Wednesday, April 2, 2025

നിരവധി പുരസ്കാരങ്ങൾ വാരിക്കൂട്ടിയ കുട്ടികളുടെ ചിത്രം ‘പല്ലൊട്ടി 90s കിഡ്സ്’ റിലീസിന്; ട്രയിലർ പുറത്തിറങ്ങി

കണ്ണൻ, ഉണ്ണി എന്നീ കുട്ടികളുടെ നിഷ്കളങ്ക ബാല്യത്തിന്റെയും സൌഹൃദത്തിന്റെയും കഥപറയുന്ന ചിത്രം ‘പല്ലൊട്ടി 90s കിഡ്സ്’ ന്റെ ടീസർ പുറത്തിറങ്ങി. ചിത്രം ഉടൻ ലോകം മുഴുവനുമുള്ള തിയ്യേറ്ററുകളിലേക്ക് പ്രദർശനത്തിന് എത്തും. 202- ജനുവരി 5 ന് ആണ് ചിത്രം റിലീസ് ചെയ്യുക. മികച്ച ബാലതാരം, മികച്ച കുട്ടികളുടെ ചിത്രം, മികച്ച പിന്നണി ഗായകൻ ഉൾപ്പെടെ മൂന്നു സംസ്ഥാന ചലച്ചിത്ര അവാർഡ് നേടിയ ചിത്രമാണ് ‘പല്ലൊട്ടി 90s കിഡ്സ്’. കൂടാതെ ഈ ചിത്രം ബാംഗ്ലൂർ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ ശ്രദ്ധ നേടുകയും 14 മത് ജെ സി ഡാനിയേൽ ഫൌണ്ടേഷൻ പുരസ്കാരവും ‘പല്ലൊട്ടി 90s കിഡ്സ്’ സ്വന്തമാക്കിയിട്ടുണ്ട്.

നവാഗതനായ ജിതിൻ രാജിന്റെ കഥയും സംവിധാനവുമാണ് ‘പല്ലൊട്ടി 90s കിഡ്സ്’. സിനിമാപ്രാന്തൻ ഫിലിം പ്രൊഡക്ഷൻസിന്റെ ബാനറിൽ നടനും സംവിധായകനുമായ സാജിദ് യാഹിയയും നിതിൻ രാധാകൃഷ്ണനും ആണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തിന്റെ അണിയറപ്രവർത്തകരെല്ലാം തുടക്കക്കാരാണ് എന്നതാണ് ‘പല്ലൊട്ടി 90s കിഡ്സ്’ ന്റെ മറ്റൊരു പ്രത്യേകത. മാസ്റ്റർ ഡാവിഞ്ചി സന്തോഷും മാസ്റ്റർ നീരജ് കൃഷ്ണയുമാണ് പ്രധാന കഥാപാത്രങ്ങൾ. കൂടാതെ അർജുൻ അശോകൻ, സുധി കോപ്പ, സൈജു കുറുപ്പ്, ദിനേശ് പ്രഭാകർ, ബാലു വർഗീസ്, നിരഞ്ജന അനൂപ്, തുടങ്ങിയവരും ചിത്രത്തിൽ വേഷമിടുന്നു.

spot_img

Hot Topics

Related Articles

Also Read

രസകരമായ ടീസറുമായി പ്രാവ്

0
സി ഇ റ്റി സിനിമാസിന്‍റെ ബാനറില്‍ തകഴി രാജശേഖരന്‍ നിര്‍മിക്കുന്ന ചിത്രത്തിന്‍റെ ഷൂട്ടിങ് തിരുവനന്തപുരത്തും സമീപ പ്രദേശത്തുമായി നടന്നു. സെപ്തംബര്‍ 15- നു ചിത്രം തിയ്യേറ്ററുകളിലേക്ക് എത്തും.

‘രുധിരം’ സിനിമയുടെ  ട്രെയിലർ പുറത്തിറങ്ങി

0
തെന്നിന്ത്യയിലെ നടനും സംവിധായകനുമായ രാജ് ബി ഷെട്ടി ആദ്യമായി നായകനായി എത്തുന്ന മലയാള ചിത്രം രുധിരം ഏറ്റവും ട്രെയിലർ പുറത്തിറങ്ങി. ഉദ്വോഗജനകമായ കഥാമുഹൂർത്തങ്ങളെ കോർത്തിണക്കിയ ട്രയിലറാണ് ചിത്രത്തിലേത്. നവാഗതനായ ജിഷോ ലോൺ ആൻറണി...

ഈസ്റ്റ് കോസ്റ്റ് വിജയൻ ചിത്രം ‘ചിത്തിനി’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

0
ഈസ്റ്റ് കോസ്റ്റിന്റെ നിർമ്മാണത്തിൽ ഈസ്റ്റ് കോസ്റ്റ് വിജയൻ സംവിധാനം ചെയ്യുന്ന ഹൊറർ ചിത്രം ചിത്തിനിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. കള്ളനും ഭഗവതിയും എന്ന കെ വി അനിലിന്റെ കഥയ്ക്ക് തിരക്കഥ ഒരുക്കിയിരിക്കുന്നത് ഈസ്റ്റ് കോസ്റ്റ് വിജയനും കെ വി അനിലും ചേർന്നാണ്.

അത്രമാത്രം ആത്മബന്ധമുള്ള വ്യക്തി; സിദ്ദിഖിനെ അനുസ്മരിച്ച് മുകേഷ്

0
"ജീവിതത്തിൽ മദ്യപിക്കുകയോ സി​ഗരറ്റ് വലിക്കുകയോ ചെയ്യാത്ത ആളായിരുന്നു. കരൾ മാറ്റിവെച്ചാൽ മതി, അത് ആ ആശുപത്രിയിൽത്തന്നെ ചെയ്യാം. ബാക്കി എല്ലാം ഓ.കെ ആണ് എന്നുപറഞ്ഞിരിക്കുമ്പോഴാണ് രണ്ടു ദിവസം മുമ്പ് ഹൃദയാഘാതം സംഭവിക്കുന്നത്.

‘സ്വർഗ്ഗ’ത്തിൽ ഇനി മഞ്ജു പിള്ളയും

0
പാലായിൽ ആണ് നിലവിൽ ഷൂട്ടിംഗ് നടന്നുകൊണ്ടിരിക്കുന്നത്.  ജോണി ആൻറണി, അജു വർഗീസ്,അനന്യ, സിജോയ് വർഗീസ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന അഭിനേതാക്കൾ.