Friday, November 15, 2024

പാലേരിയെന്ന ചരിത്രവും വർത്തമാനവും

മലയാള സിനിമയുടെ തിരക്കഥയിലും സംവിധാനത്തിലും അഭിനയത്തിലും തന്‍റെതായ കഴിവ് തെളിയിച്ച ചലച്ചിത്രകാരനാണ് രഞ്ജിത്ത്‌. തൊണ്ണൂറുകളുടെ കാലഘട്ടങ്ങളിൽ തന്‍റെ സിനിമയെ ജനപ്രിയമാക്കി തീർക്കുന്നതിൽ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്.തിരക്കഥയിൽ രഞ്ജിത്ത് കൈവരിച്ച അസാമാന്യ പാടവത്തെ തിരിച്ചറിഞ്ഞ സംവിധായകർ മലയാളത്തിൽ തന്നെ നിരവധി സിനിമകൾ സംവിധാനം ചെയ്തിട്ടുണ്ട്.അതിനു ശേഷം സംവിധാനത്തിലേക്ക് കടന്ന രഞ്ജിത്തിന്‍റെ ഒത്തിരി സിനിമ കളും മലയാളത്തിലുണ്ടായി. 1985ൽ സ്കൂൾ ഓഫ് ഡ്രാമയിൽ നിന്ന് ഡിഗ്രി നേടിയതിനു ശേഷം തിരക്കഥ രചനയിലേക്ക് പ്രവേശിച്ചു.കമൽ, വിജി തമ്പി, സിബി മലയിൽ, ഷാജി കൈലാസ് എന്നീ സംവിധായക രുടെ സിനിമകൾക്ക് എക്കാലത്തെയും സൂപ്പർ ഹിറ്റ് തിരക്കഥകൾ രചിച്ചു.ഐ വി ശശി സംവിധാനം ചെയ്ത് രഞ്ജിത്ത് തിരക്കഥയെഴുതിയ ദേവാസുരം ജനഹൃദയങ്ങൾ ഏറ്റെടുത്ത ചിത്രമായിരുന്നു. അതിനു ശേഷം ഷാജി കൈലാസ് സംവിധാനം ചെയ്ത ആറാംതമ്പുരാൻ, നരസിംഹം എന്നി ചിത്രങ്ങളുടെ തിരക്കഥയും രഞ്ജിത്തിന്‍റെത് തന്നെ. ദേവാസുരത്തിന്‍റെ രണ്ടാം ഭാഗമായ രാവണപ്രഭു എന്ന ജനപ്രിയ ചിത്രത്തിന്‍റെ തിരക്കഥയും സംവിധാനവും നിർവഹിച്ചത് രഞ്ജിത്ത് ആയിരുന്നു.മലയാളത്തിലെ എക്കാലത്തെയും സൂപ്പർ ഹിറ്റ്‌ ജനപ്രിയ ചിത്രങ്ങളായിരുന്നു ദേവാസുരവും ആറാംതമ്പുരാനും നരസിംഹവും രാവണ പ്രഭു വും.

ടി പി രാജീവൻ എഴുതിയ നോവലിന്‍റെ ചലച്ചിത്രാവിഷ്കാരമാണ് പാലേരിമാണിക്യം ഒരു പാതിരാകൊല പാതകത്തിന്‍റെ കഥ ‘ എന്ന സിനിമ.1957 മാർച്ച്‌ 30നു പാലേരി എന്ന ഗ്രാമത്തിൽ ‘മാണിക്യം’ എന്ന പെൺ കുട്ടി ക്രൂര ബലാത്സംഗത്തിനിരയായി കൊല്ലപ്പെടുകയും യഥാർത്ഥ കുറ്റവാളികൾ രക്ഷപ്പെടുകയും ചെയ്യുന്നു.അക്കൊല്ലം തന്നെയാണ് മറ്റൊരു ദേശത്ത് ഹരിദാസ് എന്ന കുട്ടി ജനിക്കുന്നത്.52 വർഷങ്ങൾക്ക് ശേഷം മാണിക്യം കൊലക്കേസിലെ യഥാർത്ഥ പ്രതികളെത്തേടി കുറ്റാന്വേഷകനായ അതേ ഹരിദാസ് പാലേരിയിൽ എത്തുന്നു. കൂടെ ക്രൈം അനലിസ്റ്റായ സരയുവും. അമ്പതുകളിൽ പാലേരി ഗ്രാമത്തിൽ കൊടികുത്തി വാണ മുരിക്കും കുന്നത്ത് അഹമ്മദ് ഹാജിയുടെ തേർവാഴ്ച കാലം. ഭൂപ്രഭുത്വത്തിൽ മണ്ണിനും പെണ്ണിനും അധികാരികളായി നിലനിന്ന ഫ്യുഡലിസത്തിന്‍റെ പ്രമാണിയായിരുന്നു അഹമ്മദ് ഹാജി.അഹമ്മദ് ഹാജി ചെയ്തു കൂട്ടിയ പാപക്കറയുടെ ഒടുക്കമായിരുന്നു മാണിക്യത്തിന്‍റെ കൊലപാതകം. വഴിയേ പോകുന്ന സ്ത്രീകളെ ബലാൽക്കാരമായി വർഷങ്ങളോളം മാനസികമായും ലൈംഗികമായും അയാൾ ചൂഷണം ചെയ്തു പോന്നു.അയാൾക്ക് ഒത്താശ ചെയ്തു കൊടുക്കാൻ നാട്ടിലെ മറ്റ് പ്രമാണിമാരും രാഷ്ട്രീയക്കാരും തോളോട് തോൾ ചേർന്നു നിന്നു.ചീരു എന്ന സ്ത്രീ കാലങ്ങളായി അഹമ്മദ് ഹാജിയുടെ ലൈംഗികമായ ക്രൂര വിനോദങ്ങൾക്ക് ഇരയായ സ്ത്രീയാണ്.ഹരിദാസ് പാലേരിയിൽ എത്തുന്നതോടെ പ്രേക്ഷകർക്ക് മുന്നിൽ അൻപതുകളിലെ പാലേരിയും മാണിക്യവും അവിടുത്തെ ജീവിതവും ആളുകളും ചീരുവും ഭൂതകാലവുമെല്ലാം ഉയിർത്തെഴുന്നേൽക്കുന്നു.ഇന്ന് ജീവിക്കുന്ന ബാർബർ കേശവനും ബാലൻ നായരുമെല്ലാം കൊല്ലപ്പെട്ട മാണിക്യം ജീവിച്ച കാലത്തിന്‍റെ സാക്ഷികളാണ്.ഹരിദാസിന്‍റെ ചോദ്യങ്ങളിൽ നിന്നും അവരുടെ ഓർമ്മകളിലൂടെയാണ് സിനിമ പുരോഗമിക്കുന്നത്.ഇത്തിരി മാനസിക വളർച്ച കുറവു ള്ള പൊക്കൻ ചീരുവിന്‍റെ ഒരേയൊരു മകനാണ്.പൊക്കന്‍റെ ഭാര്യയാണ് മാണിക്യം.

വിവാഹം കഴിഞ്ഞു പതിനൊന്നു നാളുകൾക്കകം മാണിക്യം കൂട്ട ബലാത്സംഗത്തിനിരയായി കൊല ചെയ്യപ്പെടുന്നു.അഹമ്മദ് ഹാജിയുടെ മകനും കൂട്ടുകാരുമാണ് പ്രതികൾ എന്ന് മനസ്സിലാക്കിയ ഹാജി തെളിവുകൾ നശിപ്പിക്കുകയും ഉദ്യോഗസ്ഥരെയും രാഷ്ട്രീയ പ്രമുഖരെയും സ്വാധീനിച്ച് കേസ് അവസാ നിപ്പിക്കുകയും ചെയ്യുന്നു.എന്നാൽ ബലാത്സംഗത്തിന് ഇരയായ മാണിക്യം കൊല്ലപ്പെട്ടിരുന്നില്ല.മകനാണ് മാണിക്യത്തെ ബലാത്സംഗം ചെയ്തതെന്ന് മനസ്സിലാക്കിയ അഹമ്മദ് ഹാജി വേലായുധനെക്കൊണ്ട് അവളെ കൊല്ലിക്കുന്നു.രാത്രി ചാക്കിൽ കെട്ടി പുഴയിൽ തള്ളാൻ പോയപ്പോൾ അവിടെ ക്ഷേത്ര പൂജാരിയായ ധർമ്മദത്തനെ കാണുന്നു.എന്നാൽ ചാക്കിനുള്ളിൽ ഇത്തിരി ജീവൻ ബാക്കിയുള്ള മാണിക്യത്തിന്‍റെ നില വിളി ധർമ്മദത്തൻ കേൾക്കുന്നു.ആരാണിതിലെന്ന് അയാൾ വേലായുധനോട് ചോദിക്കുകയും അയാൾ ധർമദത്തന്‍റെ തലയിൽ ടോർച്ചുകൊണ്ടടിച്ച് പുഴയിൽ വെച്ച് കൊല്ലുകയും ചെയ്യുന്നു.മാണിക്യത്തിന്‍റെ അൽപ പ്രാണനുള്ള ശരീരത്തെ അവിടെവച്ചു തന്നെ ബലാത്സംഗം ചെയ്തു കൊന്ന ശേഷം വേലായുധനും കൂട്ടരും ആത്മഹത്യ ചെയ്തു വെന്ന് വരുത്തി തീർക്കാൻ മരത്തിൽ കെട്ടിത്തൂക്കുന്നു.തൂങ്ങിയാടുന്ന ശരീരംപൊക്കൻ കാണുന്നു. എന്നാൽ അഹമ്മദ് ഹാജിയുടെ ഭീഷണി മൂലം മാണിക്യം അപസ്മാരം വന്നു മരിച്ചതാണെന്ന് ചീരു പോലീസിനോട് കള്ളം പറയുന്നു.

അഹമ്മദ് ഹാജിയുടെ മകൻ ഇന്ന് പേരു കേട്ട പണ്ഡിതനാണ്.ബാലൻ നായരുടെ ഉറ്റമിത്രവും.ബാലൻ നായരോടൊപ്പം ഹരിദാസ് അഹമ്മദ് ഹാജിയുടെ മകൻ ഖാലിദ് അഹമ്മദിനെ കാണാൻ ബംഗ്ലാവിലേക്ക് പോകുകയും ഹരിദാസ് ഖാലിദിനെ കാണുകയും ചെയ്യുന്നു.താനും അഹമ്മദ് ഹാജിയുടെ മകനാണ് എന്ന് ഹരിദാസ് ഖാലിദിനോട് പറയുന്നു.ഖാലിദ് ക്ഷുബ്ധനാകുന്നു.മാണിക്യത്തെ പീഡിപ്പിച്ചു കൊന്നത് ഖാലിദാണെന്നും തുടർന്നു അന്ന് നടന്ന സംഭവകഥകളും ഹരിദാസ് ഖാലിദിനോട് വിശദീകരിക്കുന്നു. എല്ലാം പറഞ്ഞു ഹരിദാസ് തിരിച്ചു പോകുന്നതിനു മുന്നേ ഖാലിദ് സ്വയം വെടി വെച്ച് ആത്മഹത്യ ചെയ്യുന്നു. സമൂഹത്തിൽ കൊടികുത്തി വാണ ഫ്യുഡലിസത്തിന്‍റെ ഏറ്റവും വലിയ ഇരകളായിരുന്നു മണ്ണും പെണ്ണും.കഥകളും ഉപകഥകളും കൊണ്ട് സമ്പുഷ്ടമായ ടി പി രാജീവിന്‍റെ നോവലിനോട് സത്യസ ന്ധത പുലർത്തിയിട്ടുണ്ട് രഞ്ജിത്തിന്‍റെ തിരക്കഥയും സംവിധാനവും.അരനൂറ്റാണ്ടിന് മുൻപ് ഒരു ഗ്രാമത്തെ ഒന്നാകെ മുൾമുനയിൽ നിർത്തിയ കൊലപാത കം,ബലാത്സംഗം ചുരുളഴിയാത്ത, അധികാര ത്തിന്‍റെ പിന്‍ബലത്തിൽ തെളിവുകൾ പൂഴ്ത്തപ്പെട്ട നഗ്ന സത്യത്തിന്‍റെ പിന്നാലെ ആധുനിക മനുഷ്യൻ സഞ്ചരിക്കുന്നു.ഹരിദാസ് നീതിയും ന്യായവും ആഗ്രഹിക്കുന്ന ഓരോ പൗരന്‍റെയും പ്രതീകമാണ്.

1947നു ശേഷം ജനാധിപത്യം കൈക്കൊണ്ട ഭാരതത്തിൽ നിന്നും ഫ്യുഡലിസം ഒഴിഞ്ഞു പോകാൻ കുറച്ചു കാലം കൂടി കാത്തിരിക്കേണ്ടി വന്നു.അൻപതുകളുടെ ആദ്യത്തിലും അവസാനത്തിലും അതിന്‍റെ കൊടു മ്പിരികൾ അവസാനിച്ചിരുന്നില്ല എന്ന് ചരിത്രം സാക്ഷി. ഒരു പക്ഷെ ജനാധിപത്യത്തെയും സ്വാതന്ത്ര്യ ത്തെയും അംഗീകരിക്കാനും ഉൾക്കൊള്ളാനും ഫ്യുഡലിസവും അടിമവർഗ്ഗവും മടിച്ചിരുന്നുവെന്ന് സാരം. കേരളത്തിൽ ജനാധിപത്യ ഭരണം അധികാരമേറ്റപ്പോൾ ആദ്യമായി രെജിസ്റ്റർ ചെയ്യപ്പെട്ട കൊലപാതക കേസാണ് പാലേരിമാണിക്യം കൊലപാതകക്കേസ്.മുരിക്കും കുന്നത്ത് അഹമ്മദ് ഹാജി എന്ന ജന്മിയുടെ മേൽക്കോയ്മയെ ചോദ്യം ചെയ്യാൻ അന്നാട്ടിലാരും മുതിർന്നിരുന്നില്ല.സാമൂഹിക ഉച്ചനീചത്വങ്ങളുടെ ഘോഷയാത്രയാണ് ഇന്ത്യൻ ചരിത്രത്തിന്‍റെ പൊയ്പ്പോയ നാൾ വഴികളിലാകെ പതിഞ്ഞു കിടക്കുന്നത്. ജാതിയുടെയും മതത്തിന്‍റെയും ഭിന്നിപ്പ് മാത്രമല്ല,തൊഴിൽ പരമായ അസമത്വങ്ങളും മേൽക്കോയ്മകളും തലയുയർത്തി നിന്നു.ക്ഷുരകനായ കേശവന്‍റെ കുടുംബം അതിനുദാഹരണമാണ്.

പ്രാദേശിക ഭാഷാ സമ്പ്രദായം കൊണ്ട് സമ്പന്നമാണ് ഈ സിനിമ.മതപരവും പ്രാദേശികവുമായ ഭാഷാ സങ്കലനം ചിത്രത്തിന്‍റെ പ്രത്യേകതകയാണ്.മമ്മൂട്ടി എന്ന നടന്‍റെ അഭിനയ മികവിനെ ചിത്രം കൂടുതൽ ശ്രദ്ധയാകർഷിച്ചു.മൂന്ന് കഥാപാത്രങ്ങളയാണ് മമ്മൂട്ടി സിനിമയിൽ വേഷമിട്ടത്.ഹരിദാസ്,മുരിക്കും കുന്നത്ത് അഹമ്മദ് ഹാജി,ഖാലിദ് അഹമ്മദ് എന്നീ കഥാപാത്രങ്ങൾ.അഹമ്മദ് ഹാജി എന്ന കഥാപാത്രം പ്രേക്ഷകരെയും നിരൂപകരെയും ഏറെ അത്ഭുതപ്പെടുത്തി.ജീവൻ നൽകിയ ഓരോ അഭിനേതാക്കളു ടെയും കഥാപാത്രങ്ങൾ കേരളത്തെ അൻപതുവർഷം പുറകിലേക്ക് നയിച്ചു. ശ്വേത മേനോൻ, മൈഥിലി എന്നീ നായികമാർ കാണിച്ച കഥാപാത്ര സ്വീകാര്യത പ്രശംസനീയമാണ്.ചിത്രത്തിന്‍റെ സംഗീതം ശരത്തും, ബിജിപാലും ഗാനരചന റഫീഖ് അഹമ്മദും ടിപി രാജീവും ഛായാഗ്രഹണം മനോജ്‌ പിള്ളയും നിർവഹി ച്ചു.

2009തിൽ മികച്ച സിനിമയ്ക്കും മികച്ച നടനും (മമ്മൂട്ടി) മികച്ച നടിക്കും(ശ്വേത മേനോൻ ), മികച്ച മേക്കപ്പ് മാനുമുള്ള (രജിത് അമ്പാടി )കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നേടി.2009ൽ ഫിലിം ഫിലിം ക്രിട്ടിക്സ് അവാർഡും മികച്ച രണ്ടാമത്തെ നടിക്കുള്ള അവാർഡും ശ്വേത മേനോൻ കരസ്ഥമാക്കി.രഞ്ജിത്ത് തിരക്ക ഥയും കഥയും സംവിധാനവും നിർവഹിച്ച അനേകം സൂപ്പർ ഹിറ്റ് സിനിമകൾ മലയാളത്തിൽ ഉണ്ടായിട്ടു ണ്ട്.ഞാൻ(2014),കടൽ കടന്ന് ഒരു മാത്തുക്കുട്ടി (2013),സ്പിരിറ്റ്‌ (2012),ഇന്ത്യൻ റുപ്പി(2011),പാലേരി മാണിക്യം (2009),കേരള കഫെ(2009)ഗുൽമോഹർ(2008),പ്രഞ്ചിയേട്ടൻ ആന്‍ഡ് ദി സെയ്ന്‍റ്(2010),തിരക്കഥ(2008),റോക്ക് ആന്‍ഡ് റോൾ (2007), നസ്രാണി (2007), ബെസ്റ്റ് ആക്ടർ (2010), പ്രജാപതി (2006), ബ്ലാക്ക് (2004),നന്ദനം(2002), അമ്മക്കിളി കൂട് (2003), മിഴിരണ്ടിലും (2003), രാവണ പ്രഭു (2002)നരസിംഹം(2000),വല്യേട്ടൻ (2000), ഉസ്താദ് (1999), സമ്മർ ഇൻ ബത്‌ലഹേം (1998), ആറാം തമ്പുരാൻ (1997),ദേവാസുരം (1993), കൃഷ്ണ ഗുഡിയിൽ ഒരു പ്രണ യ കാലത്ത് (1997) എന്നി ചില ചിത്രങ്ങളിൽ രഞ്ജിത്ത് അഭിനയിക്കുകയും സംവിധാനവും തിരക്കഥയും കഥയും നിർവഹിക്കുകയും ചെയ്തു.പാലേരിമാണിക്യം മലയാള സിനിമയില്‍ കേരള ചരിത്രത്തിന്‍റെ കറു ത്ത അധ്യായത്തെ അടയാളപ്പെടുത്തിയ സിനിമ കൂടിയാണ്.

spot_img

Hot Topics

Related Articles

Also Read

സണ്ണി വെയ്നും സൈജു കുറുപ്പും പ്രധാനവേഷത്തിൽ; ചിത്രത്തിന്റെ റിലീസ് ഉടൻ

0
സണ്ണി വെയ്ൻ, സൈജു കുറുപ്പ് എന്നിവർ പ്രധാനവേഷത്തിൽ എത്തുന്ന ചിത്രം ‘റിട്ടൺ ആൻഡ് ഡയറക്ട്ഡ് ബൈ ഗോഡ്’ ഉടൻ തിയ്യേറ്ററുകളിലേക്ക് പ്രദർശനത്തിന് എത്തും. നവാഗതനായ ഫെബി ജോർജ്ജ് സവിധാനം ചെയ്യുന്ന ഈ ചിത്രം...

കുഞ്ചാക്കോ ബോബൻ- ഫഹദ് ഫാസിൽ ചിത്രം ‘ബോഗയ്ൻവില്ല’; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

0
ഇയ്യോബിന്റെ പുസ്തകം, വരത്തൻ  എന്നി ചിത്രങ്ങൾക്ക് ശേഷം കുഞ്ചാക്കോ ബോബനും ഫഹദും അമൽനീരദും ഒന്നിക്കുന്നചിത്രം ബോഗയ്ൻവില്ലയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ടേക്ക് ഓഫ് എന്ന ചിത്രത്തിന് ശേഷം കുഞ്ചാക്കോ ബോബനും ഫഹദും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.

കവിതയിലൂടെ പാട്ടിലേക്ക്; ജനപ്രിയവരികളിലൂടെ ശ്രദ്ധനേടി അജീഷ് ദാസൻ

0
പാട്ടിൽ പഴയകാല പാരമ്പര്യത്തെ ഇന്നും ആരാധിക്കുന്നവരിൽ  ഒരാളാണ് കോട്ടയം ജില്ലയിലെ വൈക്കം സ്വദേശിയായ അജീഷ് ദാസൻ. ‘പൂമുത്തോളെ’ എന്ന ആ ഒരൊറ്റപ്പാട്ട് മതി പാരമ്പര്യ പാട്ടെഴുത്തിന്റെ ചങ്ങലക്കണ്ണികളിലൊരാളായി അജീഷ് ദാസനെ വിളക്കിച്ചേർക്കുവാൻ.

ചലച്ചിത്ര പിന്നണി ഗായകൻ പി വി വിശ്വനാഥൻ അന്തരിച്ചു

0
ജയസൂര്യ നായകനായി അഭിനയിച്ച ‘വെള്ളം’ എന്ന മൂവിയിലെ ‘ഒരു കുറി കണ്ട് നാം’ എന്ന ഒറ്റപ്പാട്ടിലൂടെ ശ്രദ്ധേയനായ ചലച്ചിത്ര പിന്നണി ഗായകൻ പിവി വിശ്വനാഥൻ അന്തരിച്ചു. 54- വയസ്സായിരുന്നു.

‘ഹലോ മമ്മി’യുടെ ട്രയിലർ പുറത്ത്

0
ഷറഫുദ്ദീനെയും ഐശ്വര്യ ലക്ഷ്മിയെയും പ്രധാന കഥാപാത്രങ്ങളാക്കിക്കൊണ്ട് വൈശാഖ് എലൻസ് സംവിധാനം ചെയ്യുന്ന ചിത്രം ഹലോ മമ്മിയുടെ ഏറ്റവും പുതിയ ട്രയിലർ പുറത്തിറങ്ങി. പൃഥ്വിരാജ്, ഫഹദ് ഫാസിൽ, ഉണ്ണി മുകുന്ദൻ, നിവിൻ പോളി, റാണ...