പ്രേക്ഷകരെ ഹരം കൊള്ളിക്കുവാൻ പതിനാറുവർഷത്തെ ഇടവേളയ്ക്ക് ശേഷം മോഹൻലാലും മമ്മൂട്ടിയും ഒരു സിനിമയിൽ ഒന്നിക്കുന്നു. സിനിമയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമായില്ല. 11 വർഷങ്ങൾക്ക് മുൻപ് മമ്മൂട്ടി നായകനായി എത്തിയ കടൽകടന്നോരു മാത്തുക്കുട്ടി എന്ന ചിത്രത്തിൽ മോഹൻലാൽ അതിഥി താരമായി എത്തിയെങ്കിലും ഒരു മുഴുനീള ചിത്രത്തിൽ ഇരുവരും തുല്യപ്രാധാന്യമുള്ള നായക കഥാപാത്രങ്ങളായി ഒന്നിച്ച് അതിനുശേഷം അഭിനയിച്ചിട്ടില്ല. 2008- ൽ പുറത്തിറങ്ങിയ ട്വന്റി- 20 എന്ന ചിത്രത്തിലാണ് ഇരുവരും ഒന്നിച്ചു ഒടുവിൽ അഭിനയിച്ചത്. ശ്രീലങ്കയിലായിരിക്കും ഇരുവരും ഒന്നിക്കുന്ന ഭാഗങ്ങള് ചിത്രീകരിക്കുക എന്നാണ് ലഭിക്കുന്ന അറിവ്. ഹിറ്റ് സിനിമകൾ സംവിധാനം ചെയ്തിട്ടുള്ള മഹേഷ് നാരായണൻ ആണ് സംവിധാനം ചെയ്യുക. മോഹൻലാൽ- മമ്മൂട്ടി കോംബോ വീണ്ടും സ്വീകരിക്കുവാനുള്ള തയ്യാറെടുപ്പിലാണ് പ്രേക്ഷകരും.
Also Read
സൈജു കുറുപ്പും ദേവനന്ദയും വീണ്ടും ഒന്നിക്കുന്നു ‘ഗു’ വിലൂടെ
സൂപ്പര്‍ ഹിറ്റ് ചിത്രം മാളികപ്പുറത്തിന് ശേഷം സൈജു കുറുപ്പും ദേവനന്ദയും ഒന്നിക്കുന്ന ചിത്രം ‘ഗു’ വരുന്നു. മണിയന്‍ പിള്ള രാജു പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ മണിയന്‍പിള്ള രാജു നിര്‍മിക്കുന്ന ചിത്രമാണ് ‘ഗു’.
‘തോല്‍വിയെ ആഘോഷമാക്കി മാറ്റുക’ പോസറ്റീവ് സന്ദേശവുമായി ‘തോല്‍വി എഫ് സി’യിലെ ആദ്യ ഗാനം പുറത്ത്
‘ഇവിടെയോന്നിനും ഇല്ല മാറ്റം’ എന്ന തോല്‍വി എഫ് സിയിലെ ഗാനം പ്രേക്ഷക ശ്രദ്ധ നേടുന്നു.
സാബർമതി അവാർഡ് മോളി കണ്ണമ്മാലിക്കും പി. ആർ സുമേരനും
2023- 24 ലെ സാബർമതി ചലച്ചിത്ര കലാമിത്ര പുരസ്കാരത്തിന് മോളി കണ്ണമ്മാലിയെയും മാധ്യമമിത്ര പുരസ്കാരത്തിന് പി. ആർ സുമേരനെയും കാരുണ്യ മിത്ര അവാർഡിന് ബ്രദർ ആൽബിനെയും തിരഞ്ഞെടുത്തു. നവംബർ 1 ന് ഉച്ചയ്ക്ക്...
2025 ലെ ഓസ്കർ എൻട്രിയിലേക്ക് കടന്ന് ലാപതാ ലേഡീസ്
2025 ഓസ്കർ പുരസ്കാരത്തിനുള്ള ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായി കിരൺ റാവു സംവിധാനം ചെയ്ത ലാപതാ ലേഡീസ്. രൺബീർ കപൂറിന്റെ അനിമൽ, കാർത്തിക് ആര്യന്റെ ചന്ദു ചാമ്പ്യൻ, പ്രഭാസ് നായകനായ കൽക്കി, മലയാളചിത്രം ആട്ടം,...
‘പൊറാട്ട് നാടകം’; ടീസർ പുറത്തിറങ്ങി
എമിറേറ്റ്സ് പ്രൊഡക്ഷൻസും മീഡിയ യൂണിവേഴ്സും ചേർന്ന് നിർമ്മിക്കുന്ന ചിത്രം ‘പൊറാട്ട് നാടക’ത്തിന്റെ ട്രെയിലർ പുറത്തിങ്ങി. ആക്ഷേപഹസ്യമായ ഒരു ചിത്രമാണ് പൊറാട്ട് നാടകം. ഒക്ടോബർ 18 ന് ചിത്രം തിയ്യേറ്ററുകളിൽ പ്രദർശനത്തിന് എത്തും. “ഈ...