പത്രപ്രവർത്തകനും സീരിയൽ- ചലച്ചിത്ര താരവും നടകനടനുമായ വേണു ജി എന്ന ജി. വേണുഗോപാൽ അന്തരിച്ചു. 65 വയസ്സായിരുന്നു. കേരളപത്രികയുടെ സബ് എഡിറ്റർ ആയിരുന്നു ഇദ്ദേഹം. വൃക്കസംബന്ധമായ അസുഖത്താൽ ഏറെനാളുകളായി ചികിത്സയിൽ ആയിരുന്നു. ഗൌരിശങ്കരം, സായ് വർ തിരുമേനി, കൃഷ്ണ ഗോപാലകൃഷ്ണാ, മേഘസന്ദേശം, ഡിറ്റക്ടീവ് ആനന്ദ്, കായംകുളം കൊച്ചുണ്ണി, ഓമനത്തിങ്കൾ പക്ഷി, ആഡ്യകവി തോലൻ, ആസ്ഥാന വിദൂഷകൻ, താമരക്കുഴലി, തെയ്യം, തുടങ്ങി നിരവധി സിനിമകളിലും സീരിയലുകളിലും നാടകങ്ങളിലും ശ്രദ്ധേയ വേഷങ്ങൾ ചെയ്തു. കിഷൻ കർത്ത സംവിധാനം ചെയ്ത അംശിനി എന്ന ഹിന്ദി സിനിമയിൽ നായകനായി അഭിനയിച്ചു. ഭാര്യ: അജിത ബി പിള്ള, മക്കൾ: ആരതി ഗോപാൽ, അഞ്ജലി ഗോപാൽ. സഞ്ചയനം വെള്ളിയാഴ്ച 8. 30 ന്.
Also Read
സൌബിൻ ഷാഹിർ- നമിത പ്രമോദ് ഒന്നിക്കുന്ന ചിത്രം ‘മച്ചാന്റെ മാലാഖ’ പോസ്റ്റർ റിലീസ്
സൌബിൻ ഷാഹിർ, നമിത പ്രമോദ് തുടങ്ങിയവരെ പ്രധാനകഥാപാത്രമാക്കിക്കൊണ്ട് ബോബൻ സാമുവൽ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘മച്ചാന്റെ മാലാഖ’
വേഷപ്പകർച്ചയുടെയും സസ്പെൻസുകളുടെയും ‘കിഷ്കിന്ധാകാണ്ഡം’
പ്രേക്ഷകരെ മുൾമുനയിൽ നിർത്തിയ കിഷ്കിന്ധാകാണ്ഡം. വിജയരാഘവനും ആസിഫ്അലിയും അപർണ ബാലമുരളിയും ജഗദീഷും ഒരുപോലെ മത്സരിച്ചഭിനയിച്ച സിനിമ. ഒരുപക്ഷേ, വിജയരാഘവൻ നിറഞ്ഞുനിന്ന ചിത്രം കൂടിയാണ് കിഷ്കിന്ധാകാണ്ഡം എന്നും അവകാശപ്പെടാം. നിമിഷനേരങ്ങൾക്കുള്ളിൽ കഥാപാത്രത്തിൽ നിന്നും മിന്നിമറയുന്ന...
ചിരിയുടെ പൂരം തീർക്കുവാൻ ധ്യാൻ ശ്രീനിവാസൻ വീണ്ടും ഫസ്റ്റ് ലുക്ക് പോസ്റ്ററുമായി ‘കോപ് അങ്കിൾ’
ധ്യാൻ ശ്രീനിവാസന്റെ തിരക്കഥയിൽ വിനയ് ജോസ് സംവിധാനം ചെയ്ത് ധ്യാൻ ശ്രീനിവാസൻ നായകനായി എത്തുന്ന ചിത്രം ‘കോപ് അങ്കിൾ’ ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി.
ഷെയ്ൻ നിഗവും മഹിമ നമ്പ്യാരും ഒന്നിക്കുന്ന ‘ലിറ്റിൽ ഹാർട്സി’ലെ ഗാനം ‘ഏദൻ പൂവേ’ റിലീസായി
ആർ ഡി എക്സിന്റെ വിജയത്തിന് ശേഷം ഷെയ്ൻ നിഗവും മഹിമ നമ്പ്യാരും ഒന്നിക്കുന്ന ഏറ്റവും പുതിയ ചിത്രം ലിറ്റിൽ ഹാർട്സിലെ ഗാനം ‘ഏദൻ പൂവേ’ എന്നു തുടങ്ങുന്ന ഗാനം റിലീസായി.
ഫസ്റ്റ് ലുക്ക് പോസ്റ്ററുമായി ‘ആലപ്പുഴ ജിംഖാന’
ബോക്സിങ് പശ്ചാത്തലമാക്കിക്കൊണ്ട് ‘തല്ലുമാല’യ്ക്ക് ശേഷം ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ‘ആലപ്പുഴ ജിംഖാന’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. നസ്ലിൻ, സന്ദീപ്, ഗണപതി, ലുക്ക്മാൻ അവറാൻ എന്നിവർആണ് പ്രധാനകഥാപാത്രങ്ങളായി...