Thursday, April 3, 2025

‘പുഞ്ചിരി മുറ്റത്ത് ഇട്ടിക്കോര’യുമായി സിന്റോ ആൻറണി

സിന്റോ ആൻറണി സവിധാനം ചെയ്യുന്ന പുഞ്ചിരി മുറ്റത്ത് ഇട്ടിക്കോര എന്ന ചിത്രത്തിന്റെ പൂജ ചടങ്ങുകൾ കൊച്ചിയിലെ റോയൽ ട്രൈബ്യൂട്ട് സ്യൂട്ടിൽ വെച്ച് നടന്നു. ബിജു ആൻറണിയുടെ ബെൻഹർ ഫിലിംസ് എന്ന പുതിയ ചലച്ചിത്ര നിർമ്മാണ കമ്പനിയാണ് ചിത്രം നിർമ്മിക്കുന്നത്. ബെൻഹർ ഫിലിംസ് എന്ന പുതിയ ചലച്ചിത്ര നിർമ്മാണ കമ്പനിയുടെ ലോഞ്ചിങ് സെഞ്ച്വറി കൊച്ചുമോൻ നിർവഹിച്ചു. ലിസ്റ്റിൻ സ്റ്റീഫൻ, ആൽവിൻ ആൻറണി, എന്നിവർ ആശംസകൾ നേർന്നു. കെ യു മനോജ് ഭദ്രദീപം കൊളുത്തി. സാബു ഓപ്സ് ക്യൂറസ്വിച്ചോൺ കർമ്മവും ആദ്യകാല ചലച്ചിത്രപ്രവർത്തകനായ ജോസ് കൊടിയൻ ഫസ്റ്റ് ക്ലാപ്പും നല്കി.

നഗരജീവിതത്തിനും സൌഹൃദത്തിനും ഇടയിലേക്ക് പുഞ്ചിരിയുമായി ഇട്ടിക്കോര കടന്നുവരുന്നതാണ് ചിത്രത്തിന്റെ പ്രമേയം. ഹന്നാ റെജി കോശിയാണ് ചിത്രത്തിൽ നായികയായി എത്തുക. ജാഫർ ഇടുക്കി, വിനീത് തട്ടിൽ, കലാഭവൻ റഹ്മാൻ, ആർട്ടിസ്റ്റ് കുട്ടപ്പൻ, മനോഹരിയമ്മ, കെ ജയദീഷ്, സജിൻ ചെറുകയിൽ, ഷിനു ശ്യാമളൻ, പ്രമോദ് വെളിയനാട്, എന്നിവർ ചിത്രത്തിൽ പ്രധാനകഥാപാത്രങ്ങളായി എത്തുന്നു. നവംബർ 6- ന് ചിത്രീകരണം ആരംഭിക്കും. സംഗീതം ശങ്കർ ശർമ്മ, ഛായാഗ്രഹണം റോജോ തോമസ്, എഡിറ്റിങ് അരുൺ.

spot_img

Hot Topics

Related Articles

Also Read

ആഗസ്ത് 15- ന് ‘നുണക്കുഴി’ തിയ്യേറ്ററിലേക്ക്

0
ജിത്തു ജോസഫും ബേസിലും ഒന്നിക്കുന്ന ചിത്രം നുണക്കുഴി ഓഗസ്ത് 15 ന് തിയ്യേറ്ററുകളിൽ പ്രദർശനത്തിന് എത്തും. ‘നുണക്കുഴിയുടെ ടൈറ്റിൽ ലുക്ക് പോസ്റ്റർ ഇതിനോടകം ആളുകൾ ഏറ്റെടുത്ത് കഴിഞ്ഞിരുന്നു. കെ ആർ കൃഷ്ണകുമാർ ആണ്...

ടൊവിനോ ചിത്രം ‘അന്വേഷിപ്പിൻ കണ്ടെത്തും’; ഫെബ്രുവരി 9- ന് തിയ്യേറ്ററുകളിലേക്ക്

0
ടൊവിനോ നായകനായി എത്തുന്ന ചിത്രം ‘അന്വേഷിപ്പിൻ കണ്ടെത്തും’ ഫഫെബ്രുവരി 9 ന് തിയ്യേറ്ററുകളിലേക്ക് എത്തും. എസ്. അഇ ആനന്ദ് നാരായണൻ എന്ന പൊലീസ് കഥാപാത്രമായാണ് ടൊവിനോ വെള്ളിത്തിരയിൽ എത്തുക.

‘വൺസ് അപ്പോൺ എ ടൈം ഇൻ കൊച്ചി’ റിലീസ് തീയതി പ്രഖ്യാപിച്ചു

0
സംവിധായകനും തിരക്കഥാകൃത്തുമായ റാഫിയുടെ മകൻ മുബിൻ റാഫിയെ നായകനാക്കി നാദിർഷ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ‘വൺസ് അപ്പോൺ എ ടൈം’ ഫെബ്രുവരി 23- ന് തിയ്യേറ്ററുകളിൽ എത്തും.

ബിബിൻ ജോർജ്ജ് നായകനാകുന്ന ‘കൂടൽ’; പോസ്റ്റർ റിലീസ്

0
നവാഗതനായ ബിബിൻ ജോർജ്ജിനെ നായകനാക്കി ഷാനു കാക്കൂർ, ഷാഫി എപ്പിക്കാട് എന്നിവർ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം കൂടൽ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. മഞ്ജു വാരിയർ, വിഷ്ണു ഉണ്ണികൃഷ്ണൻ, ജയസൂര്യ,...

വി എസ് സനോജ് ചിത്രം ‘അരിക്’ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

0
സെന്തിൽ കൃഷ്ണ, ധന്യ അനന്യ, ഇർഷാദ് അലി എന്നിവർ പ്രധാനകഥാപാത്രങ്ങളായി എത്തുന്ന ചിത്രം ‘അരിക്’ ഫസ്റ്റ് ലുക്ക് പോസ്റ്റർ പൃഥ്വിരാജ് സുകുമാരൻ സോഷ്യൽ മീഡിയയിലൂടെ റിലീസ് ചെയ്തു. കേരളചലച്ചിത്ര വികസന കോർപ്പറേഷൻ നിർമ്മിച്ച്...