂടെ പ്രദർശിപ്പിക്കും.

‘തല്ലുമാല’യ്ക്ക് ശേഷം പുതിയ ചിത്രവുമായി ഖാലിദ് റഹ്മാൻ

0
ബോക്സിങ് പശ്ചാത്തലമാക്കിക്കൊണ്ട് ‘തല്ലുമാല’യ്ക്ക് ശേഷം ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ‘ആലപ്പുഴ ജിംഖാന’ ഒരുങ്ങുന്നു. ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്ത് വിട്ടു. നസ്ലിൻ, ഗണപതി, ലുക്ക്മാൻ അവറാൻ എന്നിവർആണ്...

പത്രപ്രവർത്തകനും നടനുമായ വേണുജി അന്തരിച്ചു

0
പത്രപ്രവർത്തകനും സീരിയൽ- ചലച്ചിത്ര താരവും നടകനടനുമായ വേണു ജി എന്ന ജി. വേണുഗോപാൽ അന്തരിച്ചു. 65 വയസ്സായിരുന്നു. കേരളപത്രികയുടെ സഭ എഡിറ്റർ ആയിരുന്നു ഇദ്ദേഹം. വൃക്കസംബന്ധമായ അസുഖത്താൽ ഏറെനാളുകളായി ചികിത്സയിൽ ആയിരുന്നു.

ജനുവരി 31- നു റിലീസ്; പുതിയ ട്രയിലറുമായി  ‘പറന്ന് പറന്ന് പറന്ന് ചെല്ലാൻ’

0
ഒരു പാലക്കാടൻ ഗ്രാമത്തിന്റെ കഥാപശ്ചാത്തലവുമായി ജിഷ്ണു ഹരീന്ദ്രൻ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ‘പറന്ന് പറന്ന് പറന്ന്’ എന്ന ചിത്രo ജനുവരി 31- നു തിയ്യേറ്ററുകളിൽ പ്രദർശനത്തിന് എത്തുന്നു. ഉണ്ണി ലാലുവും...