Thursday, April 3, 2025

നോവലിസ്റ്റും സംവിധായകനും തിരക്കഥാകൃത്തുമായ ബിജു വട്ടപ്പാറ കുഴഞ്ഞുവീണു മരിച്ചു

സിനിമ- സീരിയൽ സംവിധായകനും തിരക്കഥാകൃത്തുമായ ബിജു വട്ടപ്പാറ കുഴഞ്ഞുവീണു മരിച്ചു. 54- വയസ്സായിരുന്നു. മൂവാറ്റുപുഴയിൽ ഒരു കേസുമായി ബന്ധപ്പെട്ട വിഷയത്തിൽ അഭിഭാഷകനെ കാണാൻ എത്തിയപ്പോഴായിരുന്നു കുഴഞ്ഞു വീണത്. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാൻ കഴിഞ്ഞില്ല. സുരേഷ് ഗോപി നായകനായി എത്തിയ രാമരാവണൻ, സ്വന്തം ഭാര്യ സിന്ദാബാദ് തുടങ്ങിയ സിനിമകളുടെ സംവിധായകനാണ്. കലാഭവൻ നായകനായ ലോകനാഥൻ ഐ എ എസ്, കളഭം എന്നീ ഹിറ്റ് സിനിമകൾക്ക് വേണ്ടി തിരക്കഥകൾ എഴുതി.

വെളുത്ത കത്രീന, ചക്കരവാവ, ശംഖുപുഷ്പം എന്നീ നോവലുകൾ എഴുതി. ഈ നോവലുകളെല്ലാം പിന്നീട് സീരിയലുകളും ആയിട്ടുണ്ട്. ഇടവഴിയും തുമ്പപ്പൂവും എന്ന കവിതാസമാഹാരത്തിന് കടവനാട് കുട്ടികൃഷ്ണൻ പുരസ്കാരം ലഭിച്ചു. കേരള ഗ്രന്ഥശാല സംഘം സംസ്ഥാന കൌൺസിൽ അംഗം കൂടിയായിരുന്നു അദ്ദേഹം. ഫിലിം ക്രിട്ടിക്സ് അവാർഡ് ലഭിച്ചിട്ടുണ്ട്. മൃതദേഹം താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഒക്കൽ വട്ടപ്പാറ വീട്ടിൽ രവിയുടെ മകനാണ്. മകൾ: ദേവനന്ദന.

spot_img

Hot Topics

Related Articles

Also Read

69- മത് ദേശീയ പുരസ്കാരം ഏറ്റുവാങ്ങി സിനിമാലോകം

0
69- മത് ദേശീയ പുരസ്കാര വിതരണം ഡല്‍ഹിയിലെ വിജ്ഞാന്‍ ഭവനില്‍ വെച്ച് നടന്നു. രാഷ്ട്രപതി ദ്രൌപദി മൂര്‍മുവാണ് പുരസ്കാരങ്ങള്‍ സമ്മാനിച്ചത്.

ഓഗസ്ത് ഒന്നുമുതല്‍  പ്രദര്‍ശനത്തിനൊരുങ്ങി ‘ലാല’

0
സതീഷ് പി ബാബു സംവിധാനം ചെയ്ത ചിത്രം ‘ലാലാ’ ആഗസ്ത് ഒന്നുമുതല്‍ ഐസ്സ്ട്രീമിലൂടെ പ്രേക്ഷകരിലേക്ക്. സമൂഹത്തിലെ ജാതി വ്യവസ്ഥയും പാരമ്പര്യങ്ങളും കല്യാണവും ചര്‍ച്ച ചെയ്യുന്ന ചിത്രമാണ് ‘ലാലാ’.

മേപ്പടിയാ’ന് ശേഷം വിഷ്ണു മോഹൻ; മേതിൽ ദേവികയും ബിജുമേനോനും ഒന്നിക്കുന്ന ‘കഥ ഇന്നുവരെ’ ഏറ്റവും പുതിയ പോസ്റ്റർ പുറത്ത്

0
ഉണ്ണി മുകുന്ദൻ നായകനായ മേപ്പടിയാന് ശേഷം വിഷ്ണു മോഹൻ കഥയും സംവിധാനവും നിർവഹിക്കുന്ന ചിത്രം ‘കഥ ഇന്നുവരെ’ എന്ന സിനിമയുടെ  പുതിയ പോസ്റ്റർ പുറത്തിറങ്ങി. ചിത്രത്തിൽ പ്രശസ്ത നർത്തകി മേതിൽ ദേവികയും ബിജു...

ഗസൽ ആലാപന സൌന്ദര്യത്തിന്റെ അര നൂറ്റാണ്ട്; ‘ബൈ മിസാലിൽ’ ഹരിഹരൻ ജനുവരി 25- ന് കോഴിക്കോട്

0
ഹരിഹര സംഗീതത്തിലെ  ജീവിതാനുഭവങ്ങളുടെ ഓർമ്മകളും അനുഭവങ്ങളും ചേർത്ത് വെച്ച സമ്മാനമാണ് സംഗീത പ്രേമികൾക്ക് നൽകാനുള്ളതെന്ന് ബൈ മിസാലിന്റെ സംഘാടകർ പറഞ്ഞു.

തമിഴ് നടന്‍ ആര്‍. എസ് ശിവാജി അന്തരിച്ചു

0
ഹാസ്യ കഥാപാത്രങ്ങളിലൂടെ ശ്രദ്ധേയനായ പ്രമുഖ തമിഴ് ചലച്ചിത്ര നടന്‍ ആര്‍ എസ് ശിവാജി അന്തരിച്ചു. 66- വയസ്സായിരുന്നു. കമലഹാസന്‍റെ നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.