എ ആൻഡ് എച്ച് എസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ മലയാളത്തിലെ ചിത്രസംയോജകനായ നൌഫൽ അബ്ദുല്ല ആദ്യമായി സംവിധാനം ചെയ്യുന്ന ‘നൈറ്റ് റൈഡേഴ്സി’ന്റെ ചിത്രീകരണം പൂർത്തിയായി. പാലക്കാട് ആണ് ചിത്രീകരണം പൂർത്തിയാക്കിയത്. സജിൻ അലി, ദീപൻ പട്ടേൽ എന്നിവരാണു ചിത്രത്തിന്റെ നിർമ്മാണം. മാത്യു തോമസ്, അബൂ സലീം, മീനാക്ഷി ഉണ്ണികൃഷ്ണൻ, വിഷ്ണു അഗസ്ത്യ, ഡേവിഡ് രാജ്, റോഷൻ ഷാനവാസ്, നസീർ സംക്രാന്തി, സിനിൽ സൈനുദ്ധീൻ, ചൈത്ര പ്രവീൺ, ശരത് സഭ, മെറിൻ ഫിലിപ്പ്, റോണി ഡേവിഡ് രാജ്, എന്നിവരും ചിത്രത്തിലെ മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. തമിഴ്, ഹിന്ദി, കന്നട എന്നീ ഭാഷകളിലും ചിത്രമെത്തും. ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത് ജ്യോതിഷ് എം, സുനു എ വി എന്നിവരാണു.
Also Read
‘വിശേഷം’ ടീമിന്റെ അടുത്ത ചിത്രം ‘വണ്ട്’; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്
ആനന്ദ് മധുസൂദനന്റെ തിരക്കഥയിൽ സൂരജ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ‘വണ്ട്’ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ‘വിശേഷം’ എന്ന ജനപ്രിയ ചിത്രത്തിന് ശേഷം ഈ ടീം ഒന്നിച്ച് നിർമ്മിക്കുന്ന ചിത്രമാണ്...
സുരാജ് പ്രധാനകഥാപാത്രമായി എത്തുന്ന ‘ED – എക്സ്ട്രാ ഡീസന്റ്’ ഡിസംബർ 20- ന് റിലീസ്
തികച്ചു വ്യത്യസ്തമായ വേഷത്തിൽ പ്രേക്ഷകർക്ക് മുന്നിലെത്തുകയാണ് സുരാജ് വെഞ്ഞാറമ്മൂട്. ആമിർ പള്ളിക്കൽ സംവിധാനം ചെയ്യുന്ന ‘ED – എക്സ്ട്രാ ഡീസന്റ്’ എന്നചിത്രം ഡിസംബർ 20- ന് തിയ്യേറ്ററുകളിൽ പ്രദർശനത്തിന് എത്തും. . തികച്ചും...
നേമം പുഷ്പരാജ് ചിത്രം ‘രണ്ടാം യാമം’ അണിയറയിൽ ഒരുങ്ങുന്നു
യദു, യതി എന്നീ ഇരട്ടസഹോദരന്മാരിലൂടെ ആണ് കത വികസിക്കുന്നത്. ഒരാൾ യാഥാസ്ഥിതികപാതയിലൂടെയും മറ്റൊരാൾ യാഥാർഥ്യത്തിലേക്കുമിറങ്ങി സഞ്ചരിക്കുന്നു. ഇത് മൂലം കുടുംബത്തിലുണ്ടാകുന്ന അസ്വാരസ്യങ്ങൾ വലിയ വെല്ലുവിളിയായി നിലനിൽക്കുന്നു.
ഭാവന, ഇന്ദ്രന്‍സ്, ഉര്‍വശി, ഹണിറോസ്; ചിത്രം ‘റാണി’യുടെ ട്രൈലര്‍ പുറത്തിറക്കി നടന്‍ മോഹന്‍ലാല്‍
ഭാവന, ഹണിറോസ്, ഇന്ദ്രന്‍സ്, ഉര്‍വശി, അനുമോള്‍ നിയതി, ഗുരു സോമസുന്ദരം, അശ്വിന്‍ തുടങ്ങിയവര്‍ പ്രധാനകഥാപാത്രങ്ങളായി അഭിനയിക്കുന്ന ചിത്രം റാണിയുടെ ട്രൈലര്‍ നടന്‍ മോഹന്‍ലാല്‍ പുറത്തിറക്കി.
പ്രേക്ഷകരെ ചിരിപ്പിക്കാൻ എത്തുന്നു ‘പവി കെയർ ടേക്കർ’; ട്രയിലർ പുറത്ത്
ദിലീപിനെ നായകനാക്കി വിനീത് കുമാർ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ‘പവി കെയർ ടേക്കർ’ മൂവിയുടെ പുതിയ ട്രയിലർ പുറത്തിറങ്ങി. ഏപ്രിൽ 26- ന് ചിത്രം തിയ്യേറ്ററുകളിൽ പ്രദർശനത്തിന് എത്തും.