Friday, November 15, 2024

നോവലിലെ നജീബും സിനിമയിൽ നജീബായ പൃഥ്വിരാജും; ലോക ചലച്ചിത്ര വിഹായസ്സിലേക്ക് കുതിച്ച് ‘ആടുജീവിതം’

പതിനാറു വർഷത്തെ നീണ്ട കലാതപസ്യക്കൊടുവിൽ മലയാളത്തിൽ നിന്നുo  ലോകസിനിമയുടെ നിറുകയിൽ പൊൻതൂവലാകുവാൻ കെൽപ്പുള്ള ബ്രഹ്മാണ്ഡ സിനിമ പിറന്നു. മലയാളസാഹിത്യത്തിലെ പ്രശസ്ത നോവലിസ്റ്റ് ബെന്യാമിൻ എഴുതിയ ആടുജീവിതം നോവലിനെ മുൻനിർത്തിക്കൊണ്ട് അതേ രൂപത്തിലും ഭാവത്തിലും വെള്ളിത്തിരയിലെ ചലച്ചിത്ര ഭാഷ്യത്തിലേക്ക് സംവിധായകൻ ബ്ലെസ്സി മൊഴിമാറ്റം ചെയ്തു. വർഷങ്ങളോളം മരുഭൂമിയിൽ കിടന്നനുഭവിച്ച നജീബ് എന്ന പച്ചയായ സാധൂമനുഷ്യന്റെ ജീവിതത്തിലൂടെ ക്രൂരമായ മനുഷ്യത്വധ്വoസനത്തിന്റെ ജീവിതത്തെ ലോകം തിയ്യേറ്ററിലിരുന്നു കൊണ്ട് അതേ വേദനയോടെ പൊള്ളിയനുഭവിച്ചു.

മണലാരണ്യത്തിൽ നജീബ് എന്ന മനുഷ്യന് അനുഭവിക്കേണ്ടി വന്ന യാതനകൾ, സമയമോ ദിവസമോ കാലമോ  അറിയാതെ പച്ചപ്പിന്റെ കാഴ്ച പോലുമില്ലാതെ തള്ളി നീക്കിയ ഒരു മനുഷ്യ ജന്മം. വാക്കുകൾ കൊണ്ട് നിർവചിക്കുവാൻ കഴിയില്ല നജീബ്ന്റെ അതിജീവനം.അദ്ദേഹത്തിന്റെ  ജീവിതം ‘ആടുജീവിത’മായി ബെന്യാമിലൂടെ പുറംലോകമറിഞ്ഞപ്പോൾ ബ്ലെസ്സി നോവലിന്റെ അതേ പേരിൽ ആടുജീവിതം നിർമ്മിച്ചു. ആ സിനിമയിലൂടെ മലയാള ചലച്ചിത്ര ലോകം ലോകസിനിമയുടെ അമരത്തേക്ക് കുതിച്ചു. നാട്ടിൽ നിന്നും ഏറെ പ്രതീക്ഷകളുമായി ഗൾഫ് നാടുകളിലേക്ക് വിമാനം കയറുന്ന ഒരു വലിയ ജനതയിലെ ഒരു വിഭാഗം ആളുകൾ മരണസമാനമായ ജീവിതത്തിലേക്ക് തള്ളപ്പെടുന്നു. ഇതിൽ ആടുകളെപ്പോറ്റി ജീവിക്കുന്ന പുരുഷന്മാരും അടുക്കള ജോലിക്കായി എത്തുന്ന ‘ഗദ്ദാമ’കളായി സ്ത്രീകളും പെടും.

നോവലിന്റെ അന്ത:സത്ത കാത്തുസൂക്ഷിച്ചിട്ടുണ്ട് സിനിമയിൽ. ആത്മാവ് ഒട്ടും തന്നെ ചോർന്നുപോകാതെ പ്രേക്ഷകരിലേക്ക് നോവലും അതിലെ പശ്ചാത്തലങ്ങളും കഥാപാത്രങ്ങളും ആഴത്തിലേക്ക് ഇറങ്ങിച്ചെന്നു. ഇന്ത്യൻ സിനിമയിൽ ശ്രദ്ധേയനായ മലയാളത്തിന്റെ സ്വന്തം പൃഥ്വിരാജ് സുകുമാരൻ നജീബിലേക്ക് നടത്തിയ പരകായ പ്രവേശം അതിനായുള്ള ഏറെ വെല്ലുവിളികൾ നിറഞ്ഞ മേക്കിങ് സിനിമാലോകത്തെയും സിനിമാപ്രേമികളെയും ഒരു ഞെട്ടിക്കുകയും അമ്പരപ്പിക്കുകയും ചെയ്തു.

നോവൽ സിനിമയാകുന്ന പാരമ്പര്യം മലയാള സിനിമയ്ക്ക് ഉണ്ടായിട്ടുണ്ട്. പലപ്പോഴും നോവൽ സിനിമയാക്കുമ്പോൾ അതിലെ ആത്മാവ് നഷ്ടമാകാതെ നിർമ്മിക്കുമ്പോൾ മാത്രമാണ് ആ സിനിമ പൂർണവിജയത്തിലേക്ക് എത്തുന്നത്. ആടുജീവിതം അക്കാര്യത്തിൽ പരിപൂർണ വിജയം തന്നെ. ജനപ്രിയമായ ഒരു നോവൽ അതെ അളവിൽ ജനപ്രിയമായി പ്രേക്ഷകർ നിറഞ്ഞ കയ്യോടെ സ്വീകരിച്ചു. നോവൽ വായിച്ചപ്പോൾ കിട്ടിയ അതേ വൈകാരികത നല്കുവാൻ ബ്ലെസ്സിക്കും അണിയറ പ്രവർത്തകർക്കും സാധിച്ചു. എന്നാൽ നോവൽ മുഴവനായല്ല, അതിലെ പ്രധാനപ്പെട്ട സംഭവങ്ങളെയും വൈകാരിക മുഹൂർത്തങ്ങളെയും കോർത്തിണക്കിയാണ് ആടുജീവിതം സിനിമ പിറന്നത്.

നാട്ടിൽ നിന്നും ഗൾഫിലേക്ക് ചേക്കേറുന്ന നജീബിന്റെ ജീവിത സാഹചര്യങ്ങളും പശ്ചാത്തലങ്ങളും വിവരിക്കുകയും രണ്ടാംഭാഗത്ത് നജീബ് ഗൾഫിലേക്ക് എത്തിപ്പെടുന്നതും തുടർന്ന് നേരിടേണ്ടി വരുന്ന പീഡകളുമാണ് അവതരിപ്പിക്കുന്നത്. അവിടം മുതൽ ആടുജീവതം ആരംഭിക്കുന്നു. നജീബായി പൃഥ്വിരാജ് നടത്തിയ പോലൊരു ഗംഭീര പ്രകടനം ഒരുപക്ഷേ ഇനിയൊരു സിനിമയിലും അദ്ദേഹം കാണാൻ കഴിയില്ല. പൃഥ്വിരാജിന്റെ  കരിയറിൽ ആ ടുജീവിതത്തിന് മുൻപും ശേഷവും എന്ന അദ്ധ്യായം പോലും ഇതിനോടകം വന്നുകഴിഞ്ഞു. സിനിമാജീവിതത്തിലെ ഏറ്റവും ക്ലാസ്സിക്കും റിയലിസ്റ്റിക്കുമായ  മാസ്റ്റർപ്പീസ് സിനിമയാണ് ആടുജീവിതവും നജീബ് എന്ന കഥാപാത്രവും.

സിനിമയിലെ കേന്ദ്രകഥാപാത്രമായി പൃഥ്വിരാജ് വരുമ്പോൾ നജീബിനൊപ്പം അന്നു മണലാരണ്യത്തിൽ കൂടെയുണ്ടായിരുന്ന ഹക്കീം എന്ന കഥാപാത്രമായി എത്തിയ ഗോകുലും ശരീരം കൊണ്ട് പൃഥ്വിരാജിനൊപ്പം കഠിനാദ്വാനം ചെയ്തിട്ടുണ്ട്. ഇബ്രാഹ്രീം ഖാദിരിയായി എത്തി മലയാള സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ച ജിമ്മി ജീൻ ലൂയിസും തന്റെ അഭിനയം കൊണ്ട് ശ്രദ്ധേയമാക്കി. നജീബിന്റെ ഭാര്യ  സൈനുവായി എത്തിയ അമല പോൾ തന്റെ ഭാഗം ഭംഗിയാക്കി തീർത്തു.

എ ആർ റഹ്മാൻ തരംഗമാണ് ആടുജീവിതം സിനിമയുടെ മറ്റൊരു ഹൈലൈറ്റ്. സംഗീതം കൊണ്ട് നജീബ് എന്ന കഥാപാത്രത്തെ വാനോളമുയർത്തിയ മാന്ത്രികത അതിനുണ്ട്. റഫീഖ് അഹമ്മദിന്റെ വരികളും നജീബ് എന്ന മനുഷ്യനിലേക്ക് കുളിർമഴ പെയ്യിച്ചു. സുനിൽ കെ എസിന്റെ ഗംഭീരമായ ഛായാഗ്രഹണം ശ്രദ്ധേയമായിരുന്നു. ദൃശ്യഭാഷ കൊണ്ട് ആടുജീവിതം നോവലോളം തന്നെ പ്രേക്ഷകരെ വിസ്മയിപ്പിച്ചു. മണലാരണ്യ ജീവിതത്തെ തിയ്യേറ്റർ അനുഭവത്തിലൂടെ പ്രേക്ഷകരെ കൂട്ടിക്കൊണ്ട് പോകുന്ന  ഇത്തരം സിനിമകൾ ഇന്ത്യൻ  ചലച്ചിത്രത്തെ വാനോളം ഉയർത്തിയേക്കും.

spot_img

Hot Topics

Related Articles

Also Read

തിരക്കഥാകൃത്ത് നിസാം റാവുത്തർ അന്തരിച്ചു; ‘ഒരു സർക്കാർ ഉത്പന്നമാണ് റിലീസാവാനുള്ള പുതിയ ചിത്രം

0
തിരക്കഥാകൃത്ത് നിസാം റാവുത്തർ അന്തരിച്ചു. 49 വയസ്സായിരുന്നു. ഹൃദയാഘാതമാണ് മരണകാരണം. ബുധനാഴ്ച രാവിലെ  പത്തനംതിട്ട കടമ്മനിട്ടയിലെ വീട്ടിൽ വെച്ചായിരുന്നു അന്ത്യം. മാർച്ച് 8 ന് റിലീസാ വാനിരുന്ന ഒരു സർക്കാർ ഉത്പന്ന’മാണ് ഏറ്റവും പുതിയ ചിത്രം.

ആവേശത്തിമിര്‍പ്പില്‍ ‘ചാവേര്‍’ ട്രൈലര്‍ പുറത്തിറങ്ങി; ഏറ്റെടുത്ത് ആരാധകര്‍

0
ടിനു പാപ്പച്ചന്‍ സംവിധാനം ചെയ്ത് കുഞ്ചാക്കോ ബോബന്‍, അര്‍ജുന്‍ അശോകന്‍, ആന്‍റണി വര്‍ഗീസ് തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചാവേറിന്‍റെ പുത്തന്‍ ട്രെയിലര്‍ ഏറ്റെടുത്ത് ആരാധകര്‍. 40 ലക്ഷത്തോളം പേരാണ് ഇതിനോടകം ട്രൈലര്‍ കണ്ടിരിക്കുന്നത്.

‘ഒരു ജാതി ജാതകം’  ലൊക്കേഷന്‍ സന്ദര്‍ശിച്ച് ശൈലജ ടീച്ചര്‍

0
വിനീത് ശ്രീനിവാസനെ നായകനാക്കി എം. മോഹന്‍ ‘അരവിന്ദന്‍റെ അതിഥികള്‍’ക്കു  ശേഷം സംവിധാനം ചെയ്യുന്ന ചിത്രം ‘ഒരു ജാതി ജാതക’ത്തിന്‍റെ ഷൂട്ടിങ്ങ് സെറ്റ് മുന്‍ ആരോഗ്യമന്ത്രിയും സ്ഥലം എം എല്‍ എ യുമായ ശൈലജ ടീച്ചര്‍ സന്ദര്‍ച്ചു.

സഹസംവിധായകൻ അനിൽ സേവ്യർ അന്തരിച്ചു

0
മലയാള സിനിമയിലെ സഹ സംവിധായകനായ അനിൽ സേവ്യർ അന്തരിച്ചു. 39 വയസ്സായിരുന്നു. ഫുഡ് ബാൽ കളിക്കിടെ ഉണ്ടായ ഹൃദയാഘാതത്തെ തുടർന്ന് ചികിത്സയിലായിരുന്നു ഇദ്ദേഹം . സഹ സംവിധാനം കൂടാതെ മികച്ച ശില്പി കൂടിയായിരുന്നു...

ഏറ്റവും പുതിയ നിവിൻ പോളി ഫാന്റസി ചിത്രവുമായി അഖിൽ സത്യൻ

0
അഖിൽ സത്യൻ സംവിധാനം  ചെയ്ത ശ്രദ്ധേയമായ ‘പാച്ചുവും അത്ഭുതവിളക്കും’ എന്ന ചിത്രത്തിന് ശേഷം നിവിൻ പോളിയെ പ്രധാന കഥാപാത്രമാക്കി ഏറ്റവും പുതിയ ചിത്രം വരുന്നു.