പ്രേക്ഷകരുടെ മുന്നിലേയ്ക്ക് സ്ട്രീം ചെയ്യാനിരിക്കുന്ന നിരവധി വെബ് സീരീസുകളും സിനിമകളുടെയും ലിസ്റ്റ് പുറത്ത് വിടാനുള്ള ഒരുക്കത്തിലാണ് ഒടിടി പ്ലാറ്റ്ഫോമായ നെറ്റ്ഫ്ലിക്സ്. നിരവധി ഇന്ത്യൻ ഭാഷകളിലുള്ള ചിത്രങ്ങളാണ് ഇത്തവണ ലിസ്റ്റിൽ ഉൾപ്പെട്ടിരിക്കുന്നത്. ആറ് സിനിമകളും പതിമൂന്ന് വെബ് സീരീസുകളും ലിസ്റ്റിൽ ഉൾപ്പെടുന്നു. കൂടാതെ ഒരു ഹ്രസ്വ ചിത്രവും അഞ്ചോളം അൺ സ്ക്രിപ്റ്റഡ് സീരീസുകളും സ്ട്രീമിൽ ഉണ്ട്. ഈ ലിസ്റ്റിൽ ഉള്ളത് 2025 ഫെബ്രുവരി 3 വരെ ലഭിച്ചിട്ടുള്ള വിവരങ്ങളാണ്. മാധവൻ നായകനായ ആപ് ജൈസ കോയി, സെയിഫ് അലിഖാൻ നായകനായ ജുവൽ തീഫ്- ദ ഹെയിസ്റ്റ് ബിഗിൻസ്, ഇബ്രാഹിം അലിഖാൻ നായകനായ നാദാനിയാൻ, രാജ് കുമാർ റാവു നായകനായ ടോസ്റ്റർ, യാമീ ഗൌതം- പ്രതീക് ഗാന്ധി ടീമിന്റെ ധൂം ധാം എന്നിവയാണ് ലിസ്റ്റിൽ. കൂടാതെ 13- വെബ് സീരീസുകളും ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുണ്ട്.
നെറ്റ്ഫ്ലിക്സിൽ ഇനി സിനിമകളുടെയും വെബ് സീരീസുകളുടെയും പൂരക്കാലം; ലിസ്റ്റ് പുറത്ത്
Also Read
ആക്ഷേപഹാസ്യവുമായി ജലധാര പമ്പ് സെറ്റ്; തിയ്യേറ്ററില്‍ ചിരിപ്പൂരമൊരുക്കി പ്രേക്ഷകര്‍
നര്‍മത്തിലൂടെ ആളുകളെ ഒരുപോലെ ചിരിപ്പിക്കാന്‍ കഴിയുക എന്നത് ശ്രമകരമായ ജോലിയാണ്, കഴിവും വേണം. ഇത് രണ്ടും ഒത്തിണങ്ങിയ അഭിനേതാക്കളാണ് ഇന്ദ്രന്‍സും ഉര്‍വശിയും.
ക്യാരക്ടർ പോസ്റ്റർ പുറത്ത് വിട്ട് ‘ബോഗയ്ൻവില്ല’ ; സംവിധാനം അമൽനീരദ്
അമൽ നീരദ് സംവിധാനം ചെയ്ത് ഇയ്യോബിന്റെ പുസ്തകം, വരത്തൻ എന്നി ചിത്രങ്ങൾക്ക് ശേഷം കുഞ്ചാക്കോ ബോബനും ഫഹദും അമൽനീരദും ഒന്നിക്കുന്നചിത്രം ‘ബോഗയ്ൻവില്ല’യുടെ ക്യാരക്ടർ പോസ്റ്റർ പുറത്തിറങ്ങി. ടേക്ക് ഓഫ് എന്ന ചിത്രത്തിന് ശേഷം...
‘ദി മാന്‍ ഫ്രം അങ്കിളി’ലെ ശ്രദ്ധേയ കഥാപാത്രത്തെ അവതരിപ്പിച്ച നടന്‍ ഡേവിഡ് മക്കല്ലം അന്തരിച്ചു
1960 – ല്‍ പുറത്തിറങ്ങിയ ഹിറ്റ് ചിത്രം ‘ദി മാന്‍ ഫ്രം അങ്കിളി’ലെ ശ്രദ്ധേയ കഥാപാത്രത്തെ അവതരിപ്പിച്ച നടന്‍ ഡേവിഡ് മക്കല്ലം അന്തരിച്ചു. 90 വയസ്സായിരുന്നു. ന്യൂയോര്‍ക്കിലെ പ്രെസ്ബെറ്റീരിയന്‍ ആശുപത്രിയില്‍ വെച്ച് മരണം സ്ഥിതീകരിച്ചു.
‘തേരി മേരി’ ചിത്രീകരണം പൂർത്തിയായി
ടെക്സാസ് ഫിലിം ഫാക്ടറിയുടെ ബാനറിൽ അജിത്ത് എസ് കെ, സമീർ ചെമ്പയി എന്നിവര് ചേർന്ന് നിർമ്മിച്ച് ശ്രീനാഥ് ഭാസിയും ഷൈൻ ടോം ചാക്കോയും പ്രധാന വേഷത്തിൽ എത്തുന്ന ചിത്രം തേരി മേരിയുടെ ചിത്രീകരണംപൂർത്തിയായി.
അമേരിക്കൻ മലയാളി ചലച്ചിത്ര നിർമ്മാണ കമ്പനി ‘നല്ല പ്രൊഡക്ഷൻസിന്റെ ബാനറിൽ ആദ്യ ചിത്രം ‘എ പാൻ ഇന്ത്യൻ സ്റ്റോറി’യുടെ...
വിഷ്ണു ഉണ്ണികൃഷ്ണനെ പ്രധാനകഥാപാത്രമാക്കിക്കൊണ്ട് ദേശീയ ചലച്ചിത്ര അവാർഡ് ജേതാവ് വി സി അഭിലാഷ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘എ പാനൽ ഇന്ത്യൻ സ്റ്റോറി’യുടെ മോഷൻ പോസ്റ്റർ പുറത്തിറങ്ങി.