Thursday, April 3, 2025

നേമം പുഷ്പരാജ് ചിത്രം ‘രണ്ടാം യാമ’ത്തിന്റെ ചിത്രീകരണം ആരംഭിച്ചു

ഫോർച്യൂൺ ഫിലിംസിന്റെ ബാനറിൽ നേമം പുഷ്പരാജ് സംവിധാനം ചെയ്ത് ആർ. ഗോപാലൻ തിരക്കഥ എഴുതിയ ചിത്രം രണ്ടാം യാമ’ത്തിന്റെ ചിത്രീകരണം പാലക്കാട് ജില്ലയിലെ കല്ലടിക്കോട് ഗ്രാമത്തിലെ ക്ഷേത്രത്തിൽ വെച്ച് ചിത്രീകരണം ആരംഭിച്ചു. ഇദ്ദേഹം സംവിധാനം ചെയ്ത ഗൌരി ശങ്കരം, കുക്കിലിയാർ, ബനാറസ് തുടങ്ങിയ ചിത്രങ്ങൾ ശ്രദ്ധേയമായിരുന്നു. ചടങ്ങിൽ സംഗീത സംവിധായകൻ മോഹൻസിതാര, സ്വാസിക, രാജസേൻ, ധ്രുവൻ, ഗൌതം കൃഷ്ണ, നന്ദു, തുടങ്ങിയവർ സന്നിഹിതരായി.

ഒരു ഗ്രാമത്തിൽ ജീവിക്കുന്ന യാഥാസ്ഥിതിക കുടുംബത്തിന്റെ ജീവിതകഥയാണ് പ്രമേയം. യദു, യതി എന്നീ ഇരട്ടസഹോദരന്മാരിലൂടെ ആണ് കഥ വികസിക്കുന്നത്. ഒരാൾ യാഥാസ്ഥിതിക പാതയിലൂടെയും മറ്റൊരാൾ യാഥാർഥ്യത്തിലേക്കുമിറങ്ങി സഞ്ചരിക്കുന്നു. ഇത് മൂലം കുടുംബത്തിലുണ്ടാകുന്ന അസ്വാരസ്യങ്ങൾ വലിയ വെല്ലുവിളിയായി നിലനിൽക്കുന്നു.

spot_img

Hot Topics

Related Articles

Also Read

കുഞ്ചാക്കോ ബോബനും പ്രിയാമണിയും ഒന്നിക്കുന്ന ക്രൈം ത്രില്ലർ ചിത്രം; സംവിധനം ജിത്തു അഷ്റഫ്

0
മാർട്ടിൻ പ്രക്കാട്ട് ഫിലിംസിന്റെ ബാനറിൽ സിബി ചാവറയും രഞ്ജിത് നായരും ചേർന്ന് നിർമ്മിച്ച് ജിത്തു അഷ്റഫ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ഇമോഷണൽ ക്രൈം ത്രില്ലർ ചിത്രത്തിൽ പ്രിയാമണിയും കുഞ്ചാക്കോ ബോബനും പ്രധാനകഥാപാത്രങ്ങളായി എത്തുന്നു.

അമൽ കെ ജോബി ചിത്രം ‘ഗുമസ്ത’ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

0
മുസാഫിർ പ്രൊഡക്ഷൻസിന്റെ ബാനറിൽ അമൽ കെ ജോബി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ഗുമസ്തന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി.

ജയ് ഗണേഷ് ഏപ്രിൽ 11 ന് തിയ്യേറ്ററുകളിൽ

0
ഡ്രീംസ് എൻ ബിയോണ്ട്, ഉണ്ണിമുകുന്ദൻ ഫിലിംസ് എന്നീ ബാനറിൽ ഉണ്ണി മുകുന്ദനെയും മഹിമ നമ്പ്യാരെയും കേന്ദ്രകഥാപാത്രങ്ങളാക്കി രഞ്ജിത് ശങ്കർ എഴുതി സംവിധാനം ചെയ്യുന്ന ജയ് ഗണേഷ് ഏപ്രിൽ 11 ന് തിയ്യേറ്ററിൽ റിലീസ് ചെയ്യും.

ദാദാ സാഹേബ് ഫാല്‍ക്കേ അവാര്‍ഡ് ബോളിവുഡ് നടി വഹീദ റഹ്മാന്   

0
അഞ്ചു പതിറ്റാണ്ടിനുള്ളില്‍ വഹീദ റഹ്മാന്‍ കരിയറില്‍ നിരവധി ദേശീയ പുരസ്കാരങ്ങള്‍ നേടി. രാജ്യം അവരെ 1972-ല്‍ പദ്മശ്രീയും 2011- ല്‍ പദ്മഭൂഷണും നല്കി ആദരിച്ചു.

കണ്ണൂര്‍ സ്ക്വാഡ് വ്യാഴാഴ്ച മുതല്‍ തിയ്യേറ്ററുകളിലേക്ക്; പ്രതീക്ഷയോടെ ആരാധകര്‍

0
മമ്മൂട്ടി നായകനായി എത്തുന്ന കണ്ണൂര്‍ സ്ക്വാഡ് വ്യാഴാഴ്ച മുതല്‍ തിയ്യേറ്ററുകളിലേക്ക് എത്തുന്നു. നന്‍പകല്‍ നേരത്ത് മയക്കം, കാതല്‍, റോഷാക്ക് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം മമ്മൂട്ടി കമ്പനി നിര്‍മ്മിച്ച് റോബി വര്‍ഗീസ് രാജ് സംവിധാനം ചെയ്ത ചിത്രം കേരളത്തില്‍ വിതരണം ചെയ്യുന്നത് ദുല്‍ഖര്‍ സല്‍മാന്‍റെ വേഫെറര്‍ ഫിലിംസാണ്.