Thursday, April 3, 2025

പാച്ചുവും അത്ഭുതവിളക്കും- നര്‍മത്തിന്‍റെ ചിരിപടര്‍ത്തി പാച്ചുവായി ഫഹദ് ഫാസില്‍

നര്‍മത്തിന്‍റെ കുഞ്ഞുമാലപ്പടക്കം പൊട്ടിച്ച ഫീലാണ് തിയ്യേറ്ററില്‍ നിന്ന് പാച്ചുവും അത്ഭുതവിളക്കും കണ്ട് കഴിഞ്ഞിറങ്ങുമ്പോള്‍. അടുത്ത കാലത്തിറങ്ങിയ നല്ലൊരു സിനിമയാണ് പാച്ചുവും അത്ഭുതവിളക്കും എന്നു പ്രേക്ഷകര്‍ അഭിപ്രായപ്പെട്ടു. പാച്ചുവിന്‍റെ മനസ്സിലും അയാളുടെ പ്രവൃത്തിയിലുമുള്ള നിഷ്കളങ്കതയും സ്നേഹവും കുഞ്ഞു കുഞ്ഞ് വികൃതികളും അബദ്ധങ്ങളും അതുയര്‍ത്തുന്ന ചിരിയും നര്‍മ്മവും പ്രേക്ഷകരുടെ ഉള്ളം നിറയ്ക്കും. കുടുംബത്തോടൊപ്പം കാണാന്‍ പറ്റിയ മികച്ച കോമഡി എന്‍റര്ടൈമെന്‍റ് ചിത്രമാണ് അഖില്‍ സത്യന്‍ സംവിധാനം ചെയ്ത പാച്ചുവും അത്ഭുതവിളക്കും.

സാധാരണക്കാരന്‍റെ ജീവിതം പ്രതിഫലിപ്പിക്കുന്ന ചിത്രമായി പാച്ചുവും അത്ഭുതവിളക്കും മാറുമ്പോള്‍ ഫഹദ് ഫാസില്‍ പാച്ചുവിന്‍റെ ജീവിതം നന്നായി അഭിനയിച്ചു. പറയത്തക്ക വലിയ ജോലിയോ വരുമാനമോ ഇല്ലാത്ത എന്നാല്‍ നല്ല നിലയില്‍ വിവാഹം കഴിച്ച് സുഖമായി അടിച്ചു പൊളിച്ച് ജീവിക്കുവാന്‍ ആഗ്രഹിക്കുന്ന കേരളത്തിലെ വലിയൊരു ശതമാനം യുവാക്കളുടെ കഥയാണ് ഈ ചിത്രത്തിന് പ്രമേയം. സത്യന്‍ അന്തിക്കാട് ടച്ച് അഖില്‍ സത്യന്‍റെ സിനിമകളിലും കഥാപാത്രങ്ങളിലും അവിടിവിടെയായി മുഴച്ചു നില്‍ക്കുന്നത് കാണാം. സാധാരണക്കാരന്‍റെ ജീവിതം, നര്‍മം, ബന്ധങ്ങളിലെ ഇഴയടുപ്പം, പുതിയ കാലത്തിന്‍റെ പ്രതിഫലനം… പാച്ചു മുപ്പത്തഞ്ച് വയസ്സുള്ള കേരളത്തിലെ വലിയ ശതമാനം യുവാക്കളുടെ ഇഷ്ടാനിഷ്ടങ്ങളുടെയും സ്വപ്നങ്ങളുടെയും ജീവിതത്തിന്‍റെയും പ്രതിനിധിയാണ്.

മറ്റൊരാര്‍ഥത്തില്‍ പാച്ചുവിന്‍റെ മനസ്സാണ് സിനിമയില്‍ അത്ഭുതവിളക്കായി കത്തുന്നത്. അതിന്‍റെ പ്രകാശമാണ് തിയ്യേറ്ററില്‍ ചിരിപടര്‍ത്തുന്നതും സിനിമയെ പൂര്‍ണവിജയത്തിലേക്ക് എത്തിക്കുന്നതും. മുംബൈയില്‍ ആയുര്‍വേദ മെഡിക്കല്‍ ഷോപ്പ് നടത്തുന്ന പ്രശാന്ത് എന്ന ചെറുപ്പക്കാരന്‍റെ വിളിപ്പേരാണ് പാച്ചു. നാട്ടിലേക്കു പോരുമ്പോള്‍ പരിചയപ്പെടുന്ന ലൈല എന്ന ഉമ്മയും ആ ഉമ്മയുടെ കൈക്കലുള്ള അത്ഭുതവിളക്കും അതിനായുള്ള പാച്ചുവിന്‍റെ അന്വേഷണവും അതിനിടയില്‍ ഉണ്ടാകുന്ന രസകരമായ നര്‍മ മുഹൂര്‍ത്തങ്ങളും ചേര്‍ന്ന ഈ ചിത്രം കുടുംബ സമേതം കണ്ടിരിക്കേണ്ട ചിത്രമാണ്.

സാധാരണക്കാരന്‍റെ ജീവിതത്തിലേക്കും പശ്ചാത്തലത്തിലേക്കും സഞ്ചരിക്കുന്ന കഥ തിരഞ്ഞെടുക്കുകയും ചിത്രമൊരുക്കുകയും ചെയ്യുന്ന അഖില്‍ സത്യനെ പോലുള്ള നവസംവിധായകര്‍ മലയാള സിനിമയ്ക്കു പ്രതീക്ഷയാണ്. കൃത്യമായ കഥാപാത്ര നിര്‍മിതി, സൂക്ഷ്മമായി സംഭാഷണമൊരുക്കല്‍, ഓരോ സീനിലും കാര്യങ്ങള്‍ അവതരിപ്പിക്കുവാനുള്ള കഴിവ്… സംവിധായകന്‍റെ മിടുക്കാണ്. സിനിമയുടെ ചിത്രസംയോജനവും അഖില്‍ സത്യന്‍ ചെയ്തതാണ് മറ്റൊരു പ്രത്യേകത. കഥാപാത്രങ്ങള്‍ തമ്മിലുള്ള ബന്ധത്തിന്‍റെ ആഴം, ജീവിതത്തിന്‍റെ ഓരോ നിമിഷങ്ങളിലൂടെയും കടന്നു പോകുന്ന സങ്കീര്‍ണ്ണതകള്‍, സംഘര്‍ഷങ്ങള്‍, വേവലാതികള്‍, ഇതിനിടയില്‍ വന്നു പോകുന്ന തമാശകള്‍.. വളരെ തന്ത്രപരമായ ഘടന വഴക്കത്തോടെയാണ് ചിത്രം മുന്നോട്ട് പോകുന്നത്. മുകേഷും ഇന്നസെന്‍റും ചിരിയുടെ പടക്കം പൊട്ടിച്ചു.

ചിത്രത്തില്‍ വിനീതിന്‍റെ കഥാപാത്രവും ശ്രദ്ധയാകർഷിച്ചു . അഞ്ജന ജയപ്രകാശ്, ധ്വനി രാജേഷ്, വിജി വെങ്കിടേഷ്, തുടങ്ങിയവര്‍ തങ്ങളുടെ കഥാപാത്രങ്ങളെ ഭംഗിയായി അവതരിപ്പിച്ചിട്ടുണ്ട്. വളരെ ഹൃദ്യവും ജനപ്രിയവുമായ ചിത്രമാണ് പാച്ചുവും അത്ഭുതവിളക്കും. പ്രേക്ഷകരെ സിനിമയുടെ കഥയുടെ ആഴങ്ങളില്‍ കൊണ്ട് പോകാന്‍ കെല്‍പ്പുണ്ട് ചിത്രത്തിന്‍റെ അണിയറയില്‍ പ്രവര്‍ത്തിച്ച ഓരോരുത്തര്‍ക്കും. ചിത്രത്തില്‍ മികച്ച ഛായാഗ്രഹണമാണ് ശരണ്‍ വേലായുധന്‍റേത്. ജസ്റ്റിന്‍ പ്രഭാകരന്‍റെ പുതുമയുള്ള പശ്ചാത്തലസംഗീതം നവ്യാനുഭൂതി നല്‍കുന്നതാണ്. പാച്ചുവും അത്ഭുതവിളക്കും വളരെ സാധാരണമായ എന്നാല്‍ പുതുസിനിമകളില്‍ ഏറെ ചര്‍ച്ചചെയ്യപ്പെടാന്‍ ഇടയുള്ള ചിത്രം കൂടിയാണ്.

spot_img

Hot Topics

Related Articles

Also Read

മേജർ രവി ചിത്രം എത്തുന്നു; ‘ഓപ്പറേഷൻ റാഹത്ത്’

0
എഴുവർഷത്തെ നീണ്ട ഇടവേളയ്ക്ക് ശേഷം മേജർ രവി സംവിധായകനായി സിനിമയിലേക്ക് തിരിച്ചെത്തുന്നു. ഓപ്പറേഷൻ രാഹത്ത് എന്നു പേരിട്ടിരിക്കുന്ന  ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത് കൃഷ്ണകുമാർ കെ ആണ്

എ സർട്ടിഫിക്കറ്റുമായി ഉണ്ണി മുകുന്ദന്റെ ‘മാർക്കോ’; 20- ന് തിയേറ്ററുകളിൽ

0
ഉണ്ണി മുകുന്ദനെ നായകനാക്കി ഹനീഫ് അദേനി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം “മാർക്കോ’ ഡിസംബർ 20- ന് തിയ്യേറ്ററുകളിൽ റിലീസ് ചെയ്യും. എ സർട്ടിഫിക്കറ്റാണു ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. അഞ്ചു ഭാഷകളിലായി ചിത്രം...

‘പൊറാട്ട് നാടകം; മഞ്ജു വാര്യരുടെ ഫേസ് ബുക്ക് പേജിലൂടെ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

0
എമിറേറ്റ്സ് പ്രൊഡക്ഷൻസും മീഡിയ യൂണിവേഴ്സും ചേർന്ന് നിർമ്മിക്കുന്ന ചിത്രം ‘പൊറാട്ട് നാടക’ത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിങ്ങി. നടി മഞ്ജു വാര്യരുടെ ഫേസ്ബുക്ക് പേജിലൂടെയാണ് പോസ്റ്റർ പുറത്തിറങ്ങിയത്.

ബുക്ക് മൈ ഷോയില്‍ ട്രെന്‍ഡിങ് ലിസ്റ്റില്‍ കിങ് ഓഫ് കൊത്ത, റിലീസിന് നാല് ദിനങ്ങള്‍ ബാക്കി

0
ആഗസ്ത് 24- നു പുറത്തിറങ്ങാന്‍ ‘കിങ് ഓഫ് കൊത്ത’യ്ക്കിനി നാല് ദിനങ്ങള്‍ ബാക്കി. പ്രീ ബുക്കിങില്‍ ഒരുകോടിയിലേറെ ഇതിനോടകം തന്നെ ലഭിച്ചു കഴിഞ്ഞു

ഇന്ദ്രൻസും മുരളിഗോപിയും പ്രധാനകഥാപാത്രങ്ങൾ; ‘കനകരാജ്യ’ത്തിന്റെ ബുക്കിങ് തുടങ്ങി,  ജൂലൈ ആറിന് ചിത്രം തിയ്യേറ്ററിലേക്ക്

0
‘കനകരാജ്യ’ത്തിന്റെ ബുക്കിങ് ആരംഭിച്ചു. ചിത്രം  ജൂലൈ ആറിന് തിയ്യേറ്ററുകളിൽ പ്രദർശനത്തിന് എത്തും.