Friday, April 4, 2025

‘പാലും പഴവും’; ചിത്രത്തിന്റെ ട്രയിലർ പുറത്തിറങ്ങി

കോമഡി എന്റർടൈനർ ചിത്രം ‘പാലും പഴവും’ എന്ന ചിത്രത്തിന്റെ ട്രയിലർ പുറത്തിറങ്ങി. ഓഗസ്ത് 23 ന് ചിത്രം തിയ്യേറ്ററിലേക്ക് പ്രദർശനത്തിന് എത്തും. എത്തും. മീരാ ജാസ്മിനും അശ്വിൻ ജോസുമാണ് പ്രധാനകഥാപാത്രങ്ങളായി എത്തുന്നത്. ആഷിഷ് രജനി ഉണ്ണികൃഷ്ണൻ ആണ് ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം എന്നിവ നിർവഹിക്കുന്നത്. ടു ക്രിയേറ്റീവ് മൈൻഡ്സിന്റെ ബാനറിൽ വിനോദ് ഉണ്ണിത്താനും സമീർ സെട്ടും ആണ് നിർമ്മാണം.

 അശോകൻ, മണിയൻ പിള്ള രാജു, മിഥുൻ രമേശ്, നിഷ സാരംഗ്, ശാന്തി കൃഷ്ണ, സുമേഷ് ചന്ദ്രൻ, ആദിൽ ഇബ്രാഹിം, ബാബു സെബാസ്റ്റ്യൻ, രചന നാരായണൻ കുട്ടി, പ്രണവ് യേശുദാസ്, ഷിനു ശ്യാമളൻ, സന്ധ്യ രാജേന്ദ്രൻ, അർ ജെ സൂരജ്, റാം കുമാർ ഷമീർ ഖാൻ, ഫ്രാങ്കോ ഫ്രാൻസിസ്, വിനീത് രാമചന്ദ്രൻ, തുഷാര വെള്ളം,അപ്പൻ എന്നീ  ചിത്രത്തിന്റെ നിർമാതാക്കളിൽ ഒരാളായ രഞ്ജിത് മണമ്പ്രക്കാട്ട് തുടങ്ങിയവർ ചിത്രത്തിൽ മറ്റ് കഥാപാത്രങ്ങളായി എത്തുന്നുണ്ട്. ഛായാഗ്രഹണം രാഹുൽ ദീപ്, എഡിറ്റിങ് പ്രവീൺ പ്രഭാകർ, പശ്ചാത്തല സംഗീതം ഗോപി സുന്ദർ.

spot_img

Hot Topics

Related Articles

Also Read

വിനീത് കുമാർ ചിത്രം ‘പവി കെയർ ടേക്കറി’ൽ  പവിത്രനായി ദിലീപ്

0
ഗ്രാൻഡ് പ്രൊഡക്ഷൻസിന്റെ ബാനറിൽ ദിലീപ് നിർമ്മിച്ച് നായകനായി എത്തുന്ന ചിത്രം പവി കെയർ ടേക്കറുടെ ട്രയിലർ റിലീസായി. രാജേഷ് രാഘവന്റെ തിരക്കഥയിൽ വിനീത് കുമാർ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണിത്. 

അരിസ്റ്റോ സുരേഷ് നായകനായി എത്തുന്നു; സംവിധാനം ജോബി വയലുങ്കൽ

0
വയലുങ്കൽ ഫിലിംസിന്റെ ബാനറിൽ യൂട്യൂബറും നിർമ്മാതാവും സംവിധായകനുമായ ജോബി വയലുങ്കൽ അരിസ്റ്റോ സുരേഷിനെ നായകനാക്കി കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം അണിയറയിൽ ഒരുങ്ങുന്നു.

കന്നഡ നടി ലീലാവതി അന്തരിച്ചു

0
നിരവധി ഹിറ്റ് സിനിമകളിലൂടെ ശ്രദ്ധേയയായ കന്നഡ നടി ലീലാവതി അന്തരിച്ചു. 85- വയസ്സായിരുന്നു. നേലമംഗലയിലെ സ്വകാര്യ ആശുപത്രിയിൽ വെള്ളിയാഴ്ച വൈകീട്ട് ആയിരുന്നു അന്ത്യം.

കിങ് ഓഫ് കൊത്ത; തരംഗമായി പുത്തന്‍ ട്രയിലര്‍ ആഗസ്ത്- 9 ന്

0
പുതിയ ട്രയിലര്‍ റിലീസ് ചെയ്യാന്‍ ഒരുങ്ങിയിരിക്കുകയാണ് കിങ് ഓഫ് കൊത്തയുടെ അണിയറ പ്രവര്‍ത്തകര്‍. ഓഗസ്ത്- 9 നാണ് ചിത്രത്തിന്‍റെ ട്രൈലര്‍ പുറത്തിറങ്ങുന്നത്. ആഗസ്ത് 24 നു ചിത്രം തിയ്യേറ്ററുകളിലേക്കും എത്തും.

‘സ്വർഗ്ഗ’ത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

0
മധ്യതിരുവിതാംകൂറിലെ രണ്ട് ക്രൈസ്തവകുടുംബങ്ങളുടെ കഥപറയുന്ന ചിത്രം ‘സ്വർഗ്ഗ’ത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. സി എന്ന ഗ്ലോബൽ മൂവീസിന്റെ ബാനറിൽ ലിസി കെ ഫെർണാണ്ടസ് നിർമ്മിക്കുന്ന ഈ ചിത്രം സംവിധാനം ചെയ്യുന്നത് റെജീസ്...