Friday, April 4, 2025

നിര്‍മാണം ചെമ്പന്‍ വിനോദ്; ‘അഞ്ചക്കള്ളകോക്കാന്‍’ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്

നടനായും നിര്‍മാതാവായും തിരക്കഥാകൃതായും മലയാള സിനിമയില്‍ തന്‍റേതായ ഇരിപ്പിടം കണ്ടെത്തിയ ചെമ്പന്‍ വിനോദ് നിര്‍മാതാവായി എത്തുന്ന ചിത്രം ‘അഞ്ചക്കള്ളകോക്കാന്‍’ ചെമ്പന്‍ വിനോദിന്‍റെ സഹോദരന്‍ ഉല്ലാസ് ചെമ്പന്‍ സംവിധാനം ചെയ്യുന്നു. ഉല്ലാസ് ചെമ്പന്‍ ഇതിന് മുന്‍പ് അങ്കമാലി ഡയറീസ് എന്ന ചിത്രത്തിലും അഭിനയിച്ചിട്ടുണ്ട്. ചെമ്പോസ്കി മോഷന്‍ പിക്ചേഴ്സ് പ്രേക്ഷകര്‍ക്ക് വേണ്ടി ചിത്രം തിയ്യേറ്ററുകളിലേക്ക് എത്തിക്കും. ജെല്ലിക്കെട്ട്, ചുരുളി, സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍, സുലൈഖ മന്‍സില്‍, തുടങ്ങി ആറോളം സിനിമകള്‍ തിയ്യേറ്ററുകളിലേക്ക് എത്തിച്ചിട്ടുണ്ട്. പേര് പോലെ വ്യത്യസ്തവും കൌതുകമുണര്‍ത്തുന്ന ചിത്രമായിരിക്കും ‘അഞ്ചക്കള്ളകോക്കാന്‍’. പൊറാട്ട് എന്ന കലാരൂപമാണ് ചിത്രത്തിന് പ്രമേയം. ചെമ്പന്‍ വിനോദ്, മണികണ്ഠന്‍ ആചാരി, മെറിന്‍ ഫിലിപ്, മേഘാ തോമസ്, ശ്രീജിത്ത് രവി, സെന്തില്‍ കൃഷ്ണ, ലുക് മാന്‍ അവരാണ്‍, തുടങ്ങിയവര്‍ ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നു. സംഗീതം  മണികണ്ഠന്‍ അയ്യപ്പന്‍, ഛായാഗ്രഹണം ആര്‍മോ, എഡിറ്റിങ് രോഹിത് വാരിയത്ത്. ചിത്രത്തിന്‍റെ ഷൂട്ടിംഗ് പൂര്‍ത്തിയായി. ചിത്രം ഉടന്‍ തിയ്യേറ്ററുകളിലേക്ക് എത്തും.

spot_img

Hot Topics

Related Articles

Also Read

സിജു വിൽസൺ-ഉല്ലാസ് കൃഷ്ണ  ചിത്രം  ‘പുഷ്പക വിമാനം’ ടീസർ പുറത്ത്  

0
റയോണ റോസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ ജോൺ കുടിയാമല, കിവിസോമൂവീസ്, നെരിയാ ഫിലിംഹൌസ് എന്നീ ബാനറുകളിൽ നവാഗതനായ ഉല്ലാസ് കൃഷന് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ‘പുഷ്പക വിമാന’ത്തിന്റെ ടീസർ പുറത്തിറങ്ങി. ചിത്രം...

പുത്തൻ പോസ്റ്ററുമായി അൻപോട് ‘കണ്മണി’

0
അർജുൻ അശോകൻ, അനഘ നാരായണൻ എന്നിവരെ പ്രധാന കഥാപാത്രമാക്കിക്കൊണ്ട് ലിജു തോമസ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ‘അൻപോട് കണ്മണി’യുടെ ഏറ്റവും പുതിയ കൺസെപ്റ്റ്  പോസ്റ്റർ പുറത്തിറങ്ങി. ക്രിയേറ്റീവ് ഫിക്ഷന്റെ ബാനറിൽ...

‘ബിറ്റ് കോയിൻ’ രീതിയെ ആസ്പദമാക്കിയുള്ള ചിത്രം ‘ദി ഡാർക് വെബ്ബ്’ മലയാളത്തിലും

0
 കൊടിയ പീഡനങ്ങളും കൊലപാതകങ്ങളും പച്ചയായി തന്നെ യാതൊരു മറയുമില്ലാതെ സൃഷ്ടിക്കുന്ന സിനിമകൾ അനവധി ഉണ്ടായിക്കൊണ്ടിരിക്കുകയാണ്. പാശ്ചാത്യ രാജ്യങ്ങളിൽ ഇത് സ്വാഭാവികമായി തീർന്നു. വയലൻസ് ആസ്വദിയ്ക്കുന്ന ഒരുവലിയ വിഭാഗം ജനത രൂപപ്പെട്ടു വന്നു. ഇനി...

ദിലീപ് ചിത്രം ‘ഭ. ഭ. ബ’ യിൽ അതിഥി വേഷത്തിൽ മോഹൻലാലും

0
ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന ചിത്രം ‘ഭ ഭ ബ’ യിൽ (ഭയം ഭക്തി ബഹുമാനം) മോഹൻലാൽ അതിഥി വേഷത്തിൽ എത്തുന്നു. 14- വർഷങ്ങള്ക്ക് ശേഷമാണ് മോഹൻലാലും ദിലീപും ചിത്രത്തിൽ...

അവസാന റൌണ്ടില്‍ മുപ്പതു സിനിമകള്‍; ചലച്ചിത്ര പുരസ്കാര പ്രഖ്യാപനത്തിന് ഒരുങ്ങി മലയാള സിനിമാലോകം

0
മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ദേഹവിയോഗത്തെ തുടര്‍ന്നു മാറ്റി വെച്ച സംസ്ഥാന ചലച്ചിത്ര പുരസ്കാരം ഇന്ന് വൈകീട്ട് മൂന്ന് മണിക്ക് വിജയികളെ മന്ത്രി സജി ചെറിയാന്‍ പ്രഖ്യാപിക്കും.