Thursday, April 3, 2025

പറന്നുയരാനൊരുങ്ങി ‘ഗരുഡന്‍;’ ട്രൈലര്‍ റിലീസായി

ബിജുമേനോനും സുരേഷ് ഗോപിയും പ്രധാനവേഷത്തില്‍ എത്തുന്ന ‘ഗരുഡ’ന്‍റെ ട്രൈലര്‍ പുറത്തിറങ്ങി. ഒരു ലീഗല്‍ ത്രില്ലര്‍ ചിത്രമാണ്  ഗരുഡന്‍. മാജിക് ഫ്രൈംസിന്‍റെ ബാനറില്‍ലിസ്റ്റിന്‍ സ്റ്റീഫന്‍ നിര്‍മ്മിക്കുന്ന ചിത്രം അരുണ്‍ വര്‍മ്മയാണ് സംവിധാനം ചെയ്യുന്നത്. ചിത്രത്തിന് മിഥുന്‍ മാനുവലിന്‍റെതാണ് തിരക്കഥ. അഞ്ചാം പാതിരയാണ് മിഥുന്‍ മുന്‍പ് തിരക്കഥ എഴുതി  ശ്രദ്ധേയമായ ചിത്രം. നവംബര്‍ ആദ്യവാരത്തില്‍ ഗരുഡന്‍ തിയ്യേറ്ററുകളിലേക്ക് പറന്നിറങ്ങും.

ചിത്രത്തില്‍ കേരള ആംഡ് പോലീസ് കമാന്‍റന്‍റ് ഹരീഷ് മാധവന്‍ എന്ന കഥാപാത്രമായി സുരേഷ് ഗോപി എത്തുമ്പോള്‍ നിഷാന്ത് എന്ന കോളേജ് പ്രൊഫസറുടെ വേഷത്തില്‍ ബിജുമേനോനും എത്തുന്നു. ത്രില്ലര്‍ ചിത്രമായി ഒരുങ്ങുന്ന ’ഗരുഡ’ന്‍റെ ഷൂട്ടിങ്ങ് കൊച്ചിയിലും ഹൈദരാബാദിലും പൂര്‍ത്തിയാക്കി. സിദ്ദിഖ്, ദിലീഷ് പോത്തന്‍, സന്തോഷ് കീഴാറ്റൂര്‍, മാളവിക, മേജര്‍ രവി, ചൈതന്യ പ്രകാശ്, ജോസുകുട്ടി, ജെയ്സ് ജോസ്, അഭിരാമി, ദിവ്യ പിള്ള, ബാലാജി ശര്‍മ്മ, അര്‍ജുന്‍ നന്ദകുമാര്‍, തലൈവാസല്‍ വിജയ്, രഞ്ജിത് കങ്കോല്‍, തുടങ്ങിയവര്‍ പ്രധാന വേഷത്തില്‍ എത്തുന്നു. സംഗീതം ജെയ്ക്‍സ് ബിജോയിയും എഡിറ്റിങ് ശ്രീജിത്ത് സാരംഗും നിര്‍വഹിക്കുന്നു. ചിത്രം ഉടനെ തിയ്യേറ്ററുകളിലേക്ക് എത്തും.

spot_img

Hot Topics

Related Articles

Also Read

പുതിയ സിനിമയുമായി നഹാസ് നാസർ; പ്രധാന വേഷത്തിൽ ആസിഫ് അലിയും സുരാജും

0
ആഷിക് അലി ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ നഹാസ് നാസർ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രത്തിൽ സുരാജ് വെഞ്ഞാറമ്മൂടും ആസിഫ് അലിയും പ്രധാന വേഷത്തിലെത്തുന്നു.

‘വിവേകാനന്ദൻ വൈറലാണ്’ കമൽ ചിത്രം തിയ്യേറ്ററിൽ ജനുവരി 19 ന്

0
സ്വാസിക, മഞ്ജു പിള്ള, സിദ്ധാർഥ് ശിവ, മെറീന മൈക്കിൾ, മാല പാർവതി, പ്രമോദ് വെളിയനാട്, നീന കുറുപ്പ്, സ്മിനു സിജോ, അനുഷ മോഹൻ, ഗ്രേസ് ആൻറണി, തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളായി എത്തുന്നു.

‘എന്നിട്ടും നീയെന്ന അറിഞ്ഞില്ലല്ലോ’ ഫെബ്രുവരി 23 ന്

0
മാതാ ഫിലിംസിന്റെ ബാനറിൽ ഷിജു പനവൂർ രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രമാണ് എന്നിട്ടും നീയെന്നെ അറിഞ്ഞില്ലല്ലോ.

കാൻ ഫെസ്റ്റിവലിൽ ഗ്രാൻഡ് പിക്സ് നേടിയ ആദ്യ ഇന്ത്യൻ ചിത്രം ‘ഓൾ വി ഇമാജിൻ ആസ് ലൈറ്റ്’ നവംബറിൽ...

0
77- മത് കാൻ ഫെസ്റ്റിവലിൽ ഗ്രാൻഡ് പിക്സ് നേടിയ ആദ്യ ഇന്ത്യൻ ചിത്രം ‘ഓൾ വി ഇമാജിൻ ആസ് ലൈറ്റ്’ നവംബറിൽ പ്രദർശനത്തിന് എത്തുന്നു. രാജ്യത്തുള്ള പ്രധാന നഗരങ്ങളിലായാണ് ചിത്രം പ്രദർശനത്തിന് എത്തുക....

മാധവ് സുരേഷ് ഗോപി നായകൻ; ‘കുമ്മാട്ടിക്കളി’യുടെ ഓഡിയോ ലോഞ്ച് ചെയ്ത് സുരേഷ് ഗോപി

0
‘കുമ്മാട്ടിക്കളി’യുടെ ഓഡിയോ ലോഞ്ചങ് സുരേഷ് ഗോപിയും വഹിത്രത്തിന്റെ നിർമ്മാതാവ് ആർ ബു ചൌധരിയും ചേർന്ന്  നിർവഹിച്ചു.