പി. ഭാസ്കരൻ എഴുതി കെ. രാഘവൻ മാഷ് ഈണം പകർന്ന് 1954- ൽ പുറത്തിറങ്ങിയ നീലക്കുയിൽ എന്ന ചിത്രത്തിലെ ഗായിക കോഴിക്കോട് പുഷ്പ അന്തരിച്ചു. 84- വയസ്സായിരുന്നു. വ്യാഴായ്ച രാവിലെ ചെന്നൈ കൊട്ടിവാക്കത്തെ വീട്ടിൽ വെച്ചായിരുന്നു അന്ത്യം. നീലക്കുയിലിലെ ‘കടലാസ് വഞ്ചിയേറി കടലും കടന്ന് കേറി കളിയാടുമിളം കാറ്റിൽ ചെറുകാറ്റ് പായ പാറി..’എന്ന പാട്ടിലൂടെയാണ് കോഴിക്കോട് പുഷ്പ പ്രശസ്തയാകുന്നത്. ഈ ഗാനം ആലപിക്കുമ്പോൾ വെറും 14- വയസ്സായിരുന്നു പുഷ്പയ്ക്ക്. നീലക്കുയിലിന് മുൻപ് 1953- ൽ ലോകനീതി എന്ന ചിത്രത്തിൽ പാടിയെങ്കിലും അത് ശ്രദ്ധേയമായില്ല. അഭയദേവും ദക്ഷിണാമൂർത്തിയുമായിരുന്നു ഈ ചിത്രത്തിലെ വരികളും സംഗീതവും. കോഴിക്കോട് ആകാശവാണിയിലെ ലളിതഗാനം ആലപിച്ചു കൊണ്ട് ആണ് നീക്കുയിലിലൂടെ പുഷ്പ പി. ഭാസ്കരൻ മാഷുടെ ശ്രദ്ധയിൽ പെടുന്നത്. കോഴിക്കോട് മാവൂർ റോഡിനടുത്ത് ആണ് ജനിച്ചതും വളർന്നതും. തലശ്ശേരിയിലാണ് പുഷ്പയുടെ തറവാട്. ഭർത്താവ്: പരേതനായ കെ വി സുകുരാജൻ, മക്കൾ: പരേതനായ പുഷ്പരാജ് വാചാലി, സൂര്യ, സൈറ. സംസ്കാരം വെള്ളിയാഴ്ച രാവിലെ പത്തിന് ചെന്നൈ ബസന്ത് നഗർ ശ്മശാനത്തിൽ.
Also Read
പ്രേമലു’വിൽ ഒന്നിച്ച് നസ്ലിനും നമിത പ്രമോദും; ക്രിസ്തുമസ് ദിനത്തിൽ സെക്കൻഡ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി
ഗിരീഷ് എ ഡി സംവിധാനം ചെയ്ത് ഭാവന സ്റ്റുഡിയോസിന്റെ ബാനറിൽ ദിലീഷ് പോത്തൻ, ഫഹദ് ഫാസിൽ, ശ്യാം പുഷ്ക്കരൻ എന്നിവർ നിർമ്മിക്കുന്ന റൊമാന്റിക് കോമഡി എന്റർടൈമെന്റ് ചിത്രം ‘പ്രേമലു’ വിന്റെ സെക്കൻഡ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി.
ത്രില്ലടിപ്പിക്കും ട്രയിലറുമായി ‘ഉറ്റവർ’
പ്രേക്ഷകരെ വൈകാരികതയുടെയും ആകാംക്ഷയുടെയും മുൾമുനയിൽ നിർത്തിക്കൊണ്ട് അനിൽ ദേവ് രചനയും സംവിധാനവും നിർവഹിക്കുന്ന ഏറ്റസവും പുതിയ സിനിമ ‘ഉറ്റവരു’ടെ ട്രയിലർ പുറത്തിറങ്ങി. സി ഇ ടി സിനിമാ പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറിൽ ഫിലിം...
ഞാന്‍ ഇവിടെയുണ്ടാകാന്‍ കാരണം നിങ്ങള്‍ പ്രേക്ഷകര്‍ ഓരോരുത്തരുമാണ്’- ദുല്‍ഖര്‍ സല്‍മാന്‍
ഞാന്‍ ഇവിടെയുണ്ടാകാന്‍ കാരണം നിങ്ങള്‍ പ്രേക്ഷകര്‍ ഓരോരുത്തരുമാണ്’- കിങ് ഓഫ് കൊത്ത വിജയകരമായി പ്രദര്‍ശനം തുടരുന്നതിനിടെ കുറിപ്പുമായി ദുല്‍ഖര്‍ സല്‍മാന്‍.
വെള്ളിയാഴ്ച പറന്നിറങ്ങാനൊരുങ്ങി ‘പ്രാവ്’; ആശംസകള്‍ നേര്‍ന്ന് മമ്മൂട്ടി
ആത്മസുഹൃത്തായ രാജശേഖരന്‍റെ ആദ്യ സംരഭ ചിത്രമായ പ്രാവിനു വീഡിയോയിലൂടെ ആശംസകള്‍ നേര്‍ന്നിരിക്കുകയാണ് മമ്മൂട്ടി.
ബിബിൻ ജോർജ്ജ് നായകനാകുന്ന ‘കൂടൽ’; പോസ്റ്റർ റിലീസ്
നവാഗതനായ ബിബിൻ ജോർജ്ജിനെ നായകനാക്കി ഷാനു കാക്കൂർ, ഷാഫി എപ്പിക്കാട് എന്നിവർ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം കൂടൽ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. മഞ്ജു വാരിയർ, വിഷ്ണു ഉണ്ണികൃഷ്ണൻ, ജയസൂര്യ,...