Friday, April 4, 2025

‘നേരു’മായി മോഹൻലാലും ജിത്തു ജോസഫും; ഫസ്റ്റ് ലുക്ക് പോസ്റ്റർ ഏറ്റെടുത്ത് ആരാധകർ

ജിത്തു ജോസഫ് സംവിധാനം ചെയ്ത് മോഹൻലാൽ നായകനായി എത്തുന്ന ചിത്രം നേരിന്റെ ഫസ്റ്റ് ലൂക്ക് പോസ്റ്റർ പുറത്ത് വിട്ടു. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആൻറണി പെരുമ്പാവൂർ നിർമ്മിക്കുന്ന നേര് ഡിസംബർ 21 – ന് ക്രിസ്തുമസ് അവധിക്കാലത്ത് തിയ്യേറ്ററുകളിൽ പ്രദർശനത്തിന് എത്തും. നിയമ പുസ്തകവുമായി ഇരിക്കുന്ന മോഹനലാലിന്റെ ഫോട്ടോ ആണ് പോസ്റ്ററിൽ. മോഹൻലാൽ നീണ്ട ഇടവേളയ്ക്ക് ശേഷം ഒരു അഡ്വക്കേറ്റിന്റെ വേഷത്തിലെത്തുന്ന ചിത്രം കൂടിയാണ് നേര്.

ജിത്തു ജോസഫ് ചിത്രങ്ങളുടെ പതിവ് രീതിയായ നിഗൂഡതയും സസ്പെൻസും റിയലിസവും സംഘർഷവും ഉദ്വോഗവും ചേർത്തിണക്കിയ ത്രില്ലർ സ്വഭാവം ഈ ചിത്രത്തിൽ പ്രേക്ഷകർക്ക് പ്രതീക്ഷിക്കാം. പ്രിയാമണി, സിദ്ദിഖ്, അനശ്വര രാജൻ, നന്ദു, ഗണേഷ് കുമാർ, ദിനേശ് പ്രഭാകർ, ശാന്തി  മായാദേവി, ജഗദീഷ്, രശ്മി അനിൽ, കലാഭവൻ ജിൻന്റൊ, അനിൽ, ശങ്കർ ഇന്ദുചൂഡൻ, തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. ശാന്തി മായദേവിയും ജിത്തു ജോസഫും ചേർന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. വരികൾ വിനായക് ശശികുമാർ, സംഗീതം വിഷ്ണു ശ്യാം, ഛായാഗ്രഹണം സതീഷ് കുറുപ്പ്, എഡിറ്റിങ് വി എസ് വിനായക്.

spot_img

Hot Topics

Related Articles

Also Read

ചരിത്രം സൃഷ്ടിക്കാൻ വരുന്നു; ‘പുഷ്പ2’

0
മെഗാഹിറ്റ് തീർത്ത അല്ലു അർജുനും രശ്മിക മന്ദാനയും ഫഹദ് ഫാസിലും പ്രധാനകഥാപാത്രങ്ങളായി എത്തുന്ന ‘പുഷ്പ2’ കേരളത്തിൽ റിലീസിന് മുൻപ് തന്നെ 500 സ്ക്രീനുകളും കടന്നിരിക്കുന്നു. സുകുമാർ സംവിധാനം ചെയ്യുന്ന ഈ ചിത്രം മൈത്രി...

ജോജു ജോർജ്ജിന്റെ ‘പണി’ ഇനി ഒടിടിയിൽ  

0
നടനായും സഹനടനായും സ്വഭാവനടനായും ഹസ്യനടനായും വെള്ളിത്തിരയിൽ ആവേശമായി മാറിയ ജോജു ജോർജ്ജ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം ‘പണി’ ഇനി ഒടിടിയിൽ കാണാം.   ജനുവരി 16-മുതൽ സോണി ലൈവിൽ സ്ട്രീമിങ് ആരംഭിക്കും. സൂപ്പർ...

ഏപ്രിൽ 27 ന് ‘ഒരു കട്ടിൽ ഒരു മുറി’ തിയ്യേറ്ററുകളിലേക്ക്

0
ഹക്കീം ഷാ, പ്രിയംവദ കൃഷ്ണൻ, പൂർണ്ണിമ ഇന്ദ്രജിത്ത് തുടങ്ങിയവരാണ് കേന്ദ്രകഥാപാത്രങ്ങളായി എത്തുന്നത്. ഒരു കട്ടിൽ ഒരു മുറി റൊമാന്റിക് കോമഡി ത്രില്ലറാണ്. നർമ്മമുഹൂർത്തങ്ങളിലൂടെ കടന്നുപോകുന്ന ചിത്രം കൂടിയാണിത്.

2024-  ഐ ഐ എഫ് എ തെന്നിന്ത്യൻ ചലച്ചിത്ര ആഘോഷം അബുദാബിയിൽ

0
2024- ലെ ഐ ഐ എഫ് എ തെന്നിന്ത്യൻ ചലച്ചിത്ര ആഘോഷം സെപ്തംബർ 6, 7 തീയ്യതികളിൽ അബുദാബിയിലെ യാസ് ഐലഡിൽ വെച്ച് നടക്കും. മലയാളം, തമിഴ്, തെലുങ്ക്, കന്നട, എന്നീ നാലുഭാഷകളിലെ സിനിമകൾ 2024 ജൂൺ 4 വരെ നോമിനേഷന് നൽകാം.

ഐ വി എഫ് സ്പെഷ്യലിസ്റ്റായി ഉണ്ണി മുകുന്ദൻ; ഒഫീഷ്യൽ പോസ്റ്ററുമായി ‘ഗെറ്റ് സെറ്റ് ബേബി’

0
ഉണ്ണി മുകുന്ദൻ നായകനായി എത്തുന്ന ചിത്രം ‘ഗെറ്റ് സെറ്റ് ബേബി’യുടെ ഒഫീഷ്യൽ പോസ്റ്റർ പുറത്ത് വിട്ടു. ചിത്രത്തിൽ ഒരു ഐ വി എഫ് സ്പെഷ്യലിസ്റ്റായാണ് ഉണ്ണി മുകുന്ദൻ എത്തുന്നത്.