Thursday, April 3, 2025

പാപക്കറയുടെ അപ്പന്‍ 

മലയാള സിനിമ പ്രേക്ഷകരെ ഞെട്ടിച്ചു കളഞ്ഞ ഗംഭീര ചിത്രമായിരുന്നു മജു സംവിധാനം ചെയ്ത് ഒടിടി പ്ലാറ്റ്ഫോമില്‍ റിലീസായ അപ്പന്‍. ‘അപ്പന്‍’ എന്ന വിളി സിനിമയില്‍ കേള്‍ക്കുന്നത് സ്നേഹത്തോടെ അല്ല, പകരം അപ്പന്‍ മക്കളുടെ വിളികളില്‍ വെറുപ്പിന്‍റെ പ്രതീകമായി മാറുകയാണ്. ചിത്രത്തിലെ എല്ലാ അഭിനേതാക്കള്‍ക്കും മികച്ച കഥാപാത്രങ്ങളെയും ആ കഥാപാത്രങ്ങളെ സ്ക്രീനില്‍ മനോഹരമായി കൊണ്ട് വരുവാനും കഴിഞ്ഞു. നായികയ്ക്കും നായകനുമോളം തന്നെ തുല്യ പ്രധാന്യമുള്ള കഥാപാത്രങ്ങള്‍. ഒരേ സമയം നായകനായും വില്ലനായും മല്‍സരിച്ചഭിനയിച്ചു തിളങ്ങുകയായിരുന്നു സണ്ണി വെയ്നും അലന്‍സിയറും.

മക്കളെ വാല്‍സല്യത്തോടെ സ്നേഹിച്ചു കൊണ്ട് സമൂഹത്തില്‍ മാതൃകയാകുന്ന അപ്പന്‍ കഥാപാത്രങ്ങളെ ഈ ചിത്രത്തില്‍ പ്രേക്ഷകര്‍ പ്രതീക്ഷിക്കേണ്ടതില്ല. മൊത്തത്തില്‍ വൃത്തികെട്ട എല്ലാ സ്വഭാവവൈകൃതങ്ങളും കൂടെ കൊണ്ട് നടക്കുന്ന അപ്പനാണ് ഈ ചിത്രത്തില്‍ . അരയ്ക്ക് താഴെ തളര്‍ന്ന് കിടപ്പിലായിട്ടും മദ്യത്തോടും കഞ്ചാവിനോടും പെണ്ണിനോടും അടങ്ങാത്ത ആസക്തിയുള്ള അപ്പന്‍. കുടുംബത്തെ വീറോടെ അറക്കുന്ന തെറിപ്പദങ്ങള്‍ കൊണ്ട് അഭിഷേകം ചെയ്യുന്ന അപ്പന്‍. ഈ അപ്പന്‍ ഒന്നു മരിച്ചു കിട്ടുവാന്‍ ആഗ്രഹിക്കുന്ന മക്കളും മരുമക്കളുമാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങള്‍.

അപ്പന്‍ കാരണം ആത്മസംഘര്‍ഷം അനുഭവിക്കുന്ന കുടുംബമാണ് ചിത്രത്തിലെ പശ്ചാത്തലം. തെമ്മാടിയായ ഇട്ടി എന്ന അപ്പന്‍ ചിത്രത്തില്‍ നിറഞ്ഞു നില്‍ക്കുന്നു. സമാധാനത്തിന്‍റെ വെള്ളിവെളിച്ചം പോലുമില്ലാത്ത വീട് പ്രേക്ഷകരുടെ മനസിലേക്കും ഈര്‍ഷ്യയും ഇരുട്ടും പരത്തുന്നു. ഇടുക്കിയിലെ കര്‍ഷക കുടുംബമാണ് ഇട്ടിയുടേത്. സ്വത്ത് തര്‍ക്കങ്ങളും ഇരട്ടിയുടെ ദുര്‍നടത്തങ്ങളും കൊണ്ട് കലുഷിതമായ ജീവിതമാണ് ഇട്ടിയുടേത്. പരസ്ത്രീ ബന്ധത്തില്‍ തല്‍പരനായ ഇരട്ടിയുടെ ക്രൂരതകളെ അത്രയും തന്‍മയത്വത്തോടെ ആവിഷ്കരിക്കുവാന്‍ അലന്‍സിയറിന് കഴിഞ്ഞിട്ടുണ്ട്. തന്‍റെ സ്വത്തുവകകള്‍ മക്കള്‍ക്ക് നല്‍കില്ലെന്ന വാശിയുള്ള ഇട്ടിയുടെ മരണം അതിതീവ്രമായി അവര്‍ ആഗ്രഹിക്കുന്നു.

ഇട്ടിയുടെ മരണം ആ കഥാപാത്രങ്ങള്‍ മാത്രമല്ല, പ്രേക്ഷകര്‍ പോലും ആഗ്രഹിച്ചു പോകുന്നു. അയാളുടെ അന്തകനായി ആരെത്തും എന്ന ആകാംക്ഷയിലാണ് പിന്നീട് സിനിമയുടെ കഥ സഞ്ചരിക്കുന്നത്. അയാളുടെ മരണം ഏത് നിമിഷം സംഭവിക്കാമെന്ന പ്രതീക്ഷയിലാണ് കുടുംബാംഗങ്ങളും പ്രേക്ഷകരും. സിനിമാ ജീവിതത്തില്‍ അലന്‍സിയാര്‍ എന്ന നടന് കിട്ടിയ അഭിനയത്തിലെ ഏറ്റവും മികച്ച അംഗീകാരമായിരുന്നു ഇട്ടി എന്ന കഥാപാത്രം. അതിനൊപ്പം തന്നെ അപ്പന്‍റെ ചെയ്തികളില്‍ മനോവേദന അനുഭവിച്ച് കൊണ്ട് നീറി ജീവിക്കുന്ന ഞൂഞ് എന്ന എന്ന കഥാപാത്രത്തെയും സണ്ണി വെയ്ന്‍ ഭംഗിയായി അവതരിപ്പിച്ചു. അയാളുടെ വേദനകള്‍ പ്രേക്ഷകര്‍ക്കും തീവ്രമായി അനുഭവിക്കാന്‍ കഴിയും. അയാളുടെ അമ്മയും അയാളുടെ ഭാര്യ റോസിയും മകനും തുടങ്ങി നിരവധി കഥാപാത്രങ്ങള്‍ അയാളുടെ വേദനകളിലൂടെ കടന്നു പോകുന്നവരാണ്.

കഥാപാത്രങ്ങളോടൊ കഥയോടോ അഭിനേതാക്കളോടോ യാതൊരു മടുപ്പും പ്രേക്ഷകര്‍ക്ക് അനുഭവപ്പെടുന്നില്ല എന്നതാണു സിനിമയുടെ മറ്റൊരു വിജയം. മജുവിന്‍റെ ഗംഭീര സംവിധാന മികവ് അപ്പന്‍ എന്ന സിനിമയെ പൂര്‍ണ വിജയത്തിലേക്ക് എത്തിച്ചു. ഡോണ്‍ വിന്‍സെന്റ്റിന്‍റെ പശ്ചാത്തല സംഗീതവും പപ്പുവിന്‍റെ ഛായാഗ്രഹണവും കൊണ്ട് സിനിമ മനോഹരമായി. സണ്ണി വെയ്ന്‍, അലന്‍സിയര്‍, അന്യ, രാധിക കൃഷണന്‍, പൌളി വില്‍സണ്‍ തുടങ്ങിയ അഭിനേതാക്കള്‍ തങ്ങളുടെ കഥാപാത്രങ്ങളെ മനോഹരമായി കൈകാര്യം ചെയ്തിരിക്കുന്നു. മരണത്തോടെ പോലും മായ്ച്ചു കളയാന്‍ പറ്റാത്ത വിധത്തില്‍ പാപങ്ങള്‍ ചെയ്തു കൂട്ടുന്ന മനുഷ്യരുടെ ജീവിതകഥ ത്തന്നെയാണ് അപ്പന്‍ ചിത്രത്തിലെ പ്രമേയം.

spot_img

Hot Topics

Related Articles

Also Read

ഓഗസ്ത് ഒന്നുമുതല്‍  പ്രദര്‍ശനത്തിനൊരുങ്ങി ‘ലാല’

0
സതീഷ് പി ബാബു സംവിധാനം ചെയ്ത ചിത്രം ‘ലാലാ’ ആഗസ്ത് ഒന്നുമുതല്‍ ഐസ്സ്ട്രീമിലൂടെ പ്രേക്ഷകരിലേക്ക്. സമൂഹത്തിലെ ജാതി വ്യവസ്ഥയും പാരമ്പര്യങ്ങളും കല്യാണവും ചര്‍ച്ച ചെയ്യുന്ന ചിത്രമാണ് ‘ലാലാ’.

മോഹൻലാൽ- പെല്ലിശ്ശേരി ചിത്രം ‘മലൈക്കോട്ടൈ വാലിബൻ’ ഓഡിയോ ടീസർ ലോഞ്ച് ജനുവരി 18 ന്

0
ആഗോള സിനിമ വ്യവസായത്തിന് ഒരു നൂതന സാമ്പത്തിക സ്രോതസും വിർച്ച്വൽ ലോകത്ത് അമൂല്യമായ സൃഷ്ടികൾ സ്വന്തമാക്കുവാനുമുള്ള മാർഗ്ഗം കൂടിയാണ്  ഡിഎൻഎഫ്ടി.

പ്രീപ്രൊഡക്ഷന്‍ ആരംഭിച്ച് ആക്ഷന്‍ ഹീറോ ബിജു 2

0
മലയാളികളെ കുടുകുടാ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത ഹിറ്റ് ചിത്രം ആക്ഷന്‍ ഹീറോ  ബിജുവിന്‍റെ  രണ്ടാം ഭാഗം വരുന്നു. ആദ്യ ചിത്രത്തിന്‍റെ കൂട്ടുകെട്ടാണ് രണ്ടാംഭാഗത്തും ഉള്ളത്.

‘എൽ എൽ ബി’ നാളെ തിയ്യേറ്ററുകളിലേക്ക്

0
ശ്രീനാഥ് ഭാസി, അനൂപ് മേനോൻ, വിശാഖ് നാ യർ അശ്വത് ലാൽ, തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന എൽ എൽ ബി (ലൈഫ് ലൈൻ ഓഫ് ബാച്ചിലേഴ്സ്) തിയ്യേറ്ററുകളിലേക്ക് എത്തുന്നു.

 ‘പറന്ന് പറന്ന് പറന്ന് ചെല്ലാൻ’ ടീസർ പുറത്ത്

0
ഒരു പാലക്കാടൻ ഗ്രാമത്തിന്റെ കഥാപശ്ചാത്തലവുമായി ജിഷ്ണു ഹരീന്ദ്രൻ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ‘പറന്ന് പറന്ന് പറന്ന്’ എന്ന ചിത്രത്തിന്റെ ടീസർ റിലീസായി. ഹൊറർ മൂഡിലുള്ള ത്രില്ലർ ചിത്രമാണിത്.. ഉണ്ണി ലാലുവും...