Thursday, April 3, 2025

 ‘പറന്ന് പറന്ന് പറന്ന് ചെല്ലാൻ’ ടീസർ പുറത്ത്

ഒരു പാലക്കാടൻ ഗ്രാമത്തിന്റെ കഥാപശ്ചാത്തലവുമായി ജിഷ്ണു ഹരീന്ദ്രൻ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ‘പറന്ന് പറന്ന് പറന്ന്’ എന്ന ചിത്രത്തിന്റെ ടീസർ റിലീസായി. ഹൊറർ മൂഡിലുള്ള ത്രില്ലർ ചിത്രമാണിത്.. ഉണ്ണി ലാലുവും സിദ്ധാർഥ് ഭരതനും  പ്രധാനകഥാപാത്രമായി എത്തുന്നു. കായ്പ്പോള എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ അഞ്ജു കൃഷ്ണ അശോക് ആണ് നായികയായി എത്തുന്നത്. ജിഷ്ണു ഹരീന്ദ്ര വർമ്മ നോ മാൻസ് ലാൻഡ് എന്ന ചിത്രത്തിന് ശേഷം സംവിധാനം ചെയ്യുന്ന പുതിയ സിനിമയാണിത്. പാലക്കാടിലെ ഒരു ഗ്രാമത്തിൽ നടക്കുന്ന കഥയാണിത്.

രേഖ എന്ന ചിത്രത്തിലെ വില്ലൻ വേഷത്തിന് ശേഷം ഉണ്ണി ലാലു അഭിനയിക്കുന്ന സിനിമയാണ് പറന്ന് പറന്ന് പറന്ന് ചെല്ലാൻ. വിജയരാഘവൻ, സജിൻ ചെറുകയിൽ, കലാഭവൻ ജോഷി, സമൃദ്ധി താര, ദാസൻ കോങ്ങാട്, ശ്രീജ ദാസ്, രതീഷ് കുമാർ രാജൻ, ശ്രീനാഥ് ബാബു തുടങ്ങിയവർ ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നു. മധു അമ്പാട്ടാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. എഡിറ്റിങ് സി ആർ ശ്രീജിത്ത്, സംഗീതം ജോയ് ജീനിത്, റാംനാഥ്, വരികൾ ദിൻ നാഥ് പുത്തഞ്ചേരി, ദീപക് റാം, അരുൺ പ്രതാപ് ജെ എം ഇൻഫോടെയ്ൻമെന്റ് നിർമ്മിക്കുന്ന ചിത്രത്തിന് തിരക്കഥ വിഷ്ണുരാജിന്റേതാണ്.

spot_img

Hot Topics

Related Articles

Also Read

ഷഹീൻ സംവിധാനം ചെയ്യുന്ന ‘എക്സിറ്റ്’; ട്രയിലർ പുറത്ത്

0
വിശാഖ് നായരെ കേന്ദ്രകഥാപാത്രമാക്കി ഷഹീൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘എക്സിന്റെട്രയിലർ റിലീസ് ചെയ്തു. ബ്ലൂം ഇന്റർനാഷണലിന്റെ ബാനറിൽ വേണുഗോപാലകൃഷ്ണൻ നിർമ്മിക്കുന്ന പുതിയ ചിത്രമാണ് എക്സിറ്റ്.

മാധവ് സുരേഷ് ഗോപി നായകനായി എത്തുന്ന ചിത്രം ‘കുമ്മാട്ടിക്കളി’; ട്രയിലർ പുറത്ത്

0
സുരേഷ് ഗോപിയുടെ മകൻ മാധവ് സുരേഷ് നായകനായി എത്തുന്ന ചിത്രം ‘കുമ്മാട്ടിക്കളി’യുടെ ടീസർ പുറത്തിറങ്ങി. സുരേഷ് ഗോപിയും ദുൽഖർ സൽമാനും അവരുടെ ഒഫീഷ്യൽ ഫേസ്ബുക് പേജിലൂടെ ടീസർ പുറത്ത് വിട്ടു.

കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപനം ജൂലൈ 19 ന്

0
2022- കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ജൂലൈ 19 നു രാവിലെ 11 മണിക്ക് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ പ്രഖ്യാപിക്കും

ഗൌതം വാസുദേവ്  മേനോൻ- മമ്മൂട്ടി ചിത്രം ‘ഡൊമിനിക് ആൻഡ് ദ ലേഡീസ് പഴ്സ്’ ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു

0
ഗൌതം വാസുദേവ് മേനോൻ ആദ്യമായി മലയാളത്തിൽ സംവിധാനം ചെയ്യുന്ന ചിത്രം ‘ഡൊമിനിക് ആൻഡ് ദ ലേഡീസ് പേഴ്സ് ന്റെടിക്കറ്റ് ബുക്കിങ് ആരംഭിച്ചു. ബുക്ക് മൈ ഷോ, ടിക്കറ്റ് ന്യൂ, പേടിഎം എന്നീ ടിക്കറ്റ്...

കിടിലൻ സംഘട്ടനങ്ങളുമായി ‘ഇടിയൻ ചന്തു’ ടീസർ പുറത്ത്

0
വിഷ്ണു ഉണ്ണികൃഷ്ണനെ നായകനാക്കി ശ്രീജിത്ത് വിജയൻ എഴുതി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ഇടിയൻ ചന്തുവിന്റെ ഉഗ്രൻ സംഘട്ടന രംഗമുള്ള ടീസർ റിലീസായി. പീറ്റർ ഹെയ്ൻ ആണ് ഈ സംഘട്ടന രംഗം ഒരുക്കിയിരിക്കുന്നത്.