Friday, November 15, 2024

പലകാലങ്ങളും പ്രണയനിര്‍മിതികളും 

പ്രണയത്തിന്‍റെ കഥപറയുന്ന ചിത്രം, അതാണ് പ്രണയവിലാസം. പലകാലങ്ങളിലെ പലമനുഷ്യരുടെ പലതരംപ്രണയത്തെ കോര്‍ത്തിണക്കിയുള്ള സിനിമ. നായികയും നായകനും തമ്മിലുള്ള പ്രണയത്തെക്കുറിച്ച് പറയുമ്പോള്‍ പല ആളുകളുടെയും ജീവിതങ്ങളും സിനിമയിലൂടെ കടന്നു പോകുന്നു. പ്രണയത്തിലൂടെയുള്ള ജീവിതം, പ്രണയത്തിന്‍റെ ഓര്‍മ്മകള്‍…തുടങ്ങി പ്രണയ സൌന്ദര്യത്തിന്‍റെ ക്യാംപസ് ജീവിതവും ഗൃഹാതുരതയും സിനിമയ്ക്കു മാറ്റ് കൂട്ടുന്നു. ഇണക്കവും പിണക്കവും നിറഞ്ഞ പ്രണയജീവിതത്തെ അടയാളപ്പെടുത്തുന്ന ചിത്രമാണ് പ്രണയവിലാസം.

പ്രണയത്തില്‍ ഏറ്റവും പ്രധാനഘടകമായി വരുന്നതാണ് കുടുംബവും സമൂഹവും. ഈ രണ്ട് ഘടകങ്ങളാണ് ഇവരുടെ പ്രണയത്തിലും കടന്നു വരുന്നത്. എ ആര്‍ റഹ്മാന്‍റെ ഇന്‍സ്റ്റിട്ട്യൂട്ടില്‍ സംഗീതം പഠിക്കണം എന്ന ആഗ്രഹവൂം പേരി നടക്കുന്ന രാജീവും കുടുംബത്തില്‍ കാര്‍ക്കശ്യക്കാരനായ അയാളുടെ പിതാവ് രാജീവും ഇവര്‍ക്കിടയില്‍ വളരെ ആക്ടീവ് ആയി സന്തോഷവതിയായി ജീവിക്കുന്ന സൂരജിന്‍റെ അമ്മ അനുശ്രീയും അടങ്ങുന്ന ഒരുലോകം. തന്‍റെ ആഗ്രഹങ്ങള്‍ക്ക് വഴങ്ങാത്ത പിതാവുമായി അത്ര രമ്യതയിലല്ല സൂരജ്. തന്‍റെ ആദ്യകാമുകിയെ കണ്ട് മുട്ടുന്നതോടെ പഴകാല പ്രണയ സ്മൃതികളിലൂടെ പതിനേഴുകാരനെപ്പോലെ ജീവിക്കുന്ന രാജീവിനെയും ചിത്രത്തില്‍ കാണാം.

അവനവന്‍റെ സന്തോഷങ്ങളിലും ഇഷ്ടങ്ങളിലും വ്യാപൃതരാണ് സൂരജും രാജീവും. അനുശ്രീയുടെ ആഗ്രഹങ്ങളെ അറിയാന്‍ രണ്ട് പേരും തല്‍പര്യപ്പെട്ടുമില്ല. ഇങ്ങനെ മുന്നോട്ട് പോകുന്ന ജീവിതത്തിലേക്ക് അപ്രതീക്ഷിത സംഭവങ്ങള്‍ വന്നു ചേരുന്ന ഇടത്താണ് സിനിമയുടെ ട്വിസ്റ്റ്. രാജീവായി മനോജ് കെ. യു വും സൂരജായി അര്‍ജുന്‍ അശോകനും ഗംഭീര അഭിനയം കാഴ്ച വച്ചു. അര്‍ജുന്‍ അശോകന്‍റെ നായികയായി മമിത ബൈജു എത്തുമ്പോള്‍ ചിത്രത്തിലെ പ്രധാന ജോഡികളായി എത്തുന്നത് അനശ്വര രാജനും ഹക്കീം ഷായുമാണ്. ശ്രീധന്യ, മിയ, ശരത് സഭ തുടങ്ങിയവരും ചിത്രത്തില്‍ കഥാപാത്രങ്ങളെ ഭംഗിയായി വെള്ളിത്തിരയിലേക്ക് കൊണ്ട് വന്നു.

കണ്ണൂര്‍ ഭാഷയുടെ ലാളിത്യമാണ് ചിത്രത്തിന്‍റെ മറ്റൊരു പ്രത്യേകത. പഴയതെന്നും പുതിയതെന്നും തരതമ്യം ചെയ്തുള്ള പ്രണയ നിര്‍വചനങ്ങളാല്‍ സുലഭമാണ് ഇന്നതെ ലോകം. ഒരു പക്ഷേ അത് തന്നെയാണ് ഈ ചിത്രവും മുന്നോട്ട് വയ്ക്കുന്ന ചര്‍ച്ച. പൂര്‍വ്വകാമുകിയെ കണ്ടപ്പോള്‍ പഴയകാല  പ്രണയത്തിന്‍റെ ഓര്‍മകളുമായി രാജീവ് ജീവിക്കുമ്പോള്‍ അയാള്‍ക്കും മകന് വേണ്ടിയും ജീവിക്കുന്ന ഭാര്യ അനുശ്രീ യാതൊരുപരിഗണനയും അര്‍ഹിക്കാതെ വീടിനുള്ളിലെ ജോലിത്തിരക്കുകളില്‍ തളയ്ക്കപ്പെടുന്നു. നിഖില്‍ മുരളിയുടെ സംവിധാനവും ജ്യോതിഷ് എം, സുനു എ. വി എന്നിവര്‍ ചേര്‍ന്ന് ഒരുക്കിയ മനോഹര തിരക്കഥ കൊണ്ടും , ഷാന്‍ റഹ്മാന്‍റെ പശ്ചാത്തല സംഗീതവും പശ്ചാത്തല സംഗീതത്തിലും ചിത്രം കൂടുതല്‍ മനോഹരമായി.

spot_img

Hot Topics

Related Articles

Also Read

ആവേശമായി ‘പെരുമാനി’ തിയ്യേറ്ററുകളിൽ പ്രദർശനം തുടരുന്നു

0
മെയ് 10 ന് തിയ്യേറ്ററുകളിൽ എത്തിയ ‘പെരുമാനി’ ഗംഭീര പ്രദർശനം തുടരുന്നു. പെരുമാനി എന്ന ഗ്രാമവും അവിടത്തെ ജനതയും കടന്നുപോകുന്ന ജീവിത സാഹചര്യങ്ങളെ പ്രമേയമാക്കിക്കൊണ്ട് മജു സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ്  ‘പെരുമാനി.’

മലയാള സിനിമയും പോത്തേട്ടന്‍ ബ്രില്ല്യന്‍സും

0
അഭിനേതാവ്, സംവിധായകന്‍, നിര്‍മാതാവ് ... ദിലീഷ് പോത്തന്‍ എന്ന കലാകാരന്‍ സമീപ കാലത്തായി മലയാള സിനിമയില്‍ സൃഷ്ട്ടിച്ചിരിക്കുന്ന നവതരംഗം പുതിയ പ്രതീക്ഷയുടെ പാതയാണ്. കുട്ടിക്കാലത്തെ സിനിമയോടൊപ്പമായിരുന്നു ദിലീഷിന്‍റെ ചങ്ങാത്തം.

സൈജു കുറുപ്പ് നായകൻ; ഭരതനാട്യം’  ആഗസ്ത് 23 ന് റിലീസ്

0
അസ്സോസിയേഷൻ വിത്ത് സൈജു കുറുപ്പ് എന്റർടൈമെന്റിന്റെയും തോമസ് തിരുവല്ല ഫിലിസിന്റെയും  ബാനറിൽ സൈജു കുറുപ്പ്, ലിനിമറിയം ഡേവിഡ്, അനുപമ നമ്പ്യാർ എന്നിവർ നിർമ്മിച്ച് നടൻ സൈജു കുറുപ്പ് പ്രധാനകഥാപാത്രമായി എത്തുന്ന ‘ഭരതനാട്യം ആഗസ്ത്...

മഞ്ജു വാര്യരുടെ പുതിയ ചിത്രത്തിനൊരുങ്ങി തമിഴകം; രജനികാന്ത് നായകന്‍

0
രജനികാന്ത് നായകനായി എത്തുന്ന തമിഴ് ചിത്രത്തില്‍ മഞ്ജു വാര്യര്‍ ചിത്രത്തിന്‍റെ ഭാഗമാകുന്നു. ചിത്രത്തില്‍ ഫഹദ് ഫാസിലും അമിതാഭ് ബച്ചനും എത്തുന്നു എന്ന അഭ്യൂഹവും നിലനില്‍ക്കുന്നുണ്ട്.

‘കൂടൽ’ ചിത്രീകരണം ആരംഭിച്ചു

0
 ബിബിൻ ജോർജ്ജിനെ നായകനാക്കി ഷാനു കാക്കൂർ, ഷാഫി എപ്പിക്കാട് എന്നിവർ ചേർന്ന് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ‘കൂടൽ’ ചിത്രീകരണം ആരംഭിച്ചു. പാലക്കാടും കോയമ്പത്തൂരുമായാണ് ഷൂട്ടിംഗ്. മണികണ്ഠൻ പെരുമ്പടപ്പ്, ചിത്രത്തിൽ മറ്റൊരു...